പുതുവർഷം ആഘോഷിക്കാൻ പോവുന്നവർ ശ്രദ്ധിക്കുക; രാത്രി 8 മുതൽ രാവിലെ 6 മണി വരെ പെട്രോൾ പമ്പുകൾ പ്രവർത്തിക്കില്ല ;കാരണം ഇതാണ്

കോഴിക്കോട്: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ഇന്ന് രാത്രി 8 മണി മുതല്‍ നാളെ രാവിലെ 6 വരെ അടച്ചിടുമെന്ന് ഓള്‍ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് ഭാരവാഹികള്‍ അറിയിച്ചു. പമ്പ് ജീവനക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ നിയമനിര്‍മാണം ഏര്‍പ്പെടുത്തണമെന്നും പമ്പുകള്‍ക്ക് നേരെ നടക്കുന്ന ഗുണ്ടാ ആക്രമണങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ മാര്‍ച്ച്‌ മുതല്‍ രാത്രി 10 മണി വരെ മാത്രമേ പമ്പുകള്‍ പ്രവര്‍ത്തിക്കുകയും ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.

ഡീലര്‍ മാര്‍ജിൻ വര്‍ധന അനുവദിക്കുക, മാനദണ്ഡങ്ങള്‍ പാലിക്കാതെ പുതിയ പമ്പുകള്‍ അനുവദിക്കുന്നത് അവസാനിപ്പിക്കുക, അന്യസംസ്ഥാന ഇന്ധനക്കടത്ത് തടയുക, പുതുവത്സര ആഘോഷത്തിനിടെ പെട്രോള്‍ പമ്പുകള്‍ക്ക് നേരെ പതിവായി ഉണ്ടാകാറുള്ള അതിക്രമ സംഭവങ്ങള്‍ ഇത്തവണ ഉണ്ടാകാതിരിക്കുക എന്ന ലക്ഷ്യങ്ങളോടുകൂടിയാണ് പെട്രോള്‍ പമ്പുകള്‍ അടച്ചിടുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page