ബ്രെഡ് ടോസ്റ്ററിലും നെബുലൈസറിലും ഒളിപ്പിച്ച് സ്വർണ്ണക്കടത്ത്; കാസർകോട് സ്വദേശി അടക്കം 2 പേർ കോഴിക്കോട് വിമാനത്താവളത്തിൽ പിടിയിൽ

കോഴിക്കോട്: ബ്രെഡ് ടോസ്റ്ററിനകത്തും, നെബുലൈസർ മെഷീനുള്ളിലും വച്ച് കടത്തിയ സ്വർണ്ണം കരിപ്പൂർ വിമാനത്താവളത്തിൽ എയർ കസ്റ്റംസും ഡിആർഐ ഉം ചേർന്ന് പിടികൂടി. ദുബായിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ എത്തിയ കോഴിക്കോട് കിഴക്കോത്ത് മലയിൽ മുഹമ്മദ് ജിയാദിനെ (24) സംശയം തോന്നി പരിശോധിച്ചപ്പോഴാണ്  ഇയാളുടെ ബാഗിൽ നിന്നും 1267 ഗ്രാം തൂക്കം വരുന്ന 2 പാക്കറ്റ് സ്വർണ്ണം കണ്ടെടുത്തത്. ബ്രെഡ് ടോസ്റ്ററിനുള്ളിൽ വച്ചാണ് സ്വർണ്ണം കൊണ്ട് വന്നത്. 67 ലക്ഷം രൂപ വില മതിക്കുന്നതാണ് പിടികൂടിയ സ്വർണ്ണം. എയർ അറേബ്യ  വിമാനത്തിൽ അബുദബിയിൽ നിന്ന് കരിപ്പൂരിൽ  എത്തിയ കാസർകോട് പള്ളിക്കര സ്വദേശി തളങ്കര അഷ്‌റഫ് (30) എന്ന യാത്രക്കാരനിൽ നിന്നും 349 ഗ്രാം ഭാരമുള്ള ഒരു സിലിണ്ടർ ആകൃതിയിലുള്ള സ്വർണക്കഷണം കണ്ടെത്തി. ഇയാളുടെ ചെക്ക്-ഇൻ ബാഗേജ് പരിശോധിച്ചപ്പോൾ നെബുലൈസറിന്റെ മോട്ടോറിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണ്ണം കണ്ടെടുത്തത്. ഡിആർഐ കോഴിക്കോട്, കോഴിക്കോട് കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.  21 ലക്ഷം രൂപ വിലമതിക്കുന്നതാണ് പിടികൂടിയ സ്വർണ്ണം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page