ഒന്നരവയസുകാരന് അമ്മയുടെ ആണ്‍സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനം; കൈ അസ്ഥിക്ക് പൊട്ടല്‍

ആലപ്പുഴയില്‍ ഒന്നര വയസ്സുകാരന് അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനം. കുത്തിയതോട് സ്വദേശി ബിജുവിന്റെയും ദീപയുടെയും മകന്‍ കൃഷ്ണജിത്തിനെയാണ് ആണ്‍സുഹൃത്ത് മര്‍ദ്ദിച്ചത്. പരിക്കേറ്റ കുട്ടിയെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പ്രതി തിരുവിഴ സ്വദേശി കൃഷ്ണകുമാര്‍ ഒളിവിലാണെന്നു പൊലീസ് പറഞ്ഞു. ഭര്‍ത്താവുമായി ഒന്നരമാസമായി അകന്നുകഴിയുന്ന ദീപയ്ക്ക് ഒപ്പമായിരുന്നു കൃഷ്ണജിത്ത് താമസിച്ചിരുന്നത്. കഴിഞ്ഞ ശനിയാഴ്ച കുട്ടിയെ മര്‍ദ്ദിച്ച ശേഷം കൃഷ്ണകുമാര്‍ ദീപയുടെ ഭര്‍ത്താവിന്റെ വീട്ടില്‍ കുട്ടിയെ ഏല്‍പ്പിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കുട്ടി നിര്‍ത്താതെ കയരുന്നത് കണ്ട് ശ്രദ്ധിച്ചപ്പോഴാണ് മര്‍ദ്ദന പാട് കണ്ടത്. കുട്ടിയുടെ ദേഹമസകലം ചൂരലുകൊണ്ട് അടിച്ച പാടുകളുണ്ട്. കൈയ്യുടെ അസ്ഥിക്ക് പൊട്ടലുണ്ടെന്നും പൊലീസ് പറഞ്ഞു. അമ്മയും കുട്ടിയെ മര്‍ദ്ദിച്ചുവെന്നാണ് സൂചന. സംഭവത്തില്‍ കുത്തിയതോട് പൊലീസ് കേസെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page