കൈക്കൂലിക്ക് അറുതി ഇല്ലാതെ ചെക് പോസ്റ്റുകൾ; പണം വാങ്ങുന്നത് അയ്യപ്പഭക്തരിൽ നിന്നു വരെ; കുമളി ചെക്ക് പോസ്റ്റിലെ വിജിലന്‍സ് പരിശോധനയിൽ   കൈക്കൂലി പണം പിടികൂടി

കുമളി: കുമളി ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് പരിശോധനയില്‍ വന്‍ ക്രമക്കേടുകള്‍ കണ്ടെത്തി. അതിര്‍ത്തിയിലുള്ള മോട്ടോര്‍ വാഹനവകുപ്പിന്റെ ചെക്ക് പോസ്റ്റിലാണ് വിജിലന്‍സ് പരിശോധന നടന്നത്. ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയ പണവും പിടികൂടി. അയ്യപ്പ ഭക്തരുടെ വാഹനങ്ങളില്‍ നിന്നും ചരക്ക് ലോറികളില്‍ നിന്നും കൈക്കൂലി വാങ്ങിയതായി തെളിഞ്ഞു.

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങളില്‍ നിന്നും ഉദ്യോഗസ്ഥര്‍ അനധികൃതമായി പണം വാങ്ങുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഓഫീസ് സമുച്ചയത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും കെട്ടിടത്തില്‍ ഉപേക്ഷിച്ച നിലയിലുണ്ടായിരുന്ന പ്രിന്ററില്‍ നിന്നുമാണ് പണം പിടിച്ചെടുത്തത്. 8000-ത്തിലധികം രൂപയാണ് കണ്ടെത്തിയത്.

ഓണ്‍ലൈന്‍ പെര്‍മിറ്റ് എടുത്ത് വരുന്ന അയല്‍ സംസ്ഥാനങ്ങളിലെ വാഹനങ്ങളില്‍ നിന്നും ഉദ്യോഗസ്ഥര്‍ കൈപറ്റിയ പണമാണ് പരിശോധനയില്‍ കണ്ടെത്തിയത്. തമിഴ്നാട്ടില്‍ നിന്നും വന്ന അയ്യപ്പഭക്തരുടെ വാഹനത്തില്‍ നിന്നും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ 1000 രൂപ കൈക്കൂലിയായി വാങ്ങിയിരുന്നു.
വിജിലന്‍സ് ഉദ്യോഗസ്ഥരാണ് ഈ വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതോടെയാണ് വിജിലന്‍സ് ചെക്ക് പോസ്റ്റിലും ഓഫീസ് സമുച്ചയത്തിലും മിന്നല്‍ പരിശോധന നടത്തിയത്. ശബരിമല സീസണില്‍ തിരക്ക് വര്‍ധിച്ചതോടെയാണ് ചെക്ക് പോസ്റ്റുകളില്‍ വ്യാപക തരത്തിലുള്ള ക്രമക്കേടാണ് നടക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page