കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ ലൈംഗിക പ്രേരണ നിയന്ത്രിക്കണം’; പരാമര്‍ശത്തില്‍ കല്‍ക്കട്ട ഹൈക്കോടതിയെ വിമര്‍ശിച്ച്‌ സുപ്രീംകോടതി

ന്യൂഡല്‍ഹി: കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ ‘ലൈംഗിക പ്രേരണകള്‍’ നിയന്ത്രിക്കണമെന്ന കല്‍ക്കട്ട ഹൈക്കോടതി യുടെ പരാമര്‍ശത്തെ വിമര്‍ശിച്ച്‌ സുപ്രീം കോടതി. വിധിക്കെതിരെ സ്വമേധയാ എടുത്ത കേസ് പരിഗണിച്ച്‌ ജസ്റ്റിസുമാരായ അഭയ് എസ് ഓഖെ, ഉജ്ജല്‍ ഭ്രയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിമര്‍ശനം ഉന്നയിച്ചത്. ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനവും അപ്പീല്‍ നല്‍കിയിട്ടുണ്ടെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹുസേഫ അഹമ്മദി കോടതിയെ അറിയിച്ചു. കഴിഞ്ഞ ഒക്ടോബര്‍ 18നാണ് ജസ്റ്റിസ് ചിത്ത രഞ്ജന്‍ ദാസ്‌ അധ്യക്ഷനായ കല്‍ക്കട്ട ഹൈക്കോടതിയുടെ ഡിവിഷന്‍ …

കവുങ്ങിനു മഞ്ഞളിപ്പ് രോഗം; സാമ്പത്തിക പ്രതിസന്ധിയിലായ കര്‍ഷകന്‍ ജീവനൊടുക്കി

കാസര്‍കോട്: കര്‍ഷകന്‍ വനത്തിനകത്തു കെട്ടിത്തൂങ്ങി ജീവനൊടുക്കി. ആലട്ടി, ബണ്ടടുക്ക, ചള്ളങ്കാറിലെ രാമണ്ണയുടെ മകന്‍ ജഗദീശന്‍ (50)ആണ് മരിച്ചത്. കവുങ്ങിന്റെ മഞ്ഞളിപ്പ് രോഗം തടയാന്‍ കഴിയാത്തതിലുള്ള മനോവിഷമം കാരണമാണെന്നു പറയുന്നു. കഴിഞ്ഞ ദിവസം രാവിലെ സുള്ള്യയിലേയ്ക്കു പോകുന്നുവെന്നു പറഞ്ഞാണ് ജഗദീശ വീട്ടില്‍ നിന്നും ഇറങ്ങിയത്. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടയിലാണ് വ്യാഴാഴ്ച വൈകീട്ട് ആലട്ടി, ഗൂഡിഞ്ച വനത്തിനകത്ത് മൃതദേഹം തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഏക വരുമാന മാര്‍ഗമായിരുന്ന കവുങ്ങിനു ഒരു വര്‍ഷം മുമ്പ് മഞ്ഞളിപ്പ് രോഗം ബാധിച്ചിരുന്നു. പലതരത്തിലുള്ള മരുന്നുകള്‍ …

പീഡനത്തിന് ഇരയായ യുവതി ഗര്‍ഭിണിയായി; മൂന്നുപേര്‍ക്കെതിരെ ബലാല്‍സംഗത്തിനു കേസ്

കാസര്‍കോട്: മൂന്നുപേരുടെ ലൈംഗിക അതിക്രമത്തിനു ഇരയായ യുവതി ഒന്‍പതു മാസം ഗര്‍ഭിണി. സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ മേല്‍പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പുരുഷു, ബദ്റുദ്ദീന്‍, രാഘവന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. വിവാഹിതയാണെങ്കിലും വീട്ടില്‍ തനിച്ച് താമസിക്കുന്ന മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 30 കാരിയാണ് പരാതിക്കാരി. ഒന്‍പതു മാസം ഗര്‍ഭിണിയായിട്ടും ആരും അറിഞ്ഞിരുന്നില്ല.ഇതിനിടയില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ യുവതി ഗര്‍ഭിണിയാണെന്ന കാര്യം ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് മേല്‍പറമ്പ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം …

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലന്‍സിനുള്ളില്‍ യുവതിക്ക് സുഖപ്രസവം

കാസര്‍കോട്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ 108 ആംബുലന്‍സിനുള്ളില്‍ യുവതിക്ക് സുഖപ്രസവം. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. മഞ്ചേശ്വരം മജിര്‍പള്ള നീരോളികെ സ്വദേശിനിയായ 32കാരിയാണ് ആംബുലന്‍സില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്നലെ രാവിലെയാണ് സംഭവം. യുവതിക്ക് പ്രസവവേദന വന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടുകയായിരുന്നു.  ആംബുലന്‍സ് പൈലറ്റ് പ്രണവ് പി, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ അനുരൂപ് എം.എസ് എന്നിവര്‍ സ്ഥലത്തെത്തി യുവതിയുമായി ആശുപത്രിയിലേക്ക് തിരിച്ചു. ആംബുലന്‍സ് ദേര്‍ളകട്ടെ എത്തിയപ്പോള്‍ യുവതിയുടെ …

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് കുത്തേറ്റ് പരിക്ക്; ആക്രമിച്ചത് 15 കാരൻ

കാസർകോട്: സ്‌കൂള്‍വിട്ട് വീട്ടിലേയ്ക്കു നടന്നുപോവുകയായിരുന്ന ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് കുത്തേറ്റു. പെര്‍ഡാല നവജീവന്‍ സ്‌കൂളിലെ പെണ്‍കുട്ടിക്കാണ് കുത്തേറ്റത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. പെണ്‍കുട്ടി നടന്നുപോകുന്നതിനിടയില്‍ പിന്നാലെ നടന്നെത്തിയ ബദിയഡുക്ക ഗവ.ഹൈസ്‌കൂളിലെ ഏഴാംതരം വിദ്യാര്‍ത്ഥിയായ 15കാരനാണ് മുതുകില്‍ കുത്തി പരിക്കേല്‍പ്പിച്ചത്. ഭിന്നശേഷിക്കാരനാണ് അക്രമം നടത്തിയത്. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സ തേടി. ആക്രമണ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം തുടങ്ങി.

പഞ്ചായത്ത് പ്രസിഡന്റിന്റെ ബൈക്ക് മോഷണം; കൗമാരക്കാരനടക്കം രണ്ടു കര്‍ണാടക സ്വദേശികള്‍ അറസ്റ്റില്‍

കാസര്‍കോട്: പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് എം.കുമാരന്റെ ബുള്ളറ്റ് മോഷ്ടിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കര്‍ണ്ണാടക ഷിമോഗ, ചൊറാട് സ്വദേശി പുനിത് (18), 16 കാരന്‍ എന്നിവരെയാണ് ബേക്കല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ യു.പി.വിപിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. പൊലീസ് സംഘത്തില്‍ എസ്.ഐ ജോണ്‍, സുധീര്‍ബാബു, എ.എസ്.ഐ സിപിഒ പ്രമോദ് എന്നിവരും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു. ഒരാഴ്ച മുമ്പാണ് പഞ്ചായത്ത് പ്രസിഡണ്ടിന്റെ ബുള്ളറ്റ് പള്ളിക്കര പഞ്ചായത്ത് ഓഫീസിനു സമീപത്തെ ലൈബ്രറിക്കു സമീപത്തു നിന്നു മോഷണം പോയത്. പൊലീസ് വിവിധ സ്ഥലങ്ങളിലെ …

വീട്ടുവളപ്പിലെ 30 വര്‍ഷം പഴക്കമുള്ള ചന്ദനമരം മുറിച്ചുകടത്തി; നാലുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: വീട്ടുവളപ്പില്‍ നിന്നു ചന്ദനമരം മുറിച്ചു കടത്തുന്നതിനിടയില്‍ മൂന്നംഗ സംഘത്തെ പൊലീസ് കയ്യോടെ പിടികൂടി. കുണ്ടംകുഴി ലിംഗത്തോട് സ്വദേശി മധുസൂദനന്‍ (43), കുണ്ടംകുഴി സ്വദേശി ഷബീര്‍(22), കുണ്ടംകുഴി ചിറപൈക്കം സ്വദേശി ഇബ്രാഹിം ബാദുഷ(24), കുണ്ടൂച്ചി സ്വദേശി എച്ച്.രാജേഷ്(32) എന്നിവരെയാണ് ബേഡകം എസ്.ഐ ഗംഗാധരനും സംഘവും അറസ്റ്റു ചെയ്തത്. പ്രതികളെ കോടതി രണ്ടാഴ്ചത്തേയ്ക്കു റിമാന്റു ചെയ്തു. പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കും ചന്ദനവും ആയുധങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലര്‍ച്ചെ എരിഞ്ഞിപ്പുഴ, പൊലിയംകുന്നിലെ ബാലകൃഷ്ണന്റെ പറമ്പില്‍ നിന്നാണ് പ്രതികള്‍ 30 …

4 മസാല ദേശയ്ക്ക് 360 രൂപ! സംഭവമറിഞ്ഞ കളക്ടറും ഞെട്ടി; അധിക വിലയ്ക്ക് കാരണം ചമ്മന്തിയെന്ന് ഹോട്ടലുടമ

സന്നിധാനത്തെ ഹോട്ടലുകളിലും തട്ടുകടകളിലും തീര്‍ത്ഥാടകരോട് അമിത വില ഈടാക്കുന്നതായി ജില്ലാ കളക്ടര്‍ എ ഷിബുവിന്റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തി. സന്നിധാനത്തെ ഒരു ഹോട്ടലില്‍ നാല് മസാല ദോശ വാങ്ങിയ തീര്‍ത്ഥാടകരോട് 360 രൂപ വാങ്ങിയതായും കണ്ടെത്തി. യഥാര്‍ത്ഥത്തില്‍ 228 രൂപ മാത്രമെ വാങ്ങാവൂ. എന്ത് കൊണ്ടാണ് ഇങ്ങനെ ബില്ല് കൊടുത്തതെന്ന് കളക്ടര്‍ തിരക്കിയപ്പോള്‍ മസാല ദോശയ്ക്ക് കൂട്ടാനായി ചമ്മന്തി നല്‍കി എന്നായിരുന്നു മറുപടി. ഈ ഹോട്ടലിന് പിഴ ഈടാക്കാനും നോട്ടീസ് നല്‍കാനും കളക്ടര്‍ നിര്‍ദ്ദേശം …

ഈ രോഗികള്‍ ഉറങ്ങാതിരുന്നാല്‍ സംഭവിക്കുന്നതെന്താണ്? പ്രതിവിധിയായി ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കാന്‍ മറക്കരുത്

ഉറക്കമില്ലായ്മ പ്രമേഹ രോഗികള്‍ നേരിടുന്ന വലിയ വെല്ലുവിളികളിലൊന്നാണ്. തൊണ്ട വറ്റിവരുളുകയും മൂത്രശങ്ക തോന്നുമ്പോഴുമാണ് പ്രമേഹ രോഗികള്‍ പലപ്പോഴും ഉറക്കത്തില്‍ നിന്നും ഞെട്ടിയുണരുന്നത്. പിന്നീട് പലര്‍ക്കും ഉറക്കം കിട്ടാറില്ലെന്നാണ് പറയുന്നത്. വൈകിയുറങ്ങുന്നതാണ് പ്രമേഹ രോഗികളില്‍ പലര്‍ക്കും വിനയാകുന്നത്. പ്രമേഹ രോഗികള്‍ ഉറക്കത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യരുതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പ്രമേഹവും ഉറക്കവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ഉറക്കം കുറയുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നതിനുള്ള കാരണമാകും. രാത്രിയിലെ ഉറക്കക്കുറവ് ഇന്‍സുലിന്‍ വര്‍ധിപ്പിക്കുകയും. ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് മൂലം രക്തത്തിലെ പഞ്ചസാരയുടെ …

ശബരിമല സ്പെഷ്യൽ വന്ദേ ഭാരത് വീണ്ടും ഓടും; നേത്രാവതി എക്സ്പ്രസ്സ് ഇന്നു മുതൽ കോട്ടയം വഴി; കാരണം ഇതാണ്

പാലക്കാട്:ശബരിമല സ്‌പെഷ്യലായി ചെന്നൈ-കോട്ടയം -ചെന്നൈ റൂട്ടില്‍ ഓടിയ വന്ദേ ഭാരത് എക്സ്പ്രസ് വീണ്ടും സര്‍വീസ് നടത്താൻ റെയില്‍വേ.ഈ മാസം ഏഴ്, 14 തീയതികളില്‍ ചെന്നൈയില്‍നിന്ന് കോട്ടയത്തേക്ക് സര്‍വീസ് നടത്തും. കോട്ടയത്തുനിന്ന് തിരികെ ചെന്നൈയിലേക്കുള്ള സര്‍വീസ് എട്ട്, 15 തീയതികളിലാണ്.ചെന്നൈ- കോട്ടയം സര്‍വ്വീസ് പുലര്‍ച്ചെ 4.30നു പുറപ്പെട്ട് വൈകുന്നേരം 4.15ന് കൊലത്തെത്തും. മടക്ക സര്‍വ്വീസ് പുലര്‍ച്ചെ 4.40ന് കോട്ടയത്ത് നിന്ന് പുറപ്പെട്ട് വൈകുന്നേരം 5.15ന് ചെന്നെയിലെത്തുന്ന രീതിയിലാണ് സമയക്രമം. പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം നോര്‍ത്ത് എന്നിവിടങ്ങളിലാണ് കേരളത്തില്‍ …

ദേവസ്വം മന്ത്രിക്കെതിരെ ജാതി അധിക്ഷേപ ഫേസ് ബുക്ക് പോസ്റ്റ്; ഒരാൾ അറസ്റ്റിൽ

തിരുവല്ല: ശബരിമല സന്നിധാനത്തെത്തിയ ദേവസ്വം മന്ത്രി കെ. രാധാകൃഷ്‌ണനെ ജാതീയമായി അധിക്ഷേപിച്ച്‌ ഫെയ്‌സ്‌ബുക്കില്‍ പോസ്‌റ്റിട്ടയാള്‍ അറസ്‌റ്റില്‍.പരുമല ഇടയ്‌ക്കാട്ട്‌ വീട്ടില്‍ ശരത്‌ നായരെന്ന സുരേഷ്‌ കുമാറി(50)നെയാണ്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. മതസ്‌പര്‍ധ വളര്‍ത്തല്‍, 153 (എ) പട്ടികജാതി, പട്ടികവര്‍ഗ പീഡന നിരോധന നിയമം എന്നീ വകുപ്പുകളാണ്‌ ചുമത്തിയിട്ടുള്ളത്‌.മണ്ഡലപൂജയോട്‌ അനുബന്ധിച്ച്‌ തങ്കയങ്കി ചാര്‍ത്തിയുള്ള ദീപാരാധന വേളയില്‍ മന്ത്രി സോപാനത്ത്‌ നില്‍ക്കുന്ന ഫോട്ടോ ഉള്‍പ്പെടുത്തി ജാതീയ അധിക്ഷേപം നടത്തുന്നവിധത്തില്‍ ഫെയ്‌സ്‌ബുക്കില്‍ പോസ്‌റ്റ്‌ ഇട്ടതിനാണ്‌ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം കേസെടുത്ത്‌.ഡി.വൈ.എഫ്‌.ഐ. പരുമല മേഖലാ …

ആന വീട് തകര്‍ത്തു; അടുക്കള വാതിലിലൂടെ ഓടി രക്ഷപ്പെട്ട് അമ്മയും മകനും

തൃശൂര്‍: അതിരപ്പിള്ളിയില്‍ കാട്ടാന വീട് തകര്‍ത്തു. അതിരപ്പിള്ളി പ്ലാന്റേഷന്‍ മേഖലയില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. തോട്ടം തൊഴിലാളിയായ ശ്രീജയുടെ വീടാണ് ആന ഭാഗികമായി തകര്‍ത്തത്. ശബ്ദം കേട്ട ശ്രീജയും മകനും പിന്‍വശത്തെ അടുക്കള വാതിലിലൂടെ രക്ഷപ്പെടുകയായിരുന്നു.തോട്ടം മേഖലയില്‍ മുമ്പും കാട്ടാന ആക്രമണം ഉണ്ടായിരുന്നു. കൃഷികള്‍ നശിപ്പിക്കുകയും വീടുകള്‍ തകര്‍ക്കുകയും ചെയ്തു.

ചക്രവാതച്ചുഴിയുടെ സ്വാധീനം; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ഇന്നും നാളെയും രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം:ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചക്രവാതച്ചുഴിയില്‍ നിന്ന് തെക്കന്‍ കര്‍ണാടക വരെ ന്യൂനമര്‍ദ്ദപാത്തി സ്ഥിതി ചെയ്യുന്നുണ്ട്. തെക്കുകിഴക്കന്‍ അറബിക്കടലിലെ ന്യൂനമര്‍ദ്ദമാണ് ചക്രവാതച്ചുഴിയായി ദുര്‍ബലമായത്. ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത.ഇന്ന് ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ഇന്നലെ ഏഴ് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ച രാത്രി …

എം വിജിന്‍ എംഎല്‍എയെ ന്യായീകരിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇപി ജയരാജന്‍; പൊലിസിന് വീഴ്ച്ച പറ്റിയെന്ന് വിമര്‍ശനം

കണ്ണൂര്‍: കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ എം. വിജിന്‍ എം.എല്‍ എ യോട് അപമര്യാദയായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് എല്‍.ഡിഫ് കണ്‍വിന ഇ.പി.ജയരാജന്‍ പറഞ്ഞു. കണ്ണൂര്‍ കോടതി വളപ്പില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് പൊലീസ് ഉദ്യോഗസ്ഥന്‍ ശ്രമിച്ചത്. എം.വിജിനെ പോലെയുള്ള എം.എല്‍.എയെ അറിയാത്ത പൊലിസാണ് കണ്ണൂരിലേത്. എം.എല്‍എയോട് ആരാണെന്ന് പേരു ചോദിക്കുകയാണ് പൊലീസ് ചെയ്യുന്നത്. സിവില്‍ സ്റ്റേഷനില്‍ കയറിയ നഴ്‌സുമാരെ പുറത്തിറക്കി പരിപാടി നടത്താനാണ് എവിജിന്‍ ശ്രമിച്ചത്. അദ്ദേഹത്തിനെതിരെ കേസെടുക്കേണ്ട …

ഇരുപതുകാരി കാമുകനെ രാത്രി വീട്ടിലേക്ക് വിളിച്ചു വരുത്തി ബന്ധുക്കളുടെ സഹായത്താല്‍  വെടിവെച്ച്  കൊലപ്പെടുത്തി;ഞെട്ടിപ്പിക്കുന്ന സംഭവം ഉത്തർപ്രദേശിലെ അംറോഹയിൽ

ഉത്തർപ്രദേശിലെ അംറോഹയിൽ  ചൊവ്വാഴ്ച രാത്രിയാണ് സംഭവം. യുവതിയുടെ കാമുകൻ ഒവൈസ് മാലിക്കിനെ (23) പ്രതികൾ വീട്ടിലേക്ക് വിളിച്ചുവരുത്തി, ആക്രമിച്ച ശേഷം കൊല്ലപ്പെടുത്തുയായിരുന്നു. ഡൽഹിയിലെ ഒരു കടയിൽ തയ്യൽക്കാരനായിരുന്നു മാലിക്. പുതുവർഷ തലേന്ന് സ്വന്തം ഗ്രാമമായ ധാക്കയിൽ എത്തിയതായിരുന്നു.ബന്ധുക്കളുടെ എതിർപ്പ് അവഗണിച്ച് ഒരു വർഷത്തിലേറെയായി അക്ഷയും മാലിക്കും പ്രണയബന്ധത്തിലായിരുന്നു. പുതിയ നമ്പറിൽ നിന്ന് പരസ്പരം ചാറ്റ് ചെയ്യാൻ ഒരു സിം കാർഡ് നൽകാമെന്ന് പറഞ്ഞ്‌ കാമുകിയായ അക്ഷ മാലിക്കിനോട് തന്റെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. രാത്രി പത്ത് മണിയോടെ …

അമേരിക്കയിലെ സ്‌കൂളില്‍ സ്‌കൂളിലെത്തിയ 17 കാരന്‍ വെടിയുതിര്‍ത്തു; ആറാംക്ലാസ് വിദ്യാര്‍ഥി മരിച്ചു; ആറ് പേര്‍ക്ക് പരിക്കേറ്റു

അമേരിക്കയിലെ അയോവയിലെ സ്‌കൂളില്‍ പതിനേഴുകാരന്‍ നടത്തിയ വെടിവെപ്പില്‍ ആറാം ക്ലാസ് വിദ്യാര്‍ഥി കൊല്ലപ്പെട്ടു. വെടിവെപ്പില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. അഞ്ച് വിദ്യാര്‍ഥികള്‍ക്കും അഡ്മിനിസ്‌ട്രേറ്റര്‍ക്കുമാണ് പരിക്കേറ്റത്. പെറി ഹൈസ്‌കൂളിലാണ് സംഭവം. അതേസമയം ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയാണ് വെടിവെപ്പ് നടത്തിയതെന്ന് തിരിച്ചറിഞ്ഞു. ക്രിസ്മസ്-പുതുവത്സര അവധിക്ക് ശേഷം വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ തിരിച്ചെത്തിയ ആദ്യ ദിവസമായ വ്യാഴാഴ്ചയാണ് വെടിവെപ്പുണ്ടായത്. ഇതേ തുടര്‍ന്ന് അധികൃതര്‍ സ്‌കൂളിന് അവധി നല്‍കി. 1,785 വിദ്യാര്‍ഥികളുള്ള പെറി കമ്മ്യൂണിറ്റി സ്‌കൂള്‍ ഡിസ്ട്രിക്റ്റിന്റെ ഭാഗമാണ് ഈ സ്‌കൂള്‍. ഡെസ് മോയിന്‍സില്‍ നിന്ന് …

കണ്ണൂര്‍ കലക്ടറേറ്റിനുള്ളില്‍ കയറി പ്രതിഷേധ സമരം; എം.എല്‍.എ വിജിനെ ഒഴിവാക്കി നൂറോളം നഴ്‌സുമാര്‍ക്കെതിരെ കേസെടുത്തു

കണ്ണൂര്‍: കണ്ണൂര്‍ കലക്ടറേറ്റിന്റെ ആംഫി തിയേറ്ററിലേക്ക് കടന്ന് പ്രതിഷേധ സമരം നടത്തിയ കേരള ഗവ. നഴ്‌സസ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. നൂറോളം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. അനുമതിയില്ലാതെ കലക്ടറേറ്റിനുള്ളില്‍ അതിക്രമിച്ചു കയറി സംഘം ചേര്‍ന്നു പ്രതിഷേധിച്ചതിനാണ് കേസെടുത്തത്. എന്നാല്‍ പ്രതിഷേധ മാര്‍ച്ച് കലക്ടറേറ്റ് വളപ്പില്‍ ഉദ്ഘാടനം ചെയ്ത എം.വിജിനെതിരെ കേസെടുത്തിട്ടില്ല. കലക്ടറേറ്റ് വളപ്പില്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യാനെത്തിയ എം.വിജി നോട് പുറത്തു പോയില്ലെങ്കില്‍ അറസ്റ്റു ചെയ്യുമെന്ന് കണ്ണൂര്‍ ടൗണ്‍ എസ്.ഐ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ പ്രകോപിതനായ …

ചെയ്ത തെറ്റിൽ പശ്ചാതപിച്ച് മോഷ്ടാവ്; സ്കൂളിൽ നിന്ന് മോഷണം പോയ വസ്തുക്കൾ പ്രധാന അധ്യാപികയുടെ വീടിനടുത്ത് ഉപേക്ഷിച്ചു;മോഷണ മുതലിനൊപ്പം ക്ഷമാപണ കത്തും

തിരുവനന്തപുരം: സ്കൂളിൽ നിന്ന് മോഷണം പോയ വസ്തുക്കൾ ചാക്കിലാക്കി ഹെഡ് മിസ്ട്രസിൻ്റെ വീടിന് സമീപം ഉപേക്ഷിച്ച് പശ്ചാതപിക്കുന്ന കത്തും വച്ച് മോഷ്ടാവ് .വാഴമുട്ടം ഗവ. ഹൈസ്കൂളിലെ ഹെഡ്‍മിസ്ട്രസായ വെങ്ങാനൂര്‍ – പനങ്ങോട് സ്വദേശിയായ ശ്രീജയുടെ വീടിനു മുന്നിലെ മതിലിന്റെ പുറത്താണ്  ഒരു പ്ലാസ്റ്റിക് ചാക്കിൽ  സ്കൂളിൽ നിന്ന് മോഷണം പോയ സാധനങ്ങൾ ഉപേക്ഷിച്ചത്. മതിലിൽ ആണ് പശ്ചാതപിക്കുന്ന കത്ത് വെച്ചിരുന്നത്. “ടീച്ചർ ക്ഷമിക്കണം,  ഇനി ഒരിക്കലും ആവര്‍ത്തിക്കില്ല. എന്റെ വീട്ടുകാര്‍ക്കും ഇത് അറിയത്തില്ല. കേസ്സാക്കി ആളുകളെ അറിയിച്ച് …