വീട്ടുവളപ്പിലെ 30 വര്‍ഷം പഴക്കമുള്ള ചന്ദനമരം മുറിച്ചുകടത്തി; നാലുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: വീട്ടുവളപ്പില്‍ നിന്നു ചന്ദനമരം മുറിച്ചു കടത്തുന്നതിനിടയില്‍ മൂന്നംഗ സംഘത്തെ പൊലീസ് കയ്യോടെ പിടികൂടി. കുണ്ടംകുഴി ലിംഗത്തോട് സ്വദേശി മധുസൂദനന്‍ (43), കുണ്ടംകുഴി സ്വദേശി ഷബീര്‍(22), കുണ്ടംകുഴി ചിറപൈക്കം സ്വദേശി ഇബ്രാഹിം ബാദുഷ(24), കുണ്ടൂച്ചി സ്വദേശി എച്ച്.രാജേഷ്(32) എന്നിവരെയാണ് ബേഡകം എസ്.ഐ ഗംഗാധരനും സംഘവും അറസ്റ്റു ചെയ്തത്. പ്രതികളെ കോടതി രണ്ടാഴ്ചത്തേയ്ക്കു റിമാന്റു ചെയ്തു. പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കും ചന്ദനവും ആയുധങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലര്‍ച്ചെ എരിഞ്ഞിപ്പുഴ, പൊലിയംകുന്നിലെ ബാലകൃഷ്ണന്റെ പറമ്പില്‍ നിന്നാണ് പ്രതികള്‍ 30 വര്‍ഷം പഴക്കമുള്ള ചന്ദനമരം മുറിച്ചു കടത്തിയതെന്നു പൊലീസ് പറഞ്ഞു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നാണ് എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി പ്രതികളെ പിടികൂടുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള പഞ്ചായത്ത് ഓഫീസിന്റെ മൂക്കിനു മുന്നില്‍ ലക്ഷങ്ങള്‍ മോഹവിലയുള്ള രണ്ടു സെന്റോളം സ്ഥലം കയ്യേറി സ്വകാര്യ ഷോപ്പിംഗ് കോംപ്ലക്‌സ്; കോംപ്ലക്‌സിനു മുകളില്‍ അനധികൃത ഓഡിറ്റോറിയം, നികുതി വെട്ടിപ്പ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page