കണ്ണൂര്‍ കലക്ടറേറ്റിനുള്ളില്‍ കയറി പ്രതിഷേധ സമരം; എം.എല്‍.എ വിജിനെ ഒഴിവാക്കി നൂറോളം നഴ്‌സുമാര്‍ക്കെതിരെ കേസെടുത്തു

കണ്ണൂര്‍: കണ്ണൂര്‍ കലക്ടറേറ്റിന്റെ ആംഫി തിയേറ്ററിലേക്ക് കടന്ന് പ്രതിഷേധ സമരം നടത്തിയ കേരള ഗവ. നഴ്‌സസ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. നൂറോളം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. അനുമതിയില്ലാതെ കലക്ടറേറ്റിനുള്ളില്‍ അതിക്രമിച്ചു കയറി സംഘം ചേര്‍ന്നു പ്രതിഷേധിച്ചതിനാണ് കേസെടുത്തത്. എന്നാല്‍ പ്രതിഷേധ മാര്‍ച്ച് കലക്ടറേറ്റ് വളപ്പില്‍ ഉദ്ഘാടനം ചെയ്ത എം.വിജിനെതിരെ കേസെടുത്തിട്ടില്ല. കലക്ടറേറ്റ് വളപ്പില്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യാനെത്തിയ എം.വിജി നോട് പുറത്തു പോയില്ലെങ്കില്‍ അറസ്റ്റു ചെയ്യുമെന്ന് കണ്ണൂര്‍ ടൗണ്‍ എസ്.ഐ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ പ്രകോപിതനായ എം.എല്‍.എ അവിടെ നിന്നു തന്നെ ഉദ്ഘാടനം ചെയ്തിരുന്നു. സമരം കഴിഞ്ഞതിനു ശേഷം എം.എല്‍.എയോട് വനിതാ പൊലിസുകാരി പേരു ചോദിച്ചതും വിവാദമായിരുന്നു. കലക്ടറേറ്റിന്റെ രണ്ടാം ഗേറ്റിലേക്കാണ് പ്രവര്‍ത്തകര്‍ പ്രകടനമായി എത്തിയത്. സാധാരണ ഇത്തരത്തില്‍ പ്രകടനമായി എത്തുന്ന ആളുകളെ ഗേറ്റിനുസമീപം പൊലീസ് തടയുകയാണ് പതിവ്. എന്നാല്‍, ഈ സമയം അവിടെ ഒരു പൊലീസുകാരന്‍ പോലും ഉണ്ടായിരുന്നില്ലെന്ന് എം.എല്‍.എ ഇന്നലെ ആരോപിച്ചിരുന്നു. ആരും തടയാന്‍ ഇല്ലാത്തതിനാല്‍ പ്രവര്‍ത്തകര്‍ കലക്ടറേറ്റില്‍ കടക്കുകയായിരുന്നു. ഈ സമയം സ്ഥലത്തുണ്ടായിരുന്ന പിങ്ക് പൊലീസ് ഓടിയെത്തിയാണ് ഇവരെ തടഞ്ഞത്. സമരം കഴിഞ്ഞതിനു ശേഷം എം.എൽ.എയോട് വനിതാ പൊലിസുകാരി പേരു ചോദിച്ചതും പ്രകോപനത്തിന് കാരണമായി. എന്നാൽ പേരു ചോദിച്ചതിനല്ല താൻ പ്രതിഷേധിച്ചതെന്നും എം. വിജിൻ പിന്നീട് പ്രതികരിച്ചിരുന്നു. എം.വിജിന് പിൻതുണയുമായി സി.പിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനും രംഗത്തുവന്നിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള പഞ്ചായത്ത് ഓഫീസിന്റെ മൂക്കിനു മുന്നില്‍ ലക്ഷങ്ങള്‍ മോഹവിലയുള്ള രണ്ടു സെന്റോളം സ്ഥലം കയ്യേറി സ്വകാര്യ ഷോപ്പിംഗ് കോംപ്ലക്‌സ്; കോംപ്ലക്‌സിനു മുകളില്‍ അനധികൃത ഓഡിറ്റോറിയം, നികുതി വെട്ടിപ്പ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page