4 മസാല ദേശയ്ക്ക് 360 രൂപ! സംഭവമറിഞ്ഞ കളക്ടറും ഞെട്ടി; അധിക വിലയ്ക്ക് കാരണം ചമ്മന്തിയെന്ന് ഹോട്ടലുടമ

സന്നിധാനത്തെ ഹോട്ടലുകളിലും തട്ടുകടകളിലും തീര്‍ത്ഥാടകരോട് അമിത വില ഈടാക്കുന്നതായി ജില്ലാ കളക്ടര്‍ എ ഷിബുവിന്റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തി. സന്നിധാനത്തെ ഒരു ഹോട്ടലില്‍ നാല് മസാല ദോശ വാങ്ങിയ തീര്‍ത്ഥാടകരോട് 360 രൂപ വാങ്ങിയതായും കണ്ടെത്തി. യഥാര്‍ത്ഥത്തില്‍ 228 രൂപ മാത്രമെ വാങ്ങാവൂ. എന്ത് കൊണ്ടാണ് ഇങ്ങനെ ബില്ല് കൊടുത്തതെന്ന് കളക്ടര്‍ തിരക്കിയപ്പോള്‍ മസാല ദോശയ്ക്ക് കൂട്ടാനായി ചമ്മന്തി നല്‍കി എന്നായിരുന്നു മറുപടി. ഈ ഹോട്ടലിന് പിഴ ഈടാക്കാനും നോട്ടീസ് നല്‍കാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇതിന് പിന്നാലെ മറ്റ് ഹോട്ടലുകളില്‍ എത്തിയപ്പോള്‍ തീര്‍ത്ഥാടകരില്‍ നിന്ന് ബില്ലുകള്‍ വാങ്ങി പരിശോധിച്ചു. അവിടെയും കൂടിയ വില ഈടാക്കിയതായി കണ്ടെത്തി. നെയ് റോസ്റ്റിന് 49 രൂപയാണ് വില എടുക്കേണ്ടത്. എന്നാല്‍ 75 രൂപ വാങ്ങി. ഗ്രീന്‍ പീസ് കറിക്ക് 48 രൂപയാണ്, എന്നാല്‍ 60 രൂപയാണ് വാങ്ങിയത്. പാലപ്പത്തിന് 14 രൂപയാണെങ്കിലും 20 രൂപ വാങ്ങി. പൊറോട്ട 15 രൂപയാണെങ്കിലും 20 രൂപയാണ് ഈടാക്കിയത്. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് ജില്ലാ കളക്ടര്‍ സന്നിധാനത്തെ കടകളില്‍ പരിശോധന നടത്തിയത്. കടകളില്‍ ശുചിത്വം ഇല്ലാത്തതും ഗുണമേന്മ ഇല്ലാത്ത ഭക്ഷണം വിതരണം ചെയ്യുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അമിത വിലയ്ക്ക് പിഴ ഈടാക്കാനും നോട്ടീസ് നല്‍കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതനുസരിച്ച് 3 കടകള്‍ക്ക് നോട്ടീസ് നല്‍കി. പാണ്ടിത്താവളത്തില്‍ തീര്‍ത്ഥാടകര്‍ക്ക് ഒരുക്കിയ സൗകര്യങ്ങളും കളക്ടര്‍ വിലയിരുത്തി. ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ബി പ്രദീപ്, സുനില്‍ കുമാര്‍ എന്നിവരും കളക്ടര്‍ക്ക് ഒപ്പം പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി
ലക്ഷങ്ങളുടെ ആനക്കൊമ്പുകളുമായി മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍; സംഘത്തിനു 42.700 കിലോഗ്രാം തൂക്കമുള്ള ആനക്കൊമ്പ് കിട്ടിയത് എവിടെ നിന്ന്?, പൊലീസും വനം വകുപ്പും അന്വേഷണം തുടങ്ങി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page