പള്ളിക്കരയില്‍ യുവതി ട്രെയിനില്‍ നിന്നും വീണ് മരിച്ചു

കാസര്‍കോട്: ബേക്കല്‍ പള്ളിക്കരയില്‍ യുവതി ട്രെയിനില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കല്‍പ്പറ്റ കാവുംമന്ദം സ്വദേശി മഞ്ജു മലയില്‍ വീട്ടില്‍ എ.വി.ജോസഫിന്റെ മകള്‍ ഐശ്വര്യ ജോസഫ് (30) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9 മണിയോടെ നേത്രാവതി എക്സ്പ്രസില്‍ നിന്നും വീണതാണെന്ന് സംശയിക്കുന്നു. പള്ളിക്കര മാസ്തിഗുഡയിലാണ് യുവതിയെ വീണ് കിടക്കുന്ന നിലയില്‍ കണ്ടത്. തലക്കും കൈകാലുകളിലുമടക്കം പരിക്കേറ്റ യുവതിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. നീലജീന്‍സ് പാന്റും ചെക്ക് ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. തൊട്ടടുത്ത് നിന്നും ലഭിച്ച …

11 കാരിയെ പീഡിപ്പിച്ച ശേഷം വനത്തിൽ ഭാര്യയുമൊത്ത് ഒളിച്ചു താമസിച്ചത് 5 ദിവസം; തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ജാർഖണ്ഡ് സ്വദേശി പിടിയിൽ

മൂന്നാർ:ഇടുക്കിയില്‍ 11 വയസുകാരിയെ പീഡിപ്പിച്ച ശേഷം ഭാര്യയ്ക്കൊപ്പം  കൊടുംകാട്ടില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയിൽ.പൊലീസ് പിന്നാലെ ഉണ്ടെന്ന് വ്യക്തമായതിന് പിന്നാലെ പുറത്തിറങ്ങി സംസ്ഥാനം വിടാൻ ശ്രമിക്കവെയാണ്  ഇതര സംസ്ഥാന തൊഴിലാളി പിടിയിലായത്. മൂന്നാര്‍ ചിറ്റുവാരെ എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്ന ജാര്‍ഖണ്ഡ് സ്വദേശിയായ സെലയ് ആണ് അറസ്റ്റില്‍ ആയത്.11 കാരിയെ പീഡിപ്പിച്ചതിന് സംഭവത്തിന്‌ ശേഷം രക്ഷപെടുന്നതിനായി പ്രതിയും ഭാര്യയും അഞ്ചു ദിവസം ഒളിച്ച്‌ കഴിഞ്ഞത്  കൊടുംകാട്ടിലായിരുന്നു. ഒടുവില്‍ തമിഴ്‌നാട്ടിലേയ്ക്ക് കടക്കാൻ ശ്രമിക്കവേ പിടിയിലാവുകയായിരുന്നു. ഡിസംബര്‍ 31 നാണ് കേസിനസ്പദമായ സംഭവം …

പമ്പയില്‍ കെ.എസ് ആര്‍ടിസി ബസിന് തീപിടിച്ചു; ആളപായമില്ല

പമ്പയില്‍ സ്റ്റാര്‍ട്ടു ചെയ്യുമ്പോള്‍ കെ.എസ് ആര്‍ടിസി ബസിന് തീപിടിച്ചു. ആളപായമില്ലെന്നാണ് വിവരം. ശനിയാഴ്ച രാവിലെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കെ.എസ്.ആര്‍.ടിസി അധികൃതര്‍ അറിയിച്ചു. 10 മിനിറ്റോളം ബസ് കത്തി. മുക്കാല്‍ ഭാഗത്തോളം സീറ്റുകളും കത്തി എരിഞ്ഞു. നിലക്കല്‍-പമ്പ ഷട്ടില്‍ സര്‍വീസ് നടത്തുന്ന ബസാണ് തീ പിടിച്ചത്. ഉടന്‍ തന്നെ പമ്പയിലുണ്ടായിരുന്ന അഗ്നിശമനാ സേനയുടെ യൂനീറ്റെത്തി തീകെടുത്തി. വിഷയത്തില്‍ ഡിപിഒ അന്വേഷണത്തിന് ഉത്തരവിട്ടു.

മൈലപ്രയില്‍ വ്യാപാരിയെ കൊന്ന കേസിൽ 2 പേര്‍ വലയില്‍; പിടിയിലായത് തെങ്കാശിയില്‍ നിന്ന്; മലയാളി ഓട്ടോ ഡ്രൈവര്‍ക്കും പങ്കെന്ന് സൂചന

പത്തനംതിട്ട : മൈലപ്രയില്‍ വ്യാപാരിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ പിടിയില്‍. മുരുകൻ, ബാലസുബ്രഹ്മാന്യൻ എന്നിവരെ തമിഴ്നാട്ടിലെ തെങ്കാശിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.ഇരുവരെയും പത്തനംതിട്ടയില്‍ എത്തിച്ചു. സംഘത്തില്‍ മൂന്ന് പേരാണുളളതെന്നാണ് വിവരം. മൂന്നാമത്തെയാള്‍ പത്തനംതിട്ട സ്വദേശി ഓട്ടോ ഡ്രൈവറാണെന്നാണ് വിവരം. മോഷണത്തിനിടെയാണ് കൊലപാതകമെന്നാണ് വിവരം. കഴിഞ്ഞ ശനിയാഴ്ചയാണ് വ്യാപാരിയായ ജോര്‍ജ് ഉണ്ണുണ്ണിയെ പട്ടാപ്പകല്‍ സ്വന്തം കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട ജോര്‍ജ്ജിന്‍റെ കഴുത്തില്‍ കിടന്ന ഒൻപത് പവന്‍റെ മാലയും കടയിലുണ്ടായിരുന്ന പണവുമാണ് പ്രതികള്‍ കൊണ്ടുപോയത്. എന്നാല്‍ …

ടേക്ക്ഓഫിന് തൊട്ടുപിന്നാലെ കരീബിയന്‍ കടലില്‍ പതിച്ചു; ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ഒലിവറും രണ്ട് പെണ്‍മക്കളും വിമാനാപകടത്തില്‍ മരിച്ചു

ലോസ് ആഞ്ജലീസ്: ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ഒലിവറും(51) അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കളും വിമാനാപകടത്തില്‍ മരിച്ചതായി വിവരം. ഒലിവറിന്റെ ഒപ്പം മക്കളായ മെഡിറ്റ (10), അനിക് (12) എന്നിവരും വ്യാഴാഴ്ച നടന്ന അപകടത്തില്‍ മരണപ്പെട്ടു. ഇവര്‍ സഞ്ചരിച്ച സ്വകാര്യവിമാനം ടേക്ക്ഓഫിന് തൊട്ടുപിന്നാലെ കരീബിയന്‍ കടലില്‍ പതിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വിമാനത്തിന്റെ പൈലറ്റ് റോബര്‍ട്ട് ഷാസും അപകടത്തില്‍ മരിച്ചു. അവധിക്കാലം ആഘോഷിക്കാന്‍ എത്തിയതായിരുന്നു ക്രിസ്റ്റ്യന്‍ ഒലിവറും കുടുംബവും. അപകടം കണ്ട മത്സ്യത്തൊഴിലാളികളും കോസ്റ്റ് ഗാര്‍ഡും സ്ഥലത്ത് എത്തിയെങ്കിലും വിമാനത്തിലുണ്ടായിരുന്ന ആരുടേയും …

ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് പാറ്റയെ കിട്ടി; വീഡിയോ ചിത്രീകരിച്ചതിന് യുവതിയെ ജീവനക്കാർ മർദ്ദിച്ചതായി പരാതി

ബംഗളൂരുവിലെ ഒരു ഹോട്ടലിൽ വിളമ്പിയ ഉച്ച ഭക്ഷണത്തിൽ നിന്നാണ് യുവതിക്ക് പാറ്റയെ കിട്ടിയത്. വൃത്തിഹീനമായ ഭക്ഷണത്തിൻ്റെ വീഡിയോ ചിത്രീകരിച്ച അഭിഭാഷകയായ യുവതിയെ ഹോട്ടൽ ജീവനക്കാർ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തതായി പരാതി. ഹോട്ടലിൽ നിന്ന് കഴിച്ച പനീർ കറിയില്‍ നിന്നാണ് യുവതിക്ക് പാറ്റയെ കിട്ടിയത്. ഉടൻ തന്നെ യുവതി പോലീസിലും ഭക്ഷ്യ സുരക്ഷാ വകുപ്പിലും ബന്ധപ്പെട്ടു. ഹോട്ടൽ അടുക്കളയിൽ ഭക്ഷണം തയ്യാറാക്കുന്നത് മൊബൈൽ ഫോണിൽ റെക്കോർഡു ചെയ്യാൻ തുടങ്ങിയപ്പോള്‍ ജീവനക്കാർ യുവതിയെ വലിച്ചിഴയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. …

പുതുവല്‍സരം ആഘോഷിക്കാന്‍ പോയ വൈക്കം സ്വദേശിയുടെ മരണത്തില്‍ ദുരൂഹത; പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് പുറത്ത്

പനാജി: പുതുവത്സരം ആഘോഷിക്കാന്‍ ഗോവയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോയ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വൈക്കം മറവന്‍തുരുത്ത് കടൂക്കരയില്‍ സന്തോഷിന്റെയും ബിന്ദുവിന്റെയും മകന്‍ സഞ്ജയ് സന്തോഷി(20)ന്റെ മരണത്തിലാണ് ഇപ്പോള്‍ ദുരൂഹത ഉയര്‍ന്നിരിക്കുന്നത്. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ യുവാവിന്റെ ശരീരത്ത് മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്ന് വ്യക്തമായി. നെഞ്ചിലും പുറത്തും മര്‍ദ്ദനമേറ്റിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഗോവയിലെ ബീച്ചില്‍ കരയ്ക്കടിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ മൃതദേഹം വികൃതമായിരുന്നു. പിതാവ് സന്തോഷ് മൃതദേഹത്തിലെ വസ്ത്രങ്ങള്‍ കണ്ടാണ് സഞ്ജുവിനെ തിരിച്ചറി …

വാഹനാപകടത്തില്‍ പരിക്കേറ്റ് മംഗളൂരുവില്‍ ചികില്‍സയിലായിരുന്ന കണ്ണൂര്‍ സ്വദേശിയായ യുവാവ് മരിച്ചു

കണ്ണൂര്‍: കര്‍ണാടകയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൂത്തുപറമ്പ് വേങ്ങാട് സ്വദേശിയായ യുവാവ് മരിച്ചു. വേങ്ങാട്ടെ വട്ടോളി ഷൈജയുടെ മകന്‍ ആറാം മൈലിന് സമീപം കോങ്ങാറ്റ സരസ്വതി വിലാസം സ്‌കൂളിനടുത്ത കൃഷ്ണശ്രീയില്‍ കാക്കര അനുഗ്രഹ്(25) ആണ് മരിച്ചത്. പൂനെയില്‍ സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനായ അനുഗ്രഹ് കാറില്‍ നാട്ടിലേക്ക് വരുമ്പോള്‍ ഷിമോഗയില്‍ വച്ച്കാറും കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസ്സും കൂട്ടിയിടിച്ചുള്ള അപകടത്തിലാണ് പരിക്കേറ്റത്. മംഗളുരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വെളളിയാഴ്ച്ച വൈകുന്നേരം മരിച്ചത്. സംസ്‌കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍ നടക്കും. …

ബംഗളൂരു മെട്രോ ട്രെയിനിനു മുന്നിൽ ചാടി മലയാളി യുവാവിൻ്റെ ആത്മഹത്യാ ശ്രമം; ഗുരുതര പരിക്കേറ്റ് ചികിത്സയിൽ

ബംഗളൂരു:ബംഗളൂരു മെട്രോ ട്രെയിനിന് മുന്നില്‍ ചാടി മലയാളി യുവാവിന്റെ ആത്മഹത്യ ശ്രമം. ഗ്രീൻ ലൈനിലുള്ള ജാലഹള്ളി മെട്രോ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം വൈകിട്ട് 7.12-നാണ് സംഭവം.23കാരനായ ഷാരോണാണ് ആത്മഹത്യ ശ്രമം നടത്തിയത്. ട്രെയിൻ ഇടിച്ച യുവാവിന് വൈദ്യുത ലൈനില്‍ തട്ടി ഗുരുതരമായി ഷോക്കേല്‍ക്കുകയും ചെയ്തു.യുവാവ് പ്ലാറ്റ്ഫോമിന്റെ അറ്റത്തായാണ് ട്രെയിൻ കാത്തു നിന്നത്. ട്രെയിൻ വരുന്നതുകണ്ടതോടെ ട്രാക്കിലേക്ക് ചാടുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നു ബെംഗളൂരു മെട്രോ ജീവനക്കാര്‍ ഉടൻ ഇയാളെ രക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ ആദ്യം യശ്വന്ത് പുര സഞ്ജീവനി ആശുപത്രിയിലേക്കും …

കോവിഡ്: കേരളത്തിൽ 153; രാജ്യത്ത് 761 രോഗബാധിതർ: 12 മരണം

ന്യൂഡൽഹി :രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 761 പേർക്കു കോവിഡ് ബാധ സ്ഥിരീകരിച്ചു.13 പേർ മരിച്ചു.രോഗബാധിതരിൽ കോവിഡിൻ്റെ പുതിയ വകഭേദമായ ജെ.എൻ – 1 ബാധിച്ചവരുമുണ്ടെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ നിലവിൽ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 4334 ആയിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ രോഗബാധിതർ കർണാടകയിലാണ് -298 പേർ. മഹാരാഷ്ട്രയിൽ 171 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഡൽഹിയിൽ ഏഴു പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കാണാതായ പത്താം ക്ളാസുകാരി പുഴയിൽ മരിച്ച നിലയിൽ; പത്താം ക്ളാസ് പരീക്ഷയുടെ സമ്മർദ്ദം താങ്ങാനാവാതെ മരിച്ചതെന്ന് സംശയം

കൊല്ലം: കൊല്ലം തൊടിയൂര്‍ മുഴങ്ങോടിയില്‍ നിന്ന് ബുധനാഴ്ച കാണാതായ പത്താം ക്ലാസുകാരിയെ വ്യാഴാഴ്ച പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ടി സജാദിന്റെയും ആര്‍ മിനിമോളുടെയും മകള്‍ സജ ഫാത്തിമ (15) യെയാണ് മരിച്ച നിലയിൽ കണ്ടത്. പൊതുപരീക്ഷയുടെ പേരില്‍ കടുത്ത സമ്മര്‍ദ്ദം നേരിട്ടതിനെ തുടര്‍ന്ന് പള്ളിക്കല്‍ പുഴയില്‍ ചാടി ജീവനൊടുക്കിയതായാണ്  സംശയിക്കുന്നത്. പരീക്ഷാ സമ്മര്‍ദം താങ്ങാനാവാതെ പോയത് എങ്ങനെയെന്ന് വിവരിക്കുന്ന ആത്മഹത്യാ കുറിപ്പ് ഇവരുടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തതായി സൂചനയുണ്ട്. ബുധനാഴ്ച രാവിലെയാണ് പെണ്‍കുട്ടി ട്യൂഷനുവേണ്ടി വീട്ടില്‍ …

ഗ്രോ ബാഗിൽ കഞ്ചാവ് കൃഷി ; വിളവെടുക്കും മുൻപ് പൊലീസ് പൊക്കി; യുവാവ് പിടിയിൽ

കൊച്ചി: ഗ്രോ ബാഗില്‍ കഞ്ചാവ് കൃഷിനടത്തിയ യുവാവ് പോലീസ് പിടിയില്‍.നോര്‍ത്ത് പറവൂര്‍ സ്വദേശി സുധീഷിനെയാണ് പറവൂര്‍ പൊലീസ് പിടികൂടിയത്.പതിമൂന്ന് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. എറണാകുളം റൂറല്‍ എസ്പിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കൃഷി പുറത്തായത്.വഴിക്കുളങ്ങരയില്‍ വാടകയ്‌ക്കെടുത്ത് നടത്തുന്ന ഓട്ടോ വര്‍ക്ക് ഷോപ്പിന് സമീപം ആളൊഴിഞ്ഞ ഭാഗത്താണ് കഞ്ചാവ് നട്ടുവളര്‍ത്തിയത്. മൂന്ന് ഗ്രോ ബാഗുകളിലായാണ്  കഞ്ചാവ് ചെടികളുണ്ടായിരുന്നത്.കൂടാതെ നിലത്ത് ഒരെണ്ണവുമായിരുന്നു നട്ടത്. രണ്ട് മാസം മുമ്പാണ് വിത്ത് പാകിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. …

അടിച്ചു മാറ്റിയത് സാധാരണക്കരുടെയും കർഷകരുടെയും തൊഴിലാളികളുടെയും നിക്ഷേപ തുക; രാഹുൽ ചക്രപാണി പിടിയിലാകുമ്പോൾ തെളിയുന്നത് കോടികളുടെ കുംഭകോണം

കണ്ണൂര്‍: റോയല്‍ ട്രാവന്‍കൂര്‍ വഴി കോടികള്‍ തട്ടിയ കേസില്‍ രാഹുല്‍ ചക്രപാണിക്കെതിരെ പരാതിക്കാരായി കൂടുതലും ഓട്ടോറിക്ഷക്കാരും സാധാരണക്കാരും, കര്‍ഷകരും. മക്കളുടെ വിവാഹം, വീടു നിര്‍മ്മാണം, വാഹനം വാങ്ങല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി നിക്ഷേപിച്ച പണം നഷ്ടമാകുമോയെന്ന ഭീതിയിലാണ് പലരും. നിക്ഷേപ തട്ടിപ്പ് നടത്തിയ റോയല്‍ ട്രാവന്‍കൂര്‍ കമ്പനി ചെയര്‍മാനും എംഡിയുമായ രാഹുല്‍ ചക്രപാണിയെ ടൗണ്‍ പൊലീസ് അറസ്റ്റുചെയ്തതോടെ അര്‍ബന്‍ നിധിനിക്ഷേപ തട്ടിപ്പു പോലെ മറ്റൊരു സാമ്പത്തിക കൊള്ളയടിക്കും കണ്ണൂര്‍ കേന്ദ്രമായി മാറുകയാണോയെന്ന ചോദ്യം വിവിധ കോണുകളില്‍ നിന്നുയര്‍ന്നിട്ടുണ്ട്. റോയല്‍ …

തലച്ചോറില്‍ അണുബാധ; റിമാന്‍ഡ് തടവുകാരന്‍ ആശുപത്രിയില്‍ മരിച്ചു

കണ്ണൂര്‍: അബ്കാരി കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത തമിഴ് നാട്ടുകാരന്‍ ഗുരുതര രോഗബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ആശുപത്രിയില്‍ മരിച്ചു. തമിഴ് നാട് തിരുപ്പൂര്‍ അവിനാശി ഊത്തുക്കുളിയിലെ സെമ്മാണ്ടം പാളയത്തില്‍ മാരിമുത്തു ( 43) വാണ് തലച്ചോറില്‍ ബാധിച്ച മെനഞ്ചെറ്റീസ് രോഗം മൂര്‍ഛിച്ച് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. 2016 ല്‍ മാഹി മദ്യം കടത്തിക്കൊണ്ടുപോവുന്നതിനിടയില്‍ കൂത്തുപറമ്പ് എക്‌സൈസ് പിടികൂടി തലശ്ശേരി ക്ക് കൈമാറിയ അബ്കാരി ക്കേസിലെ പ്രതിയാണിയാള്‍. ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാള്‍ കഴിഞ്ഞ ദിവസം തലശ്ശേരിയിലെ …

പുതുവർഷ സമ്മാനമായി കേരളത്തിന് ഗ്രീന്‍ ഫീല്‍ഡ് കോറിഡോര്‍ പദ്ധതി; പൂർത്തീകരിച്ച മൂന്ന് പദ്ധതികൾ നാടിനു സമർപ്പിച്ചു; കേരള സർക്കാറിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി

കേരളത്തിന് പുതുവര്‍ഷ സമ്മാനമായി ഗ്രീന്‍ ഫീല്‍ഡ് കോറിഡോര്‍ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരി. പൂര്‍ത്തീകരിച്ച മൂന്ന് പദ്ധതികളുടെ ഉദ്ഘാടനവും ഒന്‍പത് പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങും ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ഗ്രീന്‍ ഫീല്‍ഡ് പദ്ധതിയുടെ ഭാഗമായി എന്‍.എച്ച് 966 കോഴിക്കോട്- പാലക്കാട് പദ്ധതിയിലൂടെ പാലക്കാട് നിന്ന് കോഴിക്കോടേക്കുള്ള യാത്ര 4 മണിക്കൂറില്‍ നിന്ന് 1.5 മണിക്കൂറായി കുറക്കാന്‍ സാധിക്കും. എന്‍.എച്ച് -744 കൊല്ലം- ഷെങ്കോട്ടൈ യാത്രാ സമയം 3 മണിക്കൂറില്‍ നിന്ന് …

ചാലിൽ ക്രിസ്തുമസ് ആഘോഷം കഴിഞ്ഞു വരികയായിരുന്ന യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

തലശേരി: തലശേരി ചാലിൽ സെന്റ് പീറ്റേഴ്സ് ചർച്ചിലെ ക്രിസ്തുമസ് ആഘോഷം കഴിഞ്ഞു വീട്ടിലേക്ക് വരികയായിരുന്ന യുവാവിനെ തടഞ്ഞു നിർത്തി മാരകായുധങ്ങൾ കൊണ്ടു വെട്ടി പരിക്കേൽപ്പിച്ച കേസിൽ ഒരാളെ കൂടി തലശേരി ടൗൺ പൊലിസ് അറസ്റ്റ് ചെയ്തു. തലശേരി ചാലിൽ സ്വദേശി എം.പി ഹൗസിൽ ആരിഫിനെയാണ് തലശേരി സബ് ഇൻസ്പെക്ടർ പി.പി. രൂപേഷ് അറസ്റ്റു ചെയ്തത്. വധശ്രമവുമായി ബന്ധപെട്ട് ചാലിൽ സ്വദേശികളായ മുന്നുപേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. പിലാക്കും ചാലിൽ മുഹമ്മദ് അഫ്നാസ്, അയ്യപ്പൻ കിണറിലെ അതുൽ, മട്ടാമ്പ്രത്തെ …

വിധവയായ ഇരുപത്തിമൂന്നുകാരിക്ക് ഗര്‍ഭഛിദ്രത്തിനുള്ള അനുമതി നല്‍കി; യുവതിയുടെ മാനസികനില പരിഗണിച്ചാണ് ഉത്തരവെന്ന് കോടതി

ഭര്‍ത്താവ് മരിച്ച യുവതിയ്ക്ക് ഗര്‍ഭഛിദ്രം നടത്താന്‍ ഡല്‍ഹി ഹൈക്കോടതിയുടെ അനുമതി.യുവതിയുടെ മാനസികനില പരിഗണിച്ചാണ് ജസ്റ്റിസ് സുബ്രമണ്യം പ്രസാദിന്റെ ഉത്തരവ്. ഇരുപത്തിമൂന്നുകാരി 27 ആഴ്ച ഗര്‍ഭിണിയാണ്. കഴിഞ്ഞ ഒക്ടോബര്‍ ഒന്‍പതിന് ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് യുവതി മാനസികമായി തകര്‍ന്നിരുന്നു. ഇരുപത്തിമൂന്നുകാരി മാനസിക സമ്മര്‍ദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ആത്മഹത്യാപ്രവണതയടക്കമുണ്ടെന്നും ഗര്‍ഭാവസ്ഥ തുടരുന്നത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും കാണിച്ച് എയിംസിലെ മാനസികാരോഗ്യ വിദഗ്ദ്ധര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേസില്‍ ഇടപെട്ട കോടതി, ഗര്‍ഭഛിദ്രം നടത്താനുള്ള നടപടികള്‍ ആരംഭിക്കണമെന്ന് എയിംസിലെ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. യുവതിയിപ്പോള്‍ …

പെരിയാർ നീന്തിക്കടന്ന ഏറ്റവും പ്രായം കുറഞ്ഞയാളായി അഞ്ചു വയസ്സുകാരൻ; മുഹമ്മദ് കയ്യിസിൻ്റെ പ്രകടനം നീന്തൽ പരിശീലിപ്പിക്കാൻ ബോധവത്കരണം കൂടെ ലക്ഷ്യമിട്ട്

കൊച്ചി:പെരിയാറിന് കുറുകെ നീന്തിക്കടന്ന ഏറ്റവും പ്രായം കുറഞ്ഞയാള്‍ എന്ന റെക്കോര്‍ഡിട്ട് അഞ്ച് വയസ്സുകാരന്‍.ആലുവ സ്വദേശി മുഹമ്മദ് കയ്യിസാണ് മണപ്പുറം മണ്ഡപം കടവില്‍ നിന്ന് ദേശം കടവിലേക്ക് 780 മീറ്റര്‍ നീന്തിക്കടന്നത്. ‘ഇനിയൊരു മുങ്ങിമരണം സംഭവിക്കാതിരിക്കട്ടെ എല്ലാവരും നീന്തല്‍ പരിശീലിക്കൂ’ എന്ന സന്ദേശവുമായാണ് അഞ്ച് വയസ്സുകാരന്റെ നീന്തല്‍ പ്രകടനം.14 വര്‍ഷമായി മണപ്പുറം ദേശം കടവില്‍ നീന്തല്‍ പരിശീലിപ്പിക്കുന്ന സജി വാളശ്ശേരിലിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടി അന്‍വര്‍ സാദത്ത് എംഎല്‍എ ഫ്‌ലാഗ് ഓഫ് ചെയ്തു. മൂന്ന് മാസത്തെ പരിശീലനത്തോടുവിലാണ് മുഹമ്മദ് …