കൈ വെട്ട് കേസ്; സവാദിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരും കുടുങ്ങും; പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം
കണ്ണൂര്‍: തൊടുപുഴ ന്യൂമാന്‍ കോളേജിലെപ്രൊഫസര്‍ ടി.ജെ ജോസഫിന്റെ കൈ വെട്ടിയ കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി സവാദിന്റെ തിരിച്ചറിയല്‍ പരേഡ് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ എന്‍.ഐ.എ നീക്കം തുടങ്ങി. ഇതിനായി മജിസ്‌ട്രേറ്റ് കോടതിയില്‍ എന്‍.ഐ.എ അന്വേഷണ സംഘം ഉടന്‍ അപേക്ഷ നല്‍കും. തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയാക്കി സവാദിനെ വേഗത്തില്‍ കസ്റ്റഡിയില്‍ വാങ്ങുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ഇയാളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. ജനുവരി 24 വരെ റിമാന്റിലാണ് സവാദ്. ഇയാളിപ്പോള്‍ എറണാകുളം …