കേസ് വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണം; കഷായം കൊടുത്ത് കാമുകനെ കൊലപ്പെടുത്തിയ ഗ്രീഷ്മ നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന പോലീസ് മേധാവിയോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി:ഷാരോണ്‍ വധക്കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ഗ്രീഷ്മ നല്‍കിയ ഹര്‍ജിയില്‍ പൊലീസിന്  ഹൈക്കോടതി നോട്ടീസ്.ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അദ്ധ്യക്ഷനായ ബെഞ്ച് സംസ്ഥാന പോലീസ് മേധാവിയോട് വിശദീകരണം തേടി. കുറ്റകൃത്യം നടന്നത് തമിഴ്‌നാട്ടിലായതിനാല്‍ കേസിന്റെ വിചാരണയും അവിടേക്ക് മാറ്റണം എന്നാവശ്യപ്പെട്ടാണ് ഗ്രീഷ്മ ഹര്‍ജി നല്‍കിയിരുന്നത്. നിലവിലെ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് തനിക്ക് നിയമപരമായ വിചാരണ ഉറപ്പാക്കുന്നില്ലെന്നും ഗ്രീഷമ നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നു. കേസിലെ മറ്റു പ്രതികളായ അമ്മ സിന്ധു, അമ്മാവൻ നിര്‍മ്മല്‍ കുമാരൻ എന്നിവരാണ് മറ്റ് …

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടു; പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രങ്ങള്‍ വാങ്ങി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

കൊച്ചി: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌നഫോട്ടോകള്‍ വാങ്ങിയ ശേഷം ഇതേ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ പെരുമ്പാവൂര്‍ പൊലീസ് പിടികൂടി. കൊല്ലം മുഖത്തല സ്വദേശി അരുണാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് കൊല്ലത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കൈവെട്ട് കേസ് ഒന്നാം പ്രതി പിടിയിൽ; സവാദ് പിടിയിലായത് 13 വർഷത്തിന് ശേഷം

കണ്ണൂർ:അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ഒന്നാം പ്രതി പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സവാദ് ആണ് പിടിയിലായത്.13 വര്‍ഷമായി ഒളിവില്‍ ആയിരുന്നു. കണ്ണൂരില്‍ നിന്നാണ് എന്‍ഐഎ സംഘം സവാദിനെ പിടികൂടിയത്.കേസിൽ 37 പ്രതികളാണുണ്ടായിരുന്നത്. ഇതിൽ പിടികിട്ടാനുണ്ടായിരുന്ന ആറു പേരൊഴികെ 31 പേരുടെ വിചാരണ പൂർത്തിയാക്കി 18 പേരെ വെറുതേ വിട്ടിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 13 പേരെയാണ് കോടതി 2015ൽ ശിക്ഷിച്ചത്. ഇതിൽ 10 പേർക്ക് എട്ടു വർഷം വീതവും മൂന്നു പേർക്ക് രണ്ടു …

തുടര്‍ച്ചയായി നാലാം വര്‍ഷവും ജന്മദിനത്തിന് കൊല്ലൂരിലെത്താന്‍ സാധിക്കാതെ ഗാനഗന്ധര്‍വ്വന്‍

എല്ലാ വര്‍ഷവും തന്റെ ജന്മദിനത്തില്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര നടയില്‍ എത്താറുള്ള ഗാനഗന്ധര്‍വന്‍ കെജെ യേശുദാസും ഇക്കുറിയും എത്തില്ല. 48 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായി യേശുദാസിനും കുടുംബത്തിനും കൊവിഡ് കാരണം 2021 ല്‍ കൊല്ലൂരിലെത്താന്‍ കഴിഞ്ഞില്ല. അതിന് ശേഷം അമേരിക്കയിലായിരുന്ന ഗാനഗന്ധര്‍വ്വന്‍ കഴിഞ്ഞ നാലുവര്‍ഷമായി അത് മുടങ്ങിയിരിക്കുകയാണ്. കൊല്ലൂരില്‍ എല്ലാവര്‍ഷവും ജനുവരി പത്തിന് രാവിലെ ചണ്ഡികാഹോമത്തിലും ചണ്ഡികാഹോമത്തിനു ശേഷം ഗാനാര്‍ച്ചനയിലും യേശുദാസ് പങ്കെടുത്തിരുന്നു. 2021 ല്‍ അമേരിക്കയില്‍ ഡാലസിലെ വീട്ടിലിരുന്ന് ഓണ്‍ലൈനായി യേശുദാസ് സംഗീതാര്‍ച്ചന നടത്തിയിരുന്നു. അത് അന്ന് …

ഗള്‍ഫ് ജോലിക്കായി ഇന്റര്‍വ്യൂവിനെത്തി; മലയാളി യുവാവ് മുംബൈയില്‍ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ജീവനൊടുക്കിയ നിലയില്‍

മുംബൈ: മുംബൈയില്‍ മലയാളി യുവാവ് കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി ആത്മഹത്യചെയ്തു. തിരുവന്തപുരം പാറശാല സ്വദേശി രാഹുല്‍ രാജാണ് ആത്മഹത്യ ചെയ്തത്. ബേലാപൂരില്‍ വാടകയ്ക്ക് താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് ചാടുകയായിരുന്നു. കപ്പല്‍ സംബന്ധിയായ ജോലിക്കുള്ള ഇന്‍ര്‍വ്യൂവിനായി എത്തിയതായിരുന്നു മുംബൈയില്‍. തൊഴില്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. തിരുവനന്തപുരത്തെ ഏജന്റിന് അഞ്ചു ലക്ഷം രൂപ നല്‍കിയിരുന്നതായാണ് വിവരം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

അവിഹിതബന്ധം ചോദ്യം ചെയ്ത ഭാര്യയെയും, കുഞ്ഞിനെയും കൊലപ്പെടുത്തി യുവാവ്; പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വീട്ടിൽ മോഷണവും; ഒടുവിൽ പിടിയിൽ

ഉത്തർപ്രദേശിലെ ലളിത്പൂരിൽ ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ഭാര്യയെയും കുഞ്ഞിനേയും കൊലപ്പെടുത്തിയ ശേഷം യുവാവ് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വീട്ടില്‍ കവർച്ച നടത്തുകയും ചെയ്തു. നീരജ് കുശ്‌വാഹയുടെ വിവാഹേതര ബന്ധത്തെ ചൊല്ലി ഭാര്യ മനീഷ പലപ്പോഴും വഴക്കിട്ടിരുന്നു. കൊല നടന്ന ദിവസം വഴക്കിനിടെ നീരജ് മനീഷയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിക്കുകയായിരുന്നു, ഉടൻ തന്നെ മരിക്കുകയും ചെയ്തു. അതിനുശേഷം ഒരു വയസ്സുള്ള മകളെയും നീരജ് കൊലപ്പെടുത്തി. കവർച്ചാശ്രമത്തിനിടെ നടന്ന കൊലപാതകമെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ, നീരജ് സ്വയം …

കാണാതായ യുവതി വനത്തിനോട് ചേര്‍ന്ന ആളൊഴിഞ്ഞ വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍; സുഹൃത്ത് പിടിയിൽ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കാണാതായ യുവതിയെ വനത്തിനോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ വീട്ടില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.വിതുര മണലി ചെമ്പിക്കുഞ്ഞ് അബി ഭവനില്‍‌ സുനില ( 22 )യുടെ മൃതദേഹമാണ് ചൊവ്വാഴ്ച്ച വൈകീട്ടോടെ സമീപത്തെ ഊരായ കല്ലൻകുടി ഊറാൻമൂട്ടിലെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്.കൊലപാതകം നടത്തി എന്ന് സംശയിക്കുന്ന സുഹൃത്ത് അച്ചു ( 24) വിനെ പാലോട് വനത്തില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. കൂട്ടുകാരിക്കൊപ്പം മെഡിക്കല്‍ കോളേജില്‍ പോകുന്നുവെന്ന് പറഞ്ഞ് തിങ്കളാഴ്ച പുലര്‍ച്ചയോടെ വീട്ടില്‍ നിന്ന് പോയ …

രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ; ആദ്യത്തെ സ്വർണവാതിൽ സ്ഥാപിച്ചു;ഇനി 13 സ്വർണവാതിൽ കൂടെ സ്ഥാപിക്കുമെന്ന് അധികൃതർ

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തില്‍ ആദ്യത്തെ സ്വര്‍ണവാതില്‍ സ്ഥാപിച്ചതായി ക്ഷേത്ര അധികൃതര്‍. 12 അടി ഉയരവും എട്ടടി വീതിയുമുള്ള വാതിലാണ് ശ്രീകോവിലില്‍ സ്ഥാപിച്ചത്.അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 13 സ്വര്‍ണ വാതിലുകള്‍ കൂടി സ്ഥാപിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് അധികൃതര്‍ അറിയിച്ചു. ആകെ 46 വാതിലുകളാണ് ക്ഷേത്രത്തില്‍ സ്ഥാപിക്കുക. അതില്‍ 42 എണ്ണം സ്വര്‍ണം പൂശിയതാണ് സ്വര്‍ണ വാതിലിന്റെ മധ്യഭാഗത്ത് സ്വാഗതം ചെയ്യുന്ന രണ്ട് ആനകളെ കാണാം. മുകള്‍ഭാഗത്ത് കൊട്ടാരസദൃശമായ രൂപവും അതില്‍ രണ്ട് ഭൃത്യന്മാര്‍ കൂപ്പുകൈകളോടെ നില്‍ക്കുന്നതും വാതിലില്‍ ആലേഖനം …

കാസർകോട് ഡി സി സി ജനറൽ സെക്രട്ടറി വിനോദ് കുമാർ പള്ളയിൽ വീട് കുഴഞ്ഞുവീണു മരിച്ചു

കാസർകോട്: പുല്ലൂർ സ്വദേശിയും ഡി സി സി ജനറൽ സെക്രട്ടറിയുമായ വിനോദ് കുമാർ പള്ളയിൽ വീട് (50) കുഴഞ്ഞുവീണു മരിച്ചു. വീട്ടിൽ കുഴഞ്ഞു വീണ ഉടൻ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അവിവാഹിതനാണ്‌ വിനോദ്. ഈ മാസം 18ന് ശബരിമലക്ക് പോകാന്‍ വ്രതം അനുഷ്ഠിച്ചുവരികയായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച നടക്കും.പടന്നക്കാട് നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെ കെ.എസ്.യുവിലൂടെയാണ് സംഘടനാ രംഗത്ത് ചുവടുറപ്പിച്ചത്. വിദ്യാര്‍ത്ഥി സമരങ്ങളിലൂടെ നേതൃനിരയിലെത്തി. കെ.എസ്. യുവിന്റെയും പിന്നീട് യൂത്ത് കോണ്‍ഗ്രസിന്റെയും കാസര്‍കോട് ജില്ലാ പ്രസിഡന്റായി. പുല്ലൂര്‍ …

നാലു വയസ്സുകാരനെ മാതാവ് കൊലപ്പെടുത്തിയത് തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച്; കൊലയ്ക്ക് ശേഷം ആത്മഹത്യക്കും ശ്രമിച്ചു; സ്റ്റാർട്ടപ്പ് സിഇഒ സുചനയെ ആറുദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു

ബംഗളൂരു: നാലുവയസുകാരനായ മകനെ കൊന്ന സംഭവത്തിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. അപ്പാർട്ട്മെന്‍റിലെ കിടക്കയിലെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊന്നതെന്ന് സുചന സമ്മതിച്ചിട്ടുണ്ട്. ശ്വാസം മുട്ടിയാണ് മരണമെന്ന് കുട്ടിയുടെ ഓട്ടോപ്‍സി റിപ്പോർട്ടിലുമുണ്ട്. കുട്ടിയുടെ കഴുത്തിലോ ദേഹത്തോ മറ്റ് മുറിവുകളോ പരിക്കുകളോ ഇല്ല. പെട്ടെന്നുള്ള ദേഷ്യത്തിലാണ് കുട്ടിയുടെ മുഖത്ത് തലയിണ വച്ച് അമർത്തിയത്. കുട്ടി മരിച്ചെന്ന് തിരിച്ചറിഞ്ഞപ്പോൾ പരിഭ്രാന്തയായി, അപ്പോഴാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും സുചനയുടെ മൊഴി. ഭർത്താവും കുടുംബവും കുഞ്ഞിനെ കാണാനെത്തുന്നത് ഒഴിവാക്കാനാണ് ഗോവയ്ക്ക് പോയതെന്നും സുചന …

കണ്ണൂരിലും നെടുമ്പാശ്ശേരിയിലും കരിപ്പൂരിലും വൻ സ്വർണ്ണ വേട്ട; വിദേശി അടക്കം ആറു പേർ അറസ്റ്റിൽ

കണ്ണൂർ / കോഴിക്കോട് / നെടുമ്പാശ്ശേരി: സംസ്ഥാനത്തെ മൂന്ന് വിമാനത്താവളത്തിലും ഇന്ന് വൻ സ്വർണവേട്ട. വിദേശി അടക്കം ആറു പേർ അറസ്റ്റിൽ. നെടുമ്പാശേരിയിൽ മൂന്ന് യാത്രക്കാരിൽ നിന്നാണ് സ്വർണ്ണം പിടിച്ചത്. രണ്ട് യാത്രക്കാരിൽ നിന്ന് ഒന്നേകാൽ കിലോ സ്വർണവും ഒരു വിദേശിയിൽ നിന്നും 472 ഗ്രാം സ്വർണവും പിടിച്ചു. പേഴ്സിനുള്ളിൽ അതിവിദഗ്ധമായി സ്വർണം ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച വിദേശി നെടുമ്പാശേരിയിൽ കസ്റ്റംസ് പിടിയിലായി. ജപ്പാൻ സ്വദേശി ഷിക്കാമ ടാക്കിയോയാണ് പിടികൂടിയത്. ബാങ്കോക്കിൽ നിന്നുമെത്തിയ ഇയാൾ ഗ്രീൻചാനലിലൂടെ കടക്കാൻ ശ്രമച്ചു …

പയ്യന്നൂരിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ തായിനേരി വായനശാലക്ക് സമീപത്തെ മുഹമ്മദ് കുഞ്ഞിയുടെയും ആയിഷയുടെയും മകന്‍ കാട്ടൂര്‍ മുഹമ്മദ് നൗഫലിനെ (27)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ചൊവ്വാഴ്ച വൈകുന്നേരം 3.30 മണിയോടെയായിരുന്നു സംഭവം. ഈ സമയം വീട്ടിൽ പ്രായമായ ഒരു സ്ത്രീ മാത്രമെ ഉണ്ടായിരുന്നുള്ളൂവെന്നാണ് വിവരം. തിങ്കളാഴ്ച രാത്രി പത്തിന് വീടിന്റെ മുകള്‍ നിലയിലെ കിടപ്പു മുറിയില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു.കൂടുതല്‍ സമയം ഉറങ്ങുന്ന ശീലമുള്ള നൗഫല്‍ ഉച്ചയായിട്ടും ഉണരാത്തതിനെ തുടര്‍ന്ന് വിളിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് മരണപെട്ടതായി …

എം ശിവശങ്കറിന് നട്ടെല്ല് പൊടിഞ്ഞു പോകുന്ന രോഗം; ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ട്

ന്യൂഡൽഹി: ലൈഫ് മിഷൻ കേസിൽ ആരോഗ്യകാരണങ്ങളാൽ ജാമ്യത്തിൽ കഴിയുന്ന എം.ശിവശങ്കറിന് നട്ടെല്ല് പൊടിഞ്ഞുപോകുന്ന ഗുരുതര രോഗമെന്ന് കണ്ടെത്തൽ. പുതുച്ചേരി ജിപ്മെറിൽ നടത്തിയ പരിശോധനയുടെ റിപ്പോർട്ട് ഇ.ഡി സുപ്രീംകോടതിയിൽ സമർപ്പിച്ചു. ഇത് അടുത്തായാഴ്ച സുപ്രീംകോടതി പരിഗണിക്കും. റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ജാമ്യത്തിൽ എന്തു നിലപാട് സ്വീകരിക്കുന്നു എന്നത് ഇ.ഡി അടുത്താഴ്‌ച കോടതിയിൽ വ്യക്തമാക്കും. ജിപ്മെറിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻതയ്യാറാക്കിയ റിപ്പോർട്ടാണ് സുപ്രീംകോടതിക്ക് കൈമാറിയത്. കഴുത്തും നടുവും വളയ്ക്കരുത്, തെന്നിയും അല്ലാതെയുമുള്ള വീഴ്ചകൾ സംഭവിക്കരുത്, ഭാരം എടുക്കാനോ, ഏറെ നേരം …

നടി സ്‌നേഹ ബാബു വിവാഹിതയായി; അഖില്‍ സേവ്യറാണ് വരന്‍

സോഷ്യല്‍ മീഡിയയില്‍ തരംഗമായ കരിക്ക് വെബ് സീരീസ് താരം സ്‌നേഹാ ബാബു വിവാഹിതയായി. കരിക്ക് ടീമിലെ അംഗവും ക്യാമറാമാനുമായ അഖില്‍ സേവ്യറാണ് വരന്‍. ആദ്യരാത്രി, ഗാനഗന്ധര്‍വന്‍, മിന്നല്‍ മുരളി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേമായ വേഷങ്ങളും സ്‌നേഹ അവതരിപ്പിച്ചിട്ടുണ്ട്. കരിക്കിന്റെ ചിത്രീകരണ വേളയിലാണ് ഇരുവരും സുഹൃത്തുകളായത്. പിന്നീട് ആ ബന്ധം വളര്‍ന്ന് പ്രണയമാവുകയായിരുന്നു. ഒടുവില്‍ വിവാഹത്തിലെത്തി. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അഖിലും സ്‌നേഹയും പ്രണയവിവരം പങ്കുവെച്ചത്. പ്രിയപ്പെട്ടവരുടെ വിവാഹത്തിന് ആശംസ നേരാന്‍ കരിക്ക് ടീമിലെ …

ശബരിമലയില്‍ തീര്‍ഥാടക പ്രവാഹം; തിരക്കിനിടയില്‍ സന്നിധാനത്തെ കൈവരി തകര്‍ന്നു

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് കൈവരി തകര്‍ന്നു. ശ്രീകോവിലിനു സമീപത്തുണ്ടായ തിരക്കിനിടയിലാണ് സംഭവം. ഫ്‌ളൈ ഓവറില്‍ നിന്നും ശ്രീകോവിലിനു സമീപത്തേക്ക് ഇറങ്ങുന്ന ഭാഗത്തെ കൈവരിയാണ് തകര്‍ന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. തകര്‍ന്ന വേലിക്ക് പകരം തിരക്ക് നിയന്ത്രിക്കാന്‍ കയറ് കെട്ടി. നേരത്തെ തന്നെ കൈവരിക്ക് ബലക്ഷയം ഉണ്ടായിരുന്നു.അതേസമയം ചരിത്ര പ്രസിദ്ധമായ ശബരിമല മകരവിളക്കിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് അപകടം. മകരവിളക്ക് ദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ സന്നിധാനത്ത് പുരോഗമിക്കുന്നുണ്ട്. മകരവിളക്ക് പ്രമാണിച്ച് ജനുവരി 13 ന് വൈകുന്നേരം 5 മണിക്ക് പ്രാസാദ …

കരിപ്പൂരിൽ വൻ സ്വർണ്ണ വേട്ട; 2 കോടി വിലമതിക്കുന്ന 3 കിലോയിലധികം സ്വർണ്ണം പിടികൂടി; സ്വർണ്ണം സൂക്ഷിച്ചത് വിമാനത്തിലെ ഡസ്റ്റ് ബിന്നിൽ

കോഴിക്കോട്:രഹസ്യ വിവരത്തെ തുടർന്ന് ദുബായിൽ നിന്നും വന്ന ഇൻഡിഗോ ഫ്ലൈറ്റ് നമ്പർ 6E1474 യിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ വിമാനത്തിന്റെ പിന്നിലെ ടോയ്‌ലറ്റിലെ ഡസ്റ്റ് ബിൻ ക്യാബിനിൽ  ഒളിപ്പിച്ചിരുന്ന ടേപ്പുകൊണ്ട് പൊതിഞ്ഞ 3317 ഗ്രാം ഭാരമുള്ള രണ്ട് സ്വർണ്ണ പാക്കറ്റുകൾ കണ്ടെത്തി. ഇതിനുള്ളിൽ നിന്നും 2 കോടി രൂപ മൂല്യവും 3264 ഗ്രാം ഭാരവും ഉള്ള 28 സ്വർണ്ണ കട്ടികൾ ലഭിച്ചു. സ്വർണ്ണം കടത്തിയവരെ കുറിച്ച് വിവരം ലഭിച്ചില്ല.പരിശോധന കൂടിയതോടെ കസ്റ്റംസിൻ്റെ കണ്ണ് വെട്ടിച്ച് മറ്റു മാർഗ്ഗങ്ങളിൽ …

മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് 98 ലക്ഷം രൂപയുടെ സ്വര്‍ണം; മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരാള്‍ അറസ്റ്റില്‍

മംഗളൂരു: അബുദാബിയില്‍ നിന്ന് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് 98,68,750 രൂപ വിലമതിക്കുന്ന സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടികൂടി. 1579 ഗ്രാം തൂക്കമുള്ള സ്വര്‍ണമാണ് കടത്താന്‍ശ്രമിച്ചത്. തിങ്കളാഴ്ച വൈകീട്ട് അബുദാബി-മംഗളൂരു എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് യാത്രക്കാരന്‍ വിമാനത്താവളത്തില്‍ എത്തിയത്. യാത്രക്കാരന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ദേഹപരിശോധന നടത്തുകയായിരുന്നു. എക്സ്റേ പരിശോധനയില്‍ മലാശയത്തില്‍ അഞ്ച് ഓവല്‍ ആകൃതിയിലുള്ള സ്വര്‍ണം കണ്ടെത്തി. 1.579 കിലോഗ്രാം തൂക്കമുള്ള സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി കടത്തുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്ത് …

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; 5 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലും തെക്ക് കിഴക്കൻ അറബികടലിനും മധ്യ കിഴക്കൻ അറബികടലിനും മുകളിലായി മറ്റൊരു ചക്രവാതചുഴിയും സ്ഥിതി ചെയ്യുന്നു.ഇതിൻ്റെ സ്വാധീന ഫലമായി വരുന്ന മൂന്ന് ദിവസം മഴ തുടരും. ഇന്ന്  5 ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. പത്തനംതിട്ട, ഇടുക്കി എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കേരളതീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല.മണിക്കൂറിൽ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് …