മോഷ്ടിച്ച ബൈക്കുകള്‍ സ്വന്തം കടയില്‍ എത്തിച്ച് പൊളിച്ചു വില്‍ക്കും; മോഷണ സംഘത്തില്‍ കുട്ടികളും; നിരവധി വാഹനങ്ങള്‍ കവര്‍ന്ന സംഘം പിടിയിലായത് ഇങ്ങനെ

കാസര്‍കോട്: ബൈക്ക് മോഷ്ടിച്ച് പൊളിച്ചു വില്‍ക്കുന്ന സംഘത്തെ പൊലീസ് പിടികൂടി. ആദൂര്‍, സി.എ നഗറില്‍ നിന്നു രണ്ടു ബൈക്കുകള്‍ കവര്‍ച്ച ചെയ്ത കേസില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്നു കുട്ടികളടക്കം ആറുപേരെ ആദൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. പൊവ്വലിലെ ഗുജ്രി വ്യാപാരി ഷെരീഫ് (39), പൊവ്വല്‍ സ്വദേശി അബ്ദുല്‍ ലത്തീഫ് (36), എടനീര്‍ കുണ്ടോര്‍മൂല സ്വദേശി നിഥിന്‍ (18) എന്നിവരെയാണ് ആദൂര്‍ എസ്.ഐ അനുരൂപും സംഘവും അറസ്റ്റു ചെയ്തത്. മോഷണം പോയ ബൈക്കുകള്‍ ഷെരീഫിന്റെ പൊവ്വലിലുള്ള ഗുജ്രിക്കടയില്‍ നിന്നു കണ്ടെടുത്തു. പിടിയിലായ മൂന്നുപേര്‍ 16, 17 വയസുള്ളവരാണ്. ആദൂര്‍ റഹ്‌മത്ത് നഗര്‍ ബദ്രിയ മന്‍സിലിലെ ബി.എ.സുഹൈല്‍, സി.എ നഗറിലെ വെല്‍ഡിംഗ് ഷോപ്പ് ജീവനക്കാരന്‍ എം.സുജിത്ത് കുമാര്‍ എന്നിവരുടെ ബൈക്കുകളാണ് കഴിഞ്ഞ ദിവസം കവര്‍ച്ച പോയത്. സി.എ.നഗര്‍ പള്ളിക്കു സമീപത്തു നിര്‍ത്തിയിട്ട സുഹൈലിന്റെ ബൈക്കാണ് മോഷണം പോയത്. സുജിത്തിന്റെ ബൈക്ക് മോഷണം പോയത് കടയുടെ മുന്നില്‍ നിന്നാണ്. മോഷ്ടിച്ച ബൈക്കുകള്‍ കടയിലെത്തിച്ച് പൊളിച്ചു വില്‍ക്കുകയാണ് സംഘത്തിന്റെ രീതിയെന്നു പൊലീസ് പറഞ്ഞു. നേരത്തെ മുള്ളേരിയയിലെ വില്ലേജ് ഓഫീസിനു സമീപത്തു നിന്നു ജീവനക്കാരന്റെ ബൈക്ക് മോഷ്ടിച്ചതും ഇതേ സംഘമാണെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള സൂചന. അറസ്റ്റിലായ സംഘത്തിനു മറ്റു ബൈക്കു മോഷണകേസുകളില്‍ ബന്ധം ഉണ്ടോയെന്ന് അന്വേഷിക്കുകയാണ് പൊലീസ് സംഘം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള പഞ്ചായത്ത് ഓഫീസിന്റെ മൂക്കിനു മുന്നില്‍ ലക്ഷങ്ങള്‍ മോഹവിലയുള്ള രണ്ടു സെന്റോളം സ്ഥലം കയ്യേറി സ്വകാര്യ ഷോപ്പിംഗ് കോംപ്ലക്‌സ്; കോംപ്ലക്‌സിനു മുകളില്‍ അനധികൃത ഓഡിറ്റോറിയം, നികുതി വെട്ടിപ്പ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page