സംവിധായകന്‍ വിനുവിന് വിടചൊല്ലി മലയാള സിനിമാലോകം

സിനിമാ സംവിധായകന്‍ വിനു(69) അന്തരിച്ചു. കോയമ്പൂത്തൂരില്‍ രോഗബാധിതനായി ചികിത്സയിലിരിക്കേയാണ് മരണം. സുരേഷ് -വിനു കൂട്ടുകെട്ടിലെ സംവിധായകനാണ് വിനു. 1995 ല്‍ പുറത്തിറങ്ങിയ ജയറാം നായകനായ ‘മംഗളം വീട്ടില്‍ മാനസേശ്വരി ഗുപ്ത’ ആണ് ഈ കൂട്ടുകെട്ടില്‍ പിറന്ന ആദ്യ ചിത്രം. 2008 ല്‍ പുറത്തിറങ്ങിയ കണിച്ചുകുളങ്ങരയില്‍ സിബിഐ’ ആണ് ഒടുവിലത്തെ ചിത്രം. കുസൃതിക്കാറ്റ്, ആയുഷ്മാന്‍ ഭവ: , ഭര്‍ത്താവ് ഉദ്യോഗം തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍. കോഴിക്കോട് സ്വദേശിയായ വിനു ഏറെനാളായി കോയമ്പത്തൂരിലാണ് താമസം. മേലെ പറമ്പില്‍ ആണ്‍വീട് എന്ന ചിത്രം ആസാമി ഭാഷയിലേക്ക് മാറ്റി സംവിധാനം ചെയ്തിരുന്നു. ഒച്ച് എന്ന ചിത്രത്തില്‍ സഹസംവിധായകനായാണ് സിനിമാമേഖലയിലെ തുടക്കം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page