കേരളത്തിലെ ആവേശം നിലനിർത്താൽ പ്രധാനമന്ത്രി വീണ്ടും എത്തും; ഇത്തവണ രണ്ട് ദിവസത്തെ പരിപാടി


കൊച്ചി:രണ്ടാഴ്ചയ്ക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തില്‍ എത്തുന്നു. 16, 17 തിയ്യതികളിലായി രണ്ടു ദിവസത്തേക്കാണ് മോദി കേരളത്തില്‍ എത്തുന്നത്.സുരേഷ് ഗോപിയുടെ മകളുടെ വിവാഹം, സമൂഹവിവാഹം എന്നിവക്ക് പുറമേ പാര്‍ട്ടി നേതൃയോഗത്തിലും വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലും പങ്കെടുക്കും.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് കൊച്ചിയില്‍ റോഡ് ഷോയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ബുധനാഴ്ച രാവിലെ ഏഴിന് ഗുരുവായൂരില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുകയും ക്ഷേത്രദര്‍ശനവും നടത്തുന്നുണ്ട്. കൊച്ചിയില്‍ പാര്‍ട്ടി നേതൃയോഗത്തിലും വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലും പങ്കെടുത്തതിന് ശേഷം ഉച്ചതിരിഞ്ഞ് പ്രധാനമന്ത്രി മടങ്ങിപ്പോകും.

ജനുവരി 3 ന് സ്ത്രീശക്തി മോദിക്കൊപ്പം എന്ന പേരില്‍ നടന്ന പരിപാടിക്കായി പ്രധാനമന്ത്രി കേരളത്തില്‍ എത്തിയിരുന്നു. തൃശൂരില്‍ എത്തിയ നരേന്ദ്ര മോദി റോഡ് ഷോ നടത്തിയിരുന്നു. സ്വരാജ് റൗണ്ട് മുതല്‍ നായ്ക്കനാല്‍ വരെ ഒന്നര കിലോമീറ്ററിലായുള്ള റോഡ് ഷോയില്‍ അനേകരാണ് എത്തിയത്. പി ടി ഉഷ, മിന്നുമണി, നടി ശോഭന, മറിയക്കുട്ടി എന്നിവരെല്ലാം പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page