14 കാരിയുടെ ചിത്രം മോർഫ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; 20 കാരൻ അറസ്റ്റിൽ

ഹരിപ്പാട്: 14 വയസ്സുള്ള പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം, പടിഞ്ഞാറെകല്ലട വൈകാശിയില്‍ കാശിനാഥനെയാണ് (20) കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്.കാശിനാഥന്‍ ഇൻസ്റ്റഗ്രാം വഴി പെണ്‍കുട്ടിയുമായി പരിചയത്തിലാകുകയും പിന്നീട് പെണ്‍കുട്ടിയെ കബളിപ്പിച്ച്‌ ഫോട്ടോകള്‍ കൈക്കലാക്കുകയും ചെയ്തു. ശേഷം വ്യാജ ഇൻസ്റ്റഗ്രാം ഐഡി ഉണ്ടാക്കി അതിലൂടെ പെണ്‍കുട്ടിയുടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. കാശിനാഥനെ കരീലക്കുളങ്ങര പൊലീസാണ് അറസ്റ്റ് ചെയ്തത്. പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസ് ആലപ്പുഴ സൈബര്‍ സെല്ലിന്റെ സഹായത്താല്‍ പ്രതിയെ പിടികൂടുകയായിരുന്നു.

കായംകുളം സബ്ബ് ഡിവിഷൻ ഓഫീസറിന്റെ മേല്‍നോട്ടത്തില്‍ കരീലക്കുളങ്ങര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടര്‍ എസ് എച്ച്‌ ഒ ഏലിയാസ് പി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ എസ് ഐ ശ്രീകുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സജീവ് കുമാര്‍, സുഭാഷ്, അനി, സിവില്‍ പൊലീസ് ഓഫീസറായ പത്മദേവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ തെളിവെടുപ്പിന് ശേഷം, ഹരിപ്പാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page