കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; 63 ലക്ഷത്തിന്റെ സ്വര്‍ണവുമായി വടകര സ്വദേശി അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍വീണ്ടും സ്വര്‍ണവേട്ട. ദോഹയില്‍നിന്ന് എത്തിയ വടകര വില്യാപ്പള്ളി സ്വദേശി ഷക്കീര്‍ (28) എന്ന യാത്രക്കാരനില്‍ നിന്നും 63 ലക്ഷം വില വരുന്ന 999 ഗ്രാം സ്വര്‍ണം കണ്ണൂര്‍ കസ്റ്റംസ് പ്രിവന്റീവ് ഡിവഷന്‍ ഉദ്യോഗസ്ഥര്‍ പിടികൂടി. ശനിയാഴ്ച്ച രാവിലെ ദോഹയില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കണ്ണൂരില്‍ എത്തിയ യാത്രക്കാരന്‍ 1085 ഗ്രാം സ്വര്‍ണ്ണ മിശ്രിതം നാല് ക്യാപ്‌സ്യൂളുകളിലാക്കി ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചു വച്ചായിരുന്നു കടത്താന്‍ ശ്രമിച്ചത്. ഈ സ്വര്‍ണ്ണ മിശ്രിതത്തില്‍ …

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു

ആലപ്പുഴ:കായംകുളത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. കായംകുളം ചിറക്കടവത്തെ ബിജെപി പ്രാദേശിക നേതാവ് പി കെ സജിയാണ് ഭാര്യ ബിനു സജിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.മരിച്ച ബിനു സ്കൂള്‍ ടീച്ചറാണ്. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയിലാണ് കൃത്യം നടന്നതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കൊല്ലപ്പെട്ട സജിയുടെ ദേഹത്താകെ മുറിവേറ്റ പാടുകളുണ്ട്. ഇന്ന് വൈകിട്ടോടെ ആണ് സംഭവം പുറംലോകം അറിയുന്നത്. ഇരുവരുടേയും ഏക മകൻ കോയമ്പത്തൂരില്‍ പഠിക്കുകയാണ്.

നടി രശ്മിക മന്ദാനയുടെ ഡീപ്‌ഫേക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍; മുഖ്യപ്രതി ആന്ധ്രാപ്രദേശില്‍ പിടിയില്‍

നടി രശ്മിക മന്ദാനയുടെ ഡീപ്‌ഫേക്ക് വീഡിയോ നിര്‍മ്മിച്ച കേസില്‍ മുഖ്യപ്രതി പിടിയില്‍. ഡല്‍ഹി പൊലീസാണ് ആന്ധ്രാപ്രദേശില്‍ നിന്ന് പ്രതിയെ പിടികൂടിയത്. കഴിഞ്ഞവര്‍ഷം നവംബറിലാണ് രശ്മിക മന്ദാനയുടെ ഡീപ്‌ഫേക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. ബ്രിട്ടീഷ് ഇന്‍ഡ്യന്‍ ഇന്‍ഫ്ളുവന്‍സറായ സാറ പട്ടേലിന്റെ വീഡിയോയാണ് മോര്‍ഫ് ചെയ്ത് രശ്മിക മന്ദാനയുടേതെന്ന പേരില്‍ പ്രചരിച്ചത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേര്‍ ആശങ്ക ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഡീപ് ഫേക്ക് വീഡിയോ നിര്‍മ്മിച്ച ശേഷം വ്യാജ അക്കൗണ്ട് വഴിയാണ് അത് പ്രചരിപ്പിക്കുകയായിരുന്നു.സംഭവത്തില്‍ …

ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ കുളത്തില്‍ കുളിക്കന്‍ ഒരാഗ്രഹം; അത് ദുരന്തമാകുമെന്ന് കരുതിയില്ല; കായംകുളത്ത് കുളത്തില്‍ വീണ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

കായംകുളത്ത് കുളത്തില്‍ വീണ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കണ്ണമംഗലം ശ്രീ മഹാദേവ ക്ഷേത്ര കുളത്തില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. പത്തിയൂര്‍ ഇടശ്ശേരി കണ്ടത്തില്‍ പറമ്പില്‍ സല്‍മാന്‍ (16), പത്തിയൂര്‍ ഇടശ്ശേരി കല്ലുപുര വീട്ടില്‍ തുളസിയുടെ മകന്‍ തുഷാര്‍ (15) എന്നിവരാണ് മരിച്ചത്. പത്തിയൂര്‍ പഞ്ചായത്ത് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ഇരുവരും. ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുമ്പോള്‍ കൂട്ടുകാരില്‍ ചിലരുടെ ആഗ്രഹം കൊണ്ടാണ് പത്തംഗ വിദ്യാര്‍ഥികള്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയത്. നീന്തല്‍ അത്ര വശമില്ലാത്ത ഇരുവരും നീന്താന്‍ ശ്രമിക്കുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. കുട്ടികളുടെ ബഹളത്തെ …

കണ്ണൂര്‍ നഗരത്തെ ഞെട്ടിച്ച് വീണ്ടും കവര്‍ച്ച; 17 പവനും അരലക്ഷം രൂപയും നഷ്ടമായി

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ അപ്പാര്‍ട്ട്‌മെന്റില്‍ വന്‍ കവര്‍ച്ച. വീണ്ടും കവര്‍ച്ച നടന്നതോടെ നഗരവാസികളെ പരിഭ്രാന്തിയിലാക്കി. കണ്ണൂര്‍ തലശേരി റോഡിലെ കണ്ണോത്തും ചാലില്‍ ഷീന്‍ ബേക്കറിക്ക് സമീപമുള്ള ലൈവ് ഷോര്‍ അപ്പാര്‍ട്ട്‌മെന്റിലാണ് കവര്‍ച്ച നടന്നത്. വെള്ളിയാഴ്ച്ച വൈകുന്നേരം ഇവിടെ താമസിച്ചിരുന്ന സ്റ്റാര്‍ ഗോള്‍ഡ് മാനേജിങ് പാര്‍ട്ട്ണര്‍ നിശ്ചല്‍ പ്രവീണ്‍ വസന്തും കുടുംബവും പുറത്തേക്ക് പോയ സമയത്താണ് കവര്‍ച്ച നടന്നത്. വീടിന്റെ അടുക്കളയോട് ചേര്‍ന്ന ബെഡ് റൂമിന്റെ അലമാര കുത്തി തുറന്ന് 17 പവന്‍ സ്വര്‍ണവും 54,000 രൂപയാണ് കവര്‍ന്നത്. …

കാറിലെത്തിയ സംഘം ബി എസ് എന്‍ എല്‍ ഉദ്യോഗസ്ഥന്റെ വീട് കുത്തിത്തുറന്ന് അര ലക്ഷം രൂപയും രണ്ട് പവന്റെ ആഭരണവും കവര്‍ന്നു; കവര്‍ച്ചയ്ക്ക് പിന്നില്‍ ബംഗാളികളെന്ന് സംശയം

കണ്ണൂര്‍: കരിവെള്ളൂരില്‍ പട്ടാപ്പകല്‍ കാറിലെത്തിലെത്തിയ സംഘം ബി എസ് എന്‍ എല്‍ ഉദ്യോഗസ്ഥന്റെ വീട് കുത്തിതുറന്ന് അര ലക്ഷം രൂപയും രണ്ട് പവന്റെ ആഭരണവും, പൂജാമുറിയിലെ വസ്തുക്കളും കവര്‍ന്നു. വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിതുറന്നും ഗ്രീല്‍സ് തകര്‍ത്തുമാണ് കവര്‍ച്ച നടത്തിയത്. കരിവെള്ളൂര്‍ പാലക്കുന്നിലെ പെട്രോള്‍ പമ്പിന് സമീപത്ത് താമസിക്കുന്ന പയ്യന്നൂര്‍ ബിഎസ്എന്‍എല്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍ വി.സജിത്തിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിനകത്തെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന അരലക്ഷം രൂപയും മുക്കാല്‍ പവന്‍ വീതമുള്ള രണ്ടുവളകളും ഒരു മോതിരവും …

പോക്സോ കേസ് ഇരയുടെ പിതാവിന് ഭീഷണി; ജയിലില്‍ കഴിയുന്ന പ്രതിക്കെതിരെ കേസ്

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ശിക്ഷ അനുഭവിക്കുന്ന ഇതര സംസ്ഥാനക്കാരനായ പ്രതി ഇരയുടെ പിതാവിനെ ഭീഷണിപ്പെടുത്തി. 12 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഭീഷണിപ്പെടുത്തിയത്. ഹൈക്കോടതിയില്‍ മൊഴിമാറ്റി പറയണമെന്നാവശ്യപ്പെട്ടാണ് ഭീഷണി. സംഭവവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ ചാര്‍മ ധുരാപ്പൂര്‍ സ്വദേശി ഇന്‍ജമാം ഉള്‍ ഹക്ക് എന്ന രാജീവനെ (28) തിരെ ചിറ്റാരിക്കല്‍ പൊലിസ് കേസെടുത്തു. ഡിസംബര്‍ 25 നും ഈ മാസം 16 നുമാണ് ഭീഷണിപ്പെടുത്തിയത്. കേസില്‍ അപ്പീല്‍ നല്‍കി ഹൈക്കോടതി കേസ് പരിഗണിക്കുമ്പോള്‍ മൊഴിമാറ്റി …

സവാദിൻ്റെ ഒളിവു ജീവിതം; സഹായിച്ചത് ആര്? കണ്ടെത്താൻ മഞ്ചേശ്വരത്ത് എൻ ഐ എ റെയ്ഡ്

കാസര്‍കോട്: തൊടുപുഴ, ന്യൂമാന്‍ കോളേജ് മലയാളം, അധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ കൈവെട്ടിമാറ്റിയ കേസുമായി ബന്ധപ്പെട്ട് മഞ്ചേശ്വരത്ത് എന്‍ ഐ എ റെയ്ഡ്. കേസിലെ ഒന്നാം പ്രതി സവാദി (27)ല്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. 2010ല്‍ നടന്ന കൈവെട്ടു കേസിലെ പ്രതിയായി ഒളിവില്‍ കഴിയുകയായിരുന്ന സവാദിനെ ഏതാനും ആഴ്ച്ചകള്‍ക്കു മുമ്പ് കണ്ണൂര്‍, മട്ടന്നൂരില്‍ നിന്നാണ് എന്‍ ഐ എ അറസ്റ്റു ചെയ്തത്. മഞ്ചേശ്വരം സ്വദേശിനിയായ ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം വാടക വീട്ടില്‍ താമസിക്കുന്നതിനിടയിലാണ് അറസ്റ്റ്. …

മീൻ പിടിക്കാൻ പോയി കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: മുക്കത്ത് മീൻ പിടിക്കാൻ പോയി കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.മുക്കം  മണാശ്ശേരി സ്വദേശി രജീഷിനെ ആണ് മുക്കം കടവ് പാലത്തിനു സമീപം ചെറുപുഴയിൽമരിച്ച നിലയിൽ കണ്ടെത്തിയത് .രജീഷിൻ്റെ ബൈക്കും മൊബൈൽ ഫോണും വലയും പുഴയരികിൽ കണ്ടെത്തി .ഫയർ ഫോഴ്സും നാട്ടുകാരും സംയുക്തമായി  നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.ഇരുവഞ്ഞിപ്പുഴയുടെ കൈവഴിയിൽ ഇന്നലെ മീൻ പിടിക്കാൻ പോയതായിരുന്നു രജീഷും മറ്റൊരു യുവാവും. അസ്വഭാവിക മരണത്തിൽ പൊലീസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങി .

രണ്‍ജീത് ശ്രീനിവാസിനെ വീട്ടില്‍ കയറി കൊലപ്പെടുത്തിയ സംഭവം; എസ്ഡിപിഐ പ്രവര്‍ത്തകരായ 15 പ്രതികളും കുറ്റക്കാര്‍

രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രണ്‍ജിത്ത് ശ്രീനിവാസനെ അമ്മയുടേയും ഭാര്യയുടേയും മകളുടെയും മുന്നില്‍വച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികളും കുറ്റക്കാര്‍. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. ഒന്ന് മുതല്‍ എട്ടുവരെയുള്ള പ്രതികളായ നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുല്‍ കലാം, സഫറുദീന്‍, മുന്‍ഷാദ് എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം തെളിഞ്ഞത്. കേസിലെ പ്രതികളെല്ലാം എസ്ഡിപിഐ പ്രവര്‍ത്തകരാണ്. 2021 ഡിസംബര്‍ 19 നായിരുന്നു വീട്ടില്‍ കയറി കുടുംബാംഗങ്ങളുടെ …

മുള്ളേരിയയില്‍ സ്‌കൂട്ടിയില്‍ മിനി ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കാസര്‍കോട്: മുള്ളേരിയയില്‍ സ്‌കൂട്ടിയില്‍ മിനി ലോറിയിടിച്ച് പച്ചക്കറി കട ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം. ആദൂര്‍ വിട്ടിയടി സി.എ നഗര്‍ സ്വദേശി റയീസ് അന്‍വര്‍(18) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 ഓടെ മുള്ളേരിയ കുമ്പള പാതയിലാണ് അപകടം. മുള്ളേരിയയില്‍ പച്ചക്കറി കടയിലെ ജീവനക്കാരനായ റയിസ് കടയിലെ ആവശ്യാര്‍ഥം കുമ്പളയിലേക്ക് മറ്റൊരാളുടെ സ്‌കൂട്ടിയില്‍ പോവുകയായിരുന്നു. എതിര്‍ ദിശയില്‍ വന്ന മിനിലോറി സ്‌കൂട്ടിയിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ റയിസ് തലയിടിച്ചാണ് മരിച്ചത്. ഓടിക്കൂടിയ നാട്ടുകാര്‍ മുള്ളേരിയയിലെ ആശുപത്രിയിലെത്തിച്ച് മരണം …

മണ്ഡല-മകരവിളക്ക്; ശബരിമലയിലെ ആകെ വരുമാനം 357.47 കോടി; വരുമാനത്തിൽ  10 കോടിയുടെ വർധനവ്; ഭക്തരുടെ എണ്ണത്തിൽ 5 ലക്ഷത്തിന്റെ വർധനവെന്നും ദേവസ്വം ബോർഡ്

പത്തനംതിട്ട:2023-24 വർഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് സീസണിൽ ലഭിച്ച ആകെ വരുമാനം 357.47 കോടി രൂപയാണെന്ന് (357,47,71,909 രൂപ) ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് അറിയിച്ചു. കഴിഞ്ഞ വർഷം 347.12 കോടി രൂപയായിരുന്നു (347,12,16,884 രൂപ) വരുമാനം. ഈ വർഷം 10.35 കോടിയുടെ (10,35,55,025 രൂപ) വർധനവാണ് വരുമാനത്തിലുണ്ടായത്. അരവണ വിൽപനയിലൂടെ 146,99,37,700 രൂപയും അപ്പം വിൽപനയിലൂടെ 17,64,77,795 രൂപയും ലഭിച്ചു. കാണിക്ക ഇനിയും എണ്ണിക്കഴിഞ്ഞിട്ടില്ലെന്നും ഈ ഇനത്തിൽ ലഭിച്ച വരുമാനം 10 കോടിയെങ്കിലും ഉണ്ടാകുമെന്ന് …

അയോധ്യ രാമ ക്ഷേത്രത്തിലെ പ്രസാദമെന്ന പേരിൽ ലഡുവും മധുര പലഹാരങ്ങളും വിൽപ്പന നടത്തി; ആമസോണിന് നോട്ടീസ് അയച്ച് കേന്ദ്രം

ന്യൂഡൽഹി:അയോധ്യയിലെ രാമ ക്ഷേത്രത്തിലെ പ്രസാദം  എന്ന പേരില്‍ ഓണ്‍ലൈനായി ലഡുവും മറ്റ് മധുര പലഹാരങ്ങളും വിറ്റഴിച്ച ആമസോണിന് നോട്ടീസ് അയച്ച്‌ കേന്ദ്രം.തെറ്റിദ്ധരിപ്പിച്ച്‌ വഞ്ചനപരമായ വ്യാപാരമാണ് നടത്തുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആമസോണ്‍ സെല്ലര്‍ സര്‍വീസസ് ലിമിറ്റഡിന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) നോട്ടീസ് അയച്ചത്.നോട്ടീസ് ലഭിച്ചതായി ആമസോണ്‍ സ്ഥിരീകരിച്ചു. ചില വില്‍പ്പനക്കാരില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ വിറ്റത് സംബന്ധിച്ച്‌ സിസിപിഎയില്‍ നിന്ന് നോട്ടീസ് ലഭിച്ചതായി ആമസോണ്‍ വക്താവ് പറഞ്ഞു. നിരവധി പേരാണ് പ്രസാദമെന്ന് കരുതി മധുര പലഹാരങ്ങൾ ആമസോണില്‍ …

തെയ്യം കലാകാരനും ഫോക് ലോര്‍ അവാര്‍ഡ് ജേതാവുമായ പി കെ ആര്‍ പണിക്കര്‍ അന്തരിച്ചു

കാസര്‍കോട്: കേരള ഫോക്ക് ലോര്‍ അക്കാദമി ഫെല്ലോഷിപ്പ് ജേതാവ് പി.കെ രാമന്‍ പണിക്കര്‍ (93) അന്തരിച്ചു. നീലേശ്വരം തൈക്കടപ്പുറം സ്വദേശിയാണ്. 2018 ല്‍ കേരള ഫോക്ക് ലോര്‍ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചിരുന്നു. തെയ്യം കലാകാരനായ പണിക്കര്‍ ഡാന്‍സ് അധ്യാപകന്‍ കൂടിയായിരുന്നു. കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലായി നിരവധി ശിഷ്യരുണ്ട്. പഴയങ്ങാടിയില്‍ ഗീത നാട്യകലാലയം, കാലിക്കടവില്‍ സ്വരജതി നൃത്ത സംഗീത വിദ്യാലയം തുടങ്ങിയവയുടെ സ്ഥാപകനായിരുന്നു. ഭാര്യ: പരേതയായ നാണി. മക്കള്‍: പ്രകാശന്‍ പികെ (കെടിഡിസി പടന്നക്കാട്). പ്രതിപ് പി.കെ (സ്വരജതി …

നിർമ്മാണത്തിലിരുന്ന സ്കൂൾ കെട്ടിടം തകർന്നു വീണ് 2 മരണം;13 പേർക്ക് പരിക്ക്

ബംഗളൂരു:നിർമാണത്തിലിരുന്ന സ്കൂള്‍ കെട്ടിടം തകർന്നുവീണ് ബംഗാള്‍ സ്വദേശികളായ 2 തൊഴിലാളികള്‍ മരിച്ചു. ഗുരുതരമായി പരുക്കേറ്റ 13 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബംഗളൂരു ആനേക്കല്ലില്‍ നിർമാണം പുരോഗമിക്കുന്ന സെന്റ് ആഗ്‌നസ് എജ്യുക്കേഷനല്‍ ഇൻസ്റ്റിറ്റ്യൂഷന്റെ കെട്ടിടമാണ് തകർന്നുവീണത്. രണ്ടാം നിലയില്‍ കോണ്‍ക്രീറ്റിങ് നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മണിക്കൂറുകളോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് അവശിഷ്ടങ്ങളില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിച്ചത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് അപകടത്തിനു കാരണമെന്നു പൊലീസ് അറിയിച്ചു.

കോളജ് വിദ്യാര്‍ഥികള്‍ക്ക് ഓട്ടോയില്‍ മയക്കുമരുന്ന് വില്‍പന; എംഡിഎംഎയുമായി 23 കാരന്‍ പിടിയില്‍

മംഗളൂരു: കോളജ് വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്ന് വില്‍പന നടത്തുന്ന സംഘത്തിലെ ഒരാള്‍ പിടിയില്‍. ബജല്‍ നന്തൂര്‍ സ്വദേശി തൗച്ചി എന്ന തൗസിഫിനെ(23) യാണ് ക്രൈം ഡിറ്റക്ടീവ് സ്‌ക്വാഡ് പിടികൂടിയത്. വ്യാഴാഴ്ച മംഗളൂരു നഗരത്തിലെ ഫല്നീറില്‍ എസ്എല്‍ മത്യാസ് റോഡില്‍ കൊയ്ലോ ലെയ്നിന് സമീപം ഓട്ടോറിക്ഷയില്‍ മയക്കുമരുന്ന് ഇടപാട് നടത്തുന്നതിനിടെയാണ് അറസ്റ്റ്. 45,000 രൂപ വിലവരുന്ന ഒമ്പത് ഗ്രാം എംഡിഎംഎ, ഡിജിറ്റല്‍ വെയ്റ്റിംഗ് സ്‌കെയില്‍, മൊബൈല്‍ ഫോണ്‍, മയക്ക് മരുന്ന് വില്‍പനക്ക് ഉപയോഗിച്ച ഓട്ടോഎന്നിവയും അധികൃതര്‍ കസ്റ്റഡിയിലെടുത്തു. കോളജുകള്‍ കേന്ദ്രീകരിച്ചാണ് …

വിദേശ ഇനം നായ കടിച്ച്  പിഞ്ചുകുഞ്ഞിന്റെ കാലില്‍ 3 പൊട്ടൽ;ദൃശ്യങ്ങള്‍ ഹാജരാക്കിയിട്ടും കേസ് എടുക്കാതെ പൊലീസ് ; കുട്ടിയെ ആക്രമിച്ചത് ഇന്ത്യയിൽ വളർത്തുന്നതിന് നിരോധനമുള്ള അമേരിക്കൻ പിറ്റ്ബുൾ

ന്യൂഡൽഹി:ഡൽഹി ബുരാരിയിലെ ഉത്തരാഖണ്ഡ് കോളനിയിൽ ഒന്നര വയസ്സുള്ള പെൺകുട്ടിയെ പിറ്റ് ബുൾ നായ ആക്രമിച്ചു. പിഞ്ചുകുഞ്ഞിന്റെ കാലില്‍ മൂന്ന്‌ വ്യത്യസ്ത സ്ഥലങ്ങളിൽ പൊട്ടലും 18 തുന്നലുകളുമുണ്ട്. ഇതിനെ തുടര്‍ന്ന് 17 ദിവസം കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. ജനുവരി 2 ന് നടന്ന നായയുടെ ആക്രമണം മുഴുവൻ സിസിടിവിയിൽ പതിഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കിയിട്ടും കേസെടുക്കാൻ ബുരാരി പോലീസ് വിസമ്മതിച്ചതായി പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു. പിറ്റ് ബുള്ളിന്റെ പിടിയില്‍ നിന്ന് കുഞ്ഞിനെ രക്ഷിക്കാൻ എട്ട് ആളുകൾ പാടുപെടുന്നത് …

ഇനിയും സഹിക്കണോ? ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങല ഇന്ന്

തിരുവനന്തപുരം: കേന്ദ്ര അവഗണനയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങല ഇന്ന് വൈകീട്ട് നടക്കും. കാസര്‍കോട് റെയില്‍വേ സ്റ്റേഷനു മുന്നില്‍നിന്നുമുതല്‍ തിരുവനന്തപുരത്ത് രാജ്ഭവന്‍വരെയാണ് പ്രതിഷേധച്ചങ്ങല തീര്‍ക്കുക. 20 ലക്ഷത്തിലധികം പേര്‍ ചങ്ങലയുടെ കണ്ണികളാകും. ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സമരം. റെയില്‍വേ യാത്രാദുരിതം, കേന്ദ്രത്തിന്റെ നിയമന നിരോധനം, സംസ്ഥാനത്തിനെതിരെയുള്ള സാമ്പത്തിക ഉപരോധം എന്നിവയില്‍ പ്രതിഷേധിച്ചാണ് മനുഷ്യച്ചങ്ങല തീര്‍ക്കുന്നത്. പത്തു ലക്ഷത്തിലധികം യുവജനങ്ങള്‍ അണിനിരക്കും. വൈകിട്ട് നാലരയ്ക്ക് ട്രയല്‍ച്ചങ്ങല തീര്‍ത്തശേഷം അഞ്ചിന് മനുഷ്യച്ചങ്ങല തീര്‍ത്ത് പ്രതിജ്ഞ …