കണ്ണൂര്‍ നഗരത്തെ ഞെട്ടിച്ച് വീണ്ടും കവര്‍ച്ച; 17 പവനും അരലക്ഷം രൂപയും നഷ്ടമായി

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ അപ്പാര്‍ട്ട്‌മെന്റില്‍ വന്‍ കവര്‍ച്ച. വീണ്ടും കവര്‍ച്ച നടന്നതോടെ നഗരവാസികളെ പരിഭ്രാന്തിയിലാക്കി. കണ്ണൂര്‍ തലശേരി റോഡിലെ കണ്ണോത്തും ചാലില്‍ ഷീന്‍ ബേക്കറിക്ക് സമീപമുള്ള ലൈവ് ഷോര്‍ അപ്പാര്‍ട്ട്‌മെന്റിലാണ് കവര്‍ച്ച നടന്നത്. വെള്ളിയാഴ്ച്ച വൈകുന്നേരം ഇവിടെ താമസിച്ചിരുന്ന സ്റ്റാര്‍ ഗോള്‍ഡ് മാനേജിങ് പാര്‍ട്ട്ണര്‍ നിശ്ചല്‍ പ്രവീണ്‍ വസന്തും കുടുംബവും പുറത്തേക്ക് പോയ സമയത്താണ് കവര്‍ച്ച നടന്നത്. വീടിന്റെ അടുക്കളയോട് ചേര്‍ന്ന ബെഡ് റൂമിന്റെ അലമാര കുത്തി തുറന്ന് 17 പവന്‍ സ്വര്‍ണവും 54,000 രൂപയാണ് കവര്‍ന്നത്. ഇവിടെ വെച്ചിരുന്ന സ്വര്‍ണ കട്ടികള്‍ നഷ്ടമായിട്ടില്ല ശനിയാഴ്ച്ച പുലര്‍ച്ചെ അഞ്ചു മണിയോടെ വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുന്‍വശത്തെ വാതിലിന്റെ ലോക്ക് തകര്‍ത്ത് തുറന്നിട്ട നിലയില്‍ കണ്ടെത്തിയത്. അപ്പാര്‍ട്ട്‌മെന്റിലെ തുണികളും മറ്റും വാരിവലിച്ചിട്ട നിലയിലായിരുന്നു. നിശ്ചല്‍ പ്രവീണിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page