അയോധ്യ രാമ ക്ഷേത്രത്തിലെ പ്രസാദമെന്ന പേരിൽ ലഡുവും മധുര പലഹാരങ്ങളും വിൽപ്പന നടത്തി; ആമസോണിന് നോട്ടീസ് അയച്ച് കേന്ദ്രം

ന്യൂഡൽഹി:അയോധ്യയിലെ രാമ ക്ഷേത്രത്തിലെ പ്രസാദം  എന്ന പേരില്‍ ഓണ്‍ലൈനായി ലഡുവും മറ്റ് മധുര പലഹാരങ്ങളും വിറ്റഴിച്ച ആമസോണിന് നോട്ടീസ് അയച്ച്‌ കേന്ദ്രം.തെറ്റിദ്ധരിപ്പിച്ച്‌ വഞ്ചനപരമായ വ്യാപാരമാണ് നടത്തുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആമസോണ്‍ സെല്ലര്‍ സര്‍വീസസ് ലിമിറ്റഡിന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) നോട്ടീസ് അയച്ചത്.നോട്ടീസ് ലഭിച്ചതായി ആമസോണ്‍ സ്ഥിരീകരിച്ചു. ചില വില്‍പ്പനക്കാരില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ വിറ്റത് സംബന്ധിച്ച്‌ സിസിപിഎയില്‍ നിന്ന് നോട്ടീസ് ലഭിച്ചതായി ആമസോണ്‍ വക്താവ് പറഞ്ഞു.

നിരവധി പേരാണ് പ്രസാദമെന്ന് കരുതി മധുര പലഹാരങ്ങൾ ആമസോണില്‍ നിന്ന് വാങ്ങിയത്. എന്നാല്‍, ഔദ്യോഗികമായി ക്ഷേത്രം ട്രസ്റ്റി ഇത്തരത്തില്‍ പ്രസാദം വില്‍ക്കുന്നില്ല. ക്ഷേത്രത്തിന്റെ പേരില്‍ തെറ്റായ അവകാശവാദമുന്നയിച്ച്‌ ഉല്‍പ്പനം വില്‍ക്കുകയാണെന്നാണ് പരാതി. തുടര്‍ന്നാണ് പരിശോധിച്ച്‌ നോട്ടീസ് അയച്ചത്

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page