ഇനിയും സഹിക്കണോ? ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങല ഇന്ന്

തിരുവനന്തപുരം: കേന്ദ്ര അവഗണനയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങല ഇന്ന് വൈകീട്ട് നടക്കും. കാസര്‍കോട് റെയില്‍വേ സ്റ്റേഷനു മുന്നില്‍നിന്നുമുതല്‍ തിരുവനന്തപുരത്ത് രാജ്ഭവന്‍വരെയാണ് പ്രതിഷേധച്ചങ്ങല തീര്‍ക്കുക. 20 ലക്ഷത്തിലധികം പേര്‍ ചങ്ങലയുടെ കണ്ണികളാകും. ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സമരം. റെയില്‍വേ യാത്രാദുരിതം, കേന്ദ്രത്തിന്റെ നിയമന നിരോധനം, സംസ്ഥാനത്തിനെതിരെയുള്ള സാമ്പത്തിക ഉപരോധം എന്നിവയില്‍ പ്രതിഷേധിച്ചാണ് മനുഷ്യച്ചങ്ങല തീര്‍ക്കുന്നത്. പത്തു ലക്ഷത്തിലധികം യുവജനങ്ങള്‍ അണിനിരക്കും. വൈകിട്ട് നാലരയ്ക്ക് ട്രയല്‍ച്ചങ്ങല തീര്‍ത്തശേഷം അഞ്ചിന് മനുഷ്യച്ചങ്ങല തീര്‍ത്ത് പ്രതിജ്ഞ എടുക്കും. തുടര്‍ന്ന് പ്രധാനകേന്ദ്രങ്ങളില്‍ പൊതുസമ്മേളനവും സംഘടിപ്പിക്കും. അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിം കാസര്‍കോട്ട് ആദ്യ കണ്ണിയാകും. ഡിവൈഎഫ്ഐയുടെ ആദ്യ പ്രസിഡന്റ് ഇ പി ജയരാജന്‍ രാജ്ഭവനുമുന്നില്‍ അവസാന കണ്ണിയാകും. രാജ്ഭവനില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കാസര്‍കോട്ട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് മഹിളാ അസോസിയേഷന്‍ അഖിലേന്ത്യ പ്രസിഡന്റ് പികെ ശ്രീമതിയും ഉദ്ഘാടനം ചെയ്യും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page