കോളജ് വിദ്യാര്‍ഥികള്‍ക്ക് ഓട്ടോയില്‍ മയക്കുമരുന്ന് വില്‍പന; എംഡിഎംഎയുമായി 23 കാരന്‍ പിടിയില്‍

മംഗളൂരു: കോളജ് വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്ന് വില്‍പന നടത്തുന്ന സംഘത്തിലെ ഒരാള്‍ പിടിയില്‍. ബജല്‍ നന്തൂര്‍ സ്വദേശി തൗച്ചി എന്ന തൗസിഫിനെ(23) യാണ് ക്രൈം ഡിറ്റക്ടീവ് സ്‌ക്വാഡ് പിടികൂടിയത്. വ്യാഴാഴ്ച മംഗളൂരു നഗരത്തിലെ ഫല്നീറില്‍ എസ്എല്‍ മത്യാസ് റോഡില്‍ കൊയ്ലോ ലെയ്നിന് സമീപം ഓട്ടോറിക്ഷയില്‍ മയക്കുമരുന്ന് ഇടപാട് നടത്തുന്നതിനിടെയാണ് അറസ്റ്റ്. 45,000 രൂപ വിലവരുന്ന ഒമ്പത് ഗ്രാം എംഡിഎംഎ, ഡിജിറ്റല്‍ വെയ്റ്റിംഗ് സ്‌കെയില്‍, മൊബൈല്‍ ഫോണ്‍, മയക്ക് മരുന്ന് വില്‍പനക്ക് ഉപയോഗിച്ച ഓട്ടോഎന്നിവയും അധികൃതര്‍ കസ്റ്റഡിയിലെടുത്തു. കോളജുകള്‍ കേന്ദ്രീകരിച്ചാണ് തൗസിഫിന്റെ മയക്കുമരുന്ന് വില്‍പന. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസമായി ക്രൈം ഡിറ്റക്ടീവ് സ്‌ക്വാഡ് തൗസിഫിനെ നിരീക്ഷിച്ചുവരികയായിരുന്നു. സിസിബി ഇന്‍സ്‌പെക്ടര്‍ ശ്യാം സുന്ദറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടാനെത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page