പോക്സോ കേസ് ഇരയുടെ പിതാവിന് ഭീഷണി; ജയിലില്‍ കഴിയുന്ന പ്രതിക്കെതിരെ കേസ്

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ശിക്ഷ അനുഭവിക്കുന്ന ഇതര സംസ്ഥാനക്കാരനായ പ്രതി ഇരയുടെ പിതാവിനെ ഭീഷണിപ്പെടുത്തി. 12 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഭീഷണിപ്പെടുത്തിയത്. ഹൈക്കോടതിയില്‍ മൊഴിമാറ്റി പറയണമെന്നാവശ്യപ്പെട്ടാണ് ഭീഷണി. സംഭവവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ ചാര്‍മ ധുരാപ്പൂര്‍ സ്വദേശി ഇന്‍ജമാം ഉള്‍ ഹക്ക് എന്ന രാജീവനെ (28) തിരെ ചിറ്റാരിക്കല്‍ പൊലിസ് കേസെടുത്തു. ഡിസംബര്‍ 25 നും ഈ മാസം 16 നുമാണ് ഭീഷണിപ്പെടുത്തിയത്. കേസില്‍ അപ്പീല്‍ നല്‍കി ഹൈക്കോടതി കേസ് പരിഗണിക്കുമ്പോള്‍ മൊഴിമാറ്റി പറയണമെന്നാവശ്യപെട്ടായിരുന്നു ഭീഷണി. മൊഴിമാറ്റിയില്ലെങ്കില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നും ഭീഷണി മുഴക്കി. പ്രതി കണ്ണൂര്‍ ജയിലിലാണ് തടവില്‍ കഴിയുന്നത്. ഹൊസ്ദുര്‍ഗ് പോക്സോ കോടതിയാണ് പ്രതിയെ 61 വര്‍ഷം തടവിനും 2,10,000രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ 11 മാസം അധിക തടവനുഭവിക്കാനും കോടതി വിധിച്ചിരുന്നു. 2017 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page