Monday, February 26, 2024
Latest:

നിർമ്മാണത്തിലിരുന്ന സ്കൂൾ കെട്ടിടം തകർന്നു വീണ് 2 മരണം;13 പേർക്ക് പരിക്ക്

ബംഗളൂരു:നിർമാണത്തിലിരുന്ന സ്കൂള്‍ കെട്ടിടം തകർന്നുവീണ് ബംഗാള്‍ സ്വദേശികളായ 2 തൊഴിലാളികള്‍ മരിച്ചു. ഗുരുതരമായി പരുക്കേറ്റ 13 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബംഗളൂരു ആനേക്കല്ലില്‍ നിർമാണം പുരോഗമിക്കുന്ന സെന്റ് ആഗ്‌നസ് എജ്യുക്കേഷനല്‍ ഇൻസ്റ്റിറ്റ്യൂഷന്റെ കെട്ടിടമാണ് തകർന്നുവീണത്.

രണ്ടാം നിലയില്‍ കോണ്‍ക്രീറ്റിങ് നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മണിക്കൂറുകളോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് അവശിഷ്ടങ്ങളില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിച്ചത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് അപകടത്തിനു കാരണമെന്നു പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page