ക്ഷേത്രത്തിന്റെ ഉദ്ഘാടനം സര്‍ക്കാര്‍ പരിപാടിയാക്കി; മതവും രാഷ്ട്രവും തമ്മിലുള്ള അതിര്‍വരമ്പ് നേര്‍ത്തുവരുന്നു; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങ് സർക്കാർ പരിപാടിയാക്കി ആഘോഷിക്കുന്നതാണ് ഇപ്പോള്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഈയൊരു അവസരം ആളുകള്‍ക്കിടയില്‍ സാഹോദര്യം വളർത്തുന്നതിന് വേണ്ടി നമുക്ക് ഉപയോഗിക്കാം. രാജ്യത്ത് മതവും രാഷ്ട്രവും തമ്മിലുള്ള അതിർവരമ്പ് നേർത്ത് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങുകള്‍ പൂർത്തിയായതിന് പിന്നാലെയാണ് പിണറായി വിജയന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page