നാട്ടുകാര്‍ നോക്കി നില്‍ക്കേ നിര്‍ത്തിയിട്ട കാറില്‍ നിന്ന് പണം കവര്‍ന്നു; തമിഴ് നാട് സ്വദേശിയായ യുവാവിനെ കയ്യോടെ പിടികൂടി പൊലീസിലേല്‍പ്പിച്ചു

നാട്ടുകാര്‍ നോക്കി നില്‍ക്കെ നിര്‍ത്തിയിട്ടകാറില്‍ നിന്നും ഏഴോം സ്വദേശിനിയുടെ മുവായിരം രൂപ അടങ്ങിയ ബേഗ് മോഷ്ടിച്ച പ്രതിയെ പിടികൂടി പൊലീസിന് കൈമാറി. തമിഴ്നാട് തിറുച്ചിറപ്പള്ളി കോരിമേട് സ്വദേശി എം. കാര്‍ത്തിക്കാ(25)ണ് അറസ്റ്റിലായത്. പെരുമ്പ രാംരാജ് പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ട കാറില്‍ നിന്നാണ് പണം മോഷണം പോയത്. ഏഴോം പഞ്ചായത്ത് ഓഫീസിന് സമീപം താമസിക്കുന്ന ദീപമോഹന്റെ 3000 രൂപയും രേഖകളുമടങ്ങിയ ബാഗാണ് കാറില്‍ നിന്നും പ്രതി മോഷ്ടിച്ചത്. തൊട്ടടുത്ത് സ്ഥാപനം നടത്തുന്ന ഭര്‍ത്താവിനെ കാണാന്‍ കാറില്‍ നിന്നും യുവതി ഇറങ്ങി പോയ തക്കത്തിലാണ് മോഷണം. സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മോഷ്ടാവിനെ പിന്‍തുടര്‍ന്ന് പിടികൂടി പൊലീസിന് കൈമാറി. പരാതിയില്‍ കേസെടുത്ത പയ്യന്നൂര്‍ പൊലീസ് എസ്.ഐ.എല്‍. ജബ്ബാറിന്റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റുചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page