ഹോട്ടല്‍ കേന്ദ്രീകരിച്ച് നക്ഷത്ര പെണ്‍വാണിഭം നടത്തിയിരുന്ന വന്‍ സംഘം ഹൈദാരാബാദില്‍ പിടിയില്‍. ഫോര്‍ച്യൂണ്‍ ഹോട്ടലുടമയും രാംനഗര്‍ സ്വദേശിയുമായ അഖിലേഷ് ഫലിമാന്‍ എന്ന അഖില്‍, ഹോട്ടല്‍ മാനേജര്‍ രഘുപതി എന്നിവരടക്കം എട്ടുപേരെയാണ് സിറ്റി പൊലീസിന്റെ സെന്‍ട്രല്‍ ടാസ്‌ക് ഫോഴ്സ് അറസ്റ്റ് ചെയ്തത്. ഹോട്ടലിലുണ്ടായിരുന്ന 16 സ്ത്രീകളെ പൊലീസ് മോചിപ്പിക്കുകയും ചെയ്തു. രാംനഗറില്‍ അഖിലേഷിന്റെ ഉടമസ്ഥതയിലുള്ള ‘ഫോര്‍ച്യൂണ്‍’ ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് വലിയരീതിയില്‍ പെണ്‍വാണിഭം നടന്നിരുന്നത്. ജോലി വാഗ്ദാനം ചെയ്ത് കൊല്‍ക്കത്ത, മുംബൈ, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ഹൈദരാബാദിലേക്ക് ഇവരെ കൊണ്ടുവന്ന് ലൈംഗികത്തൊഴിലിലേക്ക് തള്ളിവിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതുസംബന്ധിച്ച് പൊലീസിന് രഹസ്യവിവരം ലഭിച്ചതോടെ സെന്‍ട്രല്‍ സോണ്‍ ടാസ്‌ക് ഫോഴ്സും ആബിഡ്സ് പൊലീസും സംയുക്തമായി ശനിയാഴ്ച ഹോട്ടലില്‍ റെയ്ഡ് നടത്തുകകയായിരുന്നു. ഹോട്ടലുടമയ്ക്കും മാനേജര്‍ക്കും പുറമേ അറസ്റ്റിലായവരില്‍ നാലുപേര്‍ ഇവിടെയെത്തിയ ഇടപാടുകാരാണ്. ഇടനിലക്കാരായ മറ്റുരണ്ടുപേരും പിടിയിലായിട്ടുണ്ട്. പ്രതികളില്‍നിന്ന് 22 മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. ഉപഭോക്താക്കളില്‍ നിന്ന് 5000 രൂപവരെയാണ് മണിക്കറൂന് ഈടാക്കിയത്.
അഖിലേഷും പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്.