പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ദമ്പതിമാർ കീഴടങ്ങി; കേസിൽ മൂന്ന് പ്രതികൾ

കൽപ്പറ്റ:പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ദമ്പതിമാർ കീഴടങ്ങി. പീതാടി ചെറുകുന്ന് പ്രചിത്തൻ (45), ഭാര്യ സുജ്ഞാന (38) എന്നിവരാണ് തിങ്കളാഴ്ച പോലീസില്‍ കീഴടങ്ങിയത്.കേസിലെ മറ്റൊരു പ്രതിയായ കോട്ടവയല്‍ സ്വദേശി സുരേഷ് (59) നേരത്തേ പോലീസിന്‍റെ പിടിയിലായിരുന്നു.പ്രതികള്‍ കോണിച്ചിറ പോലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. തുടർന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയാതായി പോലീസ് അറിയിച്ചു.
പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്സോ വകുപ്പ് ചുമത്തി ഇവർക്കെതിരെ കേസെടുത്തിരുന്നു. പ്രതികള്‍ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നു. ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് പ്രതികള്‍ സ്വമേധയാ കീഴടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page