കമുകിന് മഞ്ഞളിപ്പ് രോഗം; സാമ്പത്തീക പ്രതിസന്ധിയിലായ ഒരു കര്‍ഷകന്‍ കൂടി ജീവനൊടുക്കി

കാര്‍ഷിക മേഖലയിലെ തിരിച്ചടി കാരണം സുള്ള്യയില്‍ ഒരു കര്‍ഷകന്‍ കൂടി ജീവനൊടുക്കി. സുള്ള്യ മര്‍ക്കഞ്ഞ തോട്ടച്ചാവടി സ്വദേശി നാരായണ നായക്(55) ആണ് സാമ്പത്തീക പ്രതിസന്ധികാരണം ആത്മഹത്യചെയ്തത്. ശനിയാഴ്ച ഭാര്യ മകളുടെ വീട്ടിലേക്ക് പോയി. ഉച്ചയായിട്ടും വീടിന്റെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ എത്തി നോക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഞായറാഴ്ച രാവിലെയാണ് ഇയാള്‍ വീട്ടില്‍ തൂങ്ങിമരിച്ചത്. റബറും കമുകുമായിരുന്നു പ്രധാന കൃഷിയും വരുമാനവും. റബറിന്റെ വില തകര്‍ച്ചയും കമുകിന്റെ മഞ്ഞളിപ്പ് രോഗവും കര്‍ഷകനെ സാമ്പത്തീക പ്രതിസന്ധിയിലേക്ക് തള്ളി നീക്കി. മഞ്ഞളിപ്പ് രോഗം കാരണം അടക്കാ വരുമാനവും കുറഞ്ഞു. രോഗത്തിന് പല തരത്തിലുള്ള മരുന്നുകള്‍ പരീക്ഷിച്ചെങ്കിലും ഫലം കണ്ടില്ല. ഇതുകാരണം വിഷമത്തിലായ കര്‍ഷകന്‍ ജീവനൊടുക്കിയെന്നാണ് പറയുന്നത്. ഇക്കാര്യം ആത്മഹത്യാക്കുറിപ്പിലുണ്ടെന്ന് പൊലീസ് പറഞ്ഞു. സുള്ള്യ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. യക്ഷഗാന ചെണ്ട മദ്ദള വാദകന്‍ കൂടിയായിരുന്നു. പ്രശസ്ത ടിവി നടി ദിവ്യശ്രീ നായക് സുള്ള്യയുടെ പിതാവാണ് നാരായണ.ഈമാസം നാലിന് ആലട്ടി സ്വദേശിയും സാമ്പത്തീക പ്രതിസന്ധി കാരണം ആത്മഹത്യ ചെയ്തിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page