ആശുപത്രി ഡ്യൂട്ടിക്കിടെ അണ്ടര്‍ ഗ്രൗണ്ടിലെ ഫ്‌ളോറില്‍ വിണു; ഹെഡ് നഴ്‌സിന് ദാരുണാന്ത്യം

മലപ്പുറം : തിരൂരില്‍ ജില്ലാ ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്നും വീണ നഴ്‌സ് മരിച്ചു. തൃശൂര്‍ ചാലക്കുടിചെട്ടിക്കുളം സ്വദേശിനി തറയില്‍ മിനിയാ(48) ണ് മരിച്ചത്. അപകടത്തില്‍ അതീവ ഗുരുതരമായി പരുക്കേറ്റ മിനി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച്ച രാവിലെയായിരുന്നു അപകടം. ജില്ലാ ആശുപത്രിയില്‍ പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്നാണ് ഇവര്‍ താഴേക്ക് വീണത്. തുടര്‍ന്ന് മിനി ഓങ്കോളജി കെട്ടിടത്തിലെത്തി പരിശോധിക്കുന്നതിനിടയില്‍ ഗ്രൗണ്ട് ഫ്ലോറില്‍ നിന്ന് തറയിലെ അണ്ടര്‍ ഗ്രൗണ്ടിലേക്ക് യന്ത്രങ്ങളും മറ്റും മുകളിലേക്ക് …

നടി ഷക്കീല ദിവസവും മദ്യപിക്കും; ലഹരി തലക്ക് പിടിച്ചാല്‍…..’; നടിയെ ആക്രമിച്ചെന്ന പരാതിയില്‍ മറുപടിയുമായി വളര്‍ത്തുമകള്‍ ശീതള്‍

നടി ഷക്കീലയെ ആക്രമിച്ചെന്ന പരാതിയില്‍ മറുപടിയുമായി വളര്‍ത്തുമകള്‍ ശീതള്‍ രംഗത്ത്. തന്നെ ഷക്കീല അടിച്ചപ്പോഴാണ് തിരിച്ചടിക്കേണ്ടി വന്നതെന്ന് ശീതള്‍ പറഞ്ഞു. എന്നും മദ്യപിക്കുന്ന ഷക്കീല ലഹരിയായാല്‍ തന്നെ അടിക്കാറുണ്ടെന്നും ശീതള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മദ്യപിച്ച ശേഷം ഷക്കീല വളരെ മോശമായി സംസാരിക്കുകയും അടിക്കുകയും ചെയ്തു. പൊലീസില്‍ വ്യാജ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രശ്‌നം സംസാരിച്ചു തീര്‍ക്കാനും ക്ഷമ പറയാനുമുള്ള പൊലീസ് നിര്‍ദേശം അനുസരിച്ച് പ്രശ്‌നം തീര്‍ത്തു. എന്നാല്‍ ഷക്കീല വീണ്ടും പരാതി നല്‍കിയതിനാല്‍ താനും …

ക്ലാസില്‍ ഒറ്റയ്ക്ക് പഠിക്കുകയായിരുന്ന വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ അധ്യാപകന്റെ ശ്രമം; കീടനാശിനി കഴിച്ച് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു; കാണാതായ അധ്യാപകനെ അറസ്റ്റ് ചെയ്ത് പൊലീസ്

രാജസ്ഥാനിലെ ബാരന്‍ ജില്ലയില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിന് സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി 12ന് നടന്ന സംഭവത്തില്‍, കേസെടുത്തതിന് ശേഷം കാണാതായ കുറ്റാരോപിതനായ അധ്യാപകനെ ഇന്നലെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് മാറ്റി.സംഭവം നടന്ന ദിവസം വീട്ടില്‍ തിരിച്ചെത്തിയ വിദ്യാര്‍ത്ഥിനി കീടനാശിനി കഴിക്കുകയായിരുന്നു. ഇതറിഞ്ഞ മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായി.ജനുവരി 15 ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ ശേഷമാണ് മാതാപിതാക്കളോടൊപ്പം ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ വിദ്യാര്‍ത്ഥിനി പരാതി നല്‍കിയത്. …

നാട്ടിലിറങ്ങിയ കരടിയെ മയക്കുവെടി വെക്കൽ നടന്നില്ല; ആശങ്കയിൽ നാട്ടുകാർ

മാനന്തവാടി:വയനാട് വെള്ളമുണ്ട കരിങ്ങാരിയില്‍ കണ്ട കരടിയെ പിടികൂടാനായില്ല.  വനംവകുപ്പുദ്യോഗസ്ഥര്‍ മയക്കുവെടി വയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല.ഇന്നലെ രാവിലെ മുതല്‍ കരടിയുടെ പിറകിലായിരുന്നും നാട്ടുകാരും വനംവകുപ്പുദ്യോഗസ്ഥരും. വെള്ളമുണ്ട പഞ്ചായത്തിലെ കരിങ്ങാരിപാടത്ത് കരടി പായുന്ന ദൃശ്യം പുറത്തുവന്നത് ഉച്ചയ്ക്ക് ശേഷം. ഉച്ചകഴിഞ്ഞ വയലിനുള്ളിലെ തുരുത്തിലൊന്നില്‍ പതിയിരുന്നു കരടി. വനംവകുപ്പുദ്യോഗസ്ഥര്‍ സ്ഥലം വളഞ്ഞു. പടക്കം പൊട്ടിച്ചപ്പോള്‍ മറ്റൊരു തുരുത്തിലേക്ക് ഓടി. വീണ്ടും വനംവകുപ്പ് ശ്രമം തുടര്‍ന്നു. തുടര്‍ച്ചയായി പടക്കം പൊട്ടിച്ചതോടെ കരടി വയലിലൂടെ കക്കടവ് ഭാഗത്തേക്ക് നീങ്ങി. ഇരുട്ടുവീണതോടെ ശ്രമം …

തൃശൂരില്‍ വാഹനാപകടം; സ്‌കൂട്ടര്‍ യാത്രക്കാരിയായ വിദ്യാര്‍ത്ഥിനി ലോറി കയറി മരിച്ചു

തൃശൂര്‍: പുവ്വത്തൂരില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ വിദ്യാര്‍ത്ഥിനി ടോറസ് ലോറി കയറി മരിച്ചു. പുവ്വത്തൂര്‍ കാട്ടേരി വെട്ടിയാറ വീട്ടില്‍ മധു അഭിമന്യുവിന്റെ മകള്‍ ദേവപ്രിയ (18)ആണ് മരിച്ചത്.പുവ്വത്തൂര്‍ സുബ്രമണ്യ ക്ഷേത്രത്തിന് സമീപം ചൊവ്വാഴ്ച്ച വൈകിട്ട് 6.10 നായിരുന്നു അപകടം. ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ കോളേജിലെ ഒന്നാം വര്‍ഷ ബി.സി.എ വിദ്യാര്‍ത്ഥിനിയായ ദേവപ്രിയ കോളേജില്‍ നിന്ന് എന്‍സിസി പരേഡ് കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. ദേവപ്രിയ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ മറ്റൊരു സ്‌കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. റോഡിലൂടെ വന്ന ടോറസ് ലോറിക്കടിയിലേക്ക് …

സർക്കാർ ഉദ്യോഗസ്ഥരുടെ പണിമുടക്ക് സമരം ഇന്ന്, ഡയസ്നോൺ പ്രഖ്യാപിച്ചു സർക്കാർ

കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്കു ഇന്ന് നടക്കും. പണിമുടക്കിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഡയസ്നോൺ പ്രഖ്യാപിച്ചു. ചീഫ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. അധ്യാപകര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ അടിയന്ത സാഹചര്യങ്ങൾ അല്ലാത്തപക്ഷം അവധി അനുവദിക്കരുതെന്ന് ഉത്തരവിൽ പറയുന്നു. ജോലിക്ക് ഹാജരാകാതെ പണിമുടക്കില്‍ പങ്കെടുക്കുന്ന ജീവനക്കാരുടെ അന്നേ ദിവസത്തെ ശമ്പളം കുറവ് ചെയ്യുമെന്നും ഉത്തരവിലുണ്ട്.പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിലാണ് ബുധനാഴ്ച പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സെക്രട്ടേറിയറ്റ് ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുമെന്ന് …

ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരു വയസുകാരി മരിച്ചു

കൽപ്പറ്റ: വയനാട് മുട്ടിലില്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒരു വയസുകാരി മരിച്ചു. മുട്ടില്‍ കുട്ടമംഗലം മാന്തൊടി വീട്ടില്‍ മുഹമ്മദ് അഫ്‌തർ ഖാൻ്റെ മകള്‍ റൈഹ ഫാത്തിമയാണ് മരിച്ചത്.വീട്ടിലെ ബാത്ത്റൂമില്‍ വച്ച ബക്കറ്റില്‍ കുട്ടി തലകീഴായി വീഴുകയായിരുന്നു. കുട്ടിയെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കൈനാട്ടി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

അഞ്ചുമാസമായി പെന്‍ഷന്‍ മുടങ്ങി; വഴിമുട്ടിയ ഭിന്ന ശേഷിക്കാരന്‍ ആത്മഹത്യ ചെയ്തു

കോഴിക്കോട്: പെന്‍ഷന്‍ മുടങ്ങിയതില്‍ വഴിമുട്ടി ഭിന്ന ശേഷിക്കാരന്‍ ആത്മഹത്യ ചെയ്തു. കോഴിക്കോടു ചക്കിട്ടപാറയിലെ മുതുകാട്ടില്‍ വളയത്തു ജോസഫി(74)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വികലാംഗ പെന്‍ഷന്‍ അഞ്ചു മാസമായി മുടങ്ങിയതുമൂലം ആത്മഹത്യ ചെയ്യുകയല്ലാതെ മറ്റു മാര്‍ഗ്ഗമൊന്നുമില്ലെന്നു പാപ്പച്ചന്‍ പഞ്ചായത്ത് അധികൃതര്‍ക്കു കത്തു നല്‍കിയിരുന്നു. മകള്‍ കിടപ്പു രോഗിയാണ്. ഇരുവര്‍ക്കും പെന്‍ഷന്‍ മുടങ്ങിയിട്ട് അഞ്ചുമാസം കഴിഞ്ഞിരുന്നു.

ബാംഗ്ലൂര്‍: ട്യൂഷന്‍ സെന്ററില്‍ നിന്നിറങ്ങിയ 12 കാരനായ വിദ്യാര്‍ത്ഥിയെ കാണാതായി

ബാംഗ്ലൂര്‍ വൈറ്റ് ഫീല്‍ഡ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗുഞ്ചൂരില്‍ നിന്നാണ് കുട്ടിയെ കാണാതായത്.എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച 12.15 നോടടുപ്പിച്ചു പിതാവ് സുകേഷാണ് മകന്‍ പ്രണവിനെ ട്യൂഷന്‍ സെന്ററില്‍ എത്തിച്ചതെന്നു പൊലീസ് പറഞ്ഞു. ക്ലാസ് കഴിഞ്ഞ് സമയം വൈകിയാണ് പിതാവ് എത്തിയത്. അപ്പോഴേക്കും പ്രണവിനെ കാണാതാവുകയായിരുന്നു.

യുവതിയുടെ ആത്മഹത്യ ;ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ

തിരുവനന്തപുരം:തിരുവല്ലം പാച്ചല്ലൂര്‍ വണ്ടിത്തടത്ത് ഷഹാന ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവ് നൗഫലും ഭർതൃ മാതാവും പൊലീസ് പിടിയില്‍.തിരുവനന്തപുരം കാട്ടാക്കടയില്‍ നിന്നാണ് ഇരുവരും പിടിയിലായത്. ഒരുമാസമായി നൗഫലും മാതാവും ഒളിവിലായിരുന്നു. കോടതി ആവശ്യങ്ങള്‍ക്കായി കാട്ടാക്കടയില്‍ എത്തിയതായിരുന്നു ഇരുവരും. ഷഹാന മരിച്ച്‌ ഒരുമാസം പിന്നിട്ടിട്ടും ഉത്തരവാദികളായവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന് ആരോപിച്ച്‌ കുടുംബം രംഗത്തെത്തിയിരുന്നു. വണ്ടിത്തടം ക്രൈസ്റ്റ് നഗര്‍ റോഡില്‍ വാറുവിള പുത്തന്‍വീട് ഷഹാന മന്‍സിലില്‍ ഷഹാന ഷാജി(23)യുടെ മരണത്തിലാണ് ഭര്‍തൃവീട്ടുകാര്‍ക്കെതിരേ ബന്ധുക്കള്‍ രംഗത്തെത്തിയത്. ഷഹാനയുടെ ഭര്‍തൃമാതാവ് നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും …

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കു നാളെ; ഡൈസ് നോണ്‍ പ്രഖ്യാപിച്ചു

തിരു: പ്രതിപക്ഷ സര്‍വ്വീസ് സംഘടനകള്‍ നാളെ നടത്താനിരിക്കുന്ന പണിമുടക്കിനു സര്‍ക്കാര്‍ ഡൈസ് നോണ്‍ പ്രഖ്യാപിച്ചു. ആറു ഗഡു ഡി എ അനുവദിക്കുക, ലീവ് സറണ്ടര്‍ പുനഃസ്ഥാപിക്കുക, ശമ്പള പരിഷ്‌ക്കരണ കുടിശ്ശിക അനുവദിക്കുക, സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. പ്രതിപക്ഷ പാര്‍ട്ടികളുടെ സര്‍വ്വീസ് സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

കണ്ടെയ്‌നര്‍ ഉപേക്ഷിച്ച് ട്രക്കുമായി കടന്നു; ഡ്രൈവര്‍ക്കെതിരെ കേസ്

പെരിയ: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നത്തെ തുടര്‍ന്നാണെന്നു പറയുന്നു. കണ്ടൈനര്‍ റോഡുസൈഡില്‍ അഴിച്ച് വച്ച് ഡ്രൈവര്‍ ട്രക്കുമായി രക്ഷപ്പെട്ടു. സംഭവത്തില്‍ ഡ്രൈവര്‍ മലപ്പുറം തിരൂര്‍ സ്വദേശി അബ്ദുല്‍ ഷമീറിനെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു. കമ്പനി മാനേജരുടെ പരാതി പ്രകാരമാണ് കേസ്. കഴിഞ്ഞ ദിവസം ചാലിങ്കാല്‍-മീങ്ങോത്ത് റോഡിലാണ് കണ്ടൈനര്‍ നിര്‍ത്തിയിട്ട നിലയില്‍ നാട്ടുകാര്‍ കണ്ടത്. ട്രക്കു കാണാത്തതിനാല്‍ സംശയം ഉയര്‍ന്നിരുന്നു. ഇക്കാര്യം പൊലീസിലും അറിയിച്ചു. പൊലീസെത്തി നടത്തിയ പരിശോധനയില്‍ കണ്ടൈനര്‍ അഴിച്ചു വച്ചശേഷം ട്രക്കുമായി കടന്നു കളയുകയായിരുന്നുവെന്നു മനസ്സിലായത്. …

പിടിച്ചുപറി കേസിലെ പരാതിക്കാരനു ഭീഷണി; പ്രതിയുടെ സഹോദരന്‍ അറസ്റ്റില്‍

കാസര്‍കോട്: തടഞ്ഞു നിര്‍ത്തി 5000 രൂപയും പഴ്സും തട്ടിയെടുത്ത കേസിലെ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയുടെ സഹോദരന്‍ അറസ്റ്റില്‍. ഉളിയത്തടുക്കയിലെ ചാര്‍ളി ഉസ്മാ(42)നെയാണ് വിദ്യാനഗര്‍ എസ്.ഐ വിഷ്ണുപ്രസാദ് അറസ്റ്റു ചെയ്തത്. 2019ലായിരുന്നു സംഭവം. സ്വകാര്യ ബസ് ക്ലീനര്‍ എതിര്‍ത്തോട്ടെ നവീന്‍ കുമാര്‍ ആണ് പരാതിക്കാരന്‍. പ്രസ്തുത കേസിന്റെ വിചാരണ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ തുടരുകയാണ്. ഇതിനിടയില്‍ കഴിഞ്ഞ മാസം 24ന് പരാതിക്കാരനായ നവീന്‍ കുമാറിനെ പ്രതിയായ ചാര്‍ളി സത്താറിന്റെ സഹോദരന്‍ ചാര്‍ളി ഉസ്മാന്‍ തടഞ്ഞു നിര്‍ത്തി …

മുഗുവിലെ 23.5 പവന്‍ കവര്‍ച്ച; കേസ് അന്വേഷണത്തില്‍ വഴിത്തിരിവ്

ബദിയഡുക്ക: പട്ടാപ്പകല്‍ വീട്ടില്‍ നിന്നു 23.5 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. കവര്‍ച്ച നടന്ന വീട്ടില്‍ നിന്നു ലഭിച്ച വിരലടയാളത്തിന്റെ ഉടമസ്ഥനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.ഏതാനും ദിവസം മുമ്പാണ് സീതാംഗോളി, മുഗുകുഞ്ഞിപ്പദവിലെ ബട്ടുറൈയുടെ വീട്ടില്‍ കവര്‍ച്ച നടന്നത്. വീട്ടുകാരെല്ലാം സമീപത്തെ സുബ്രായ ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കുവാന്‍ പോയപ്പോഴായിരുന്നു കവര്‍ച്ച. ഉച്ചയ്ക്കു 12.30 മണിയോടെ പോയി രണ്ടു മണിക്കു തിരിച്ചെത്തിയ സമയത്താണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. വാതിലിന്റെ പൂട്ടു തകര്‍ത്ത് അകത്തു കടന്ന …

പോലീസ് സ്റ്റേഷനിൽ നിന്ന് ജെസിബി കടത്തിയ സംഭവം; സസ്പെൻഷനിലായ  എസ്.ഐ  അറസ്റ്റിൽ

കോഴിക്കോട്: മുക്കം പോലീസ് സ്റ്റേഷനിൽ നിന്ന് ജെ.സി.ബി കടത്തിയ സംഭവത്തിൽ വഴിത്തിരിവ്.കേസിൽ വീഴ്ച വരുത്തിയതിന് സസ്പെൻഷനിലായിരുന്നഎസ്.ഐ ടി.ടി.നൗഷാദിനെ അറസ്റ്റ് ചെയ്തു. നൗഷാദിനെതിരെ എഫ്.ഐ. ആർ രജിസ്റ്റർ ചെയ്തത് അന്വേഷണം നടത്തി വരുന്നതിനിടെ കൃത്യമായ തെളിവുകൾ ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം ജില്ലാ സെഷൻസ് കോടതിയിൽ റിപ്പോർട്ട് കൊടുക്കുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിവൈഎസ്പി പി.പ്രമോദാണ് അറസ്റ്റ് ചെയ്തത്.ക്രൈം ഡിറ്റാച്ച്മെൻ്റ് ഡി.വൈ.എസ്.പി പ്രമോദ്, സ്റ്റേഷനിൽ നിന്ന് ജെ.സി.ബി കടത്തിയ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെയും കേസിൽ …

പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍

കാസര്‍കോട്: പ്ലസ്ടു വിദ്യാര്‍ത്ഥിനിക്കു പിന്നാലെ നടന്ന് ശല്യം ചെയ്ത യുവാവിനെ പൊലീസ് പോക്സോ പ്രകാരം അറസ്റ്റു ചെയ്തു. മാന്യ, കൊല്ലങ്കാനയിലെ അജ്മലി (25)നെയാണ് വിദ്യാനഗര്‍ പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ രണ്ടാഴ്ചത്തേയ്ക്ക് റിമാന്റു ചെയ്തു.പെണ്‍കുട്ടി പോകുന്ന ബസിലും ബസിറങ്ങി നടക്കുമ്പോഴും പിന്നാലെ നടന്ന് ശല്യം ചെയ്യുകയായിരുന്നുവെന്നു പറയുന്നു.ഇതിനെ പെണ്‍കുട്ടി ചോദ്യം ചെയ്തുവെങ്കിലും നടപടിയില്‍ നിന്നു പിന്തിരിയാന്‍ യുവാവ് തയ്യാറായിരുന്നില്ലെന്നു പറയുന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

കാണാതായ അധ്യാപികയെ കൊന്ന് കുഴിച്ചു മൂടിയ നിലയില്‍

സുള്ള്യ: കാണാതായ അധ്യാപികയെ കൊന്നു കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി. മാണ്ഡ്യ, പാണ്ഡവപുരത്തെ ദീപിക (28)യാണ് കൊല്ലപ്പെട്ടത്. ഈ മാസം 20ന് രാവിലെ സ്‌കൂളിലേയ്ക്കു പോകുന്നുവെന്നു പറഞ്ഞാണ് ദീപിക വീട്ടില്‍ നിന്നു ഇറങ്ങിയത്. രാത്രിയായിട്ടും തിരിച്ചെത്തിയില്ല. വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഫലം ഉണ്ടായില്ല. തുടര്‍ന്ന് വീട്ടുകാര്‍ മാണ്ഡ്യ പൊലീസില്‍ പരാതി നല്‍കി. കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് ദീപിക ജോലി ചെയ്യുന്ന മേല്‍ക്കോട്ട സ്‌കൂളിനു സമീപത്തെ കുന്നിന്‍ മുകളില്‍ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ആരാണ് കൊലയാളിയെന്നോ, കൊലപാതകത്തിന്റെ …

കുറ്റിപറിക്കല്‍ ചടങ്ങിനു പിന്നാലെ വാസ്തു വിദഗ്ദ്ധന്‍ കുഴഞ്ഞു വീണു മരിച്ചു

പള്ളിക്കര: വീടിന്റെ കുറ്റിപറിക്കല്‍ ചടങ്ങ് കഴിഞ്ഞതിനു തൊട്ടു പിന്നാലെ വാസ്തു വിദഗ്ദ്ധന്‍ കുഴഞ്ഞു വീണു മരിച്ചു.പള്ളിപ്പുഴ, കൂട്ടക്കനിയിലെ എ.രവീന്ദ്രന്‍ (സൃഷ്ടിരവി- 54) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പൂച്ചക്കാട്ടാണ് സംഭവം. പുതുതായി നിര്‍മ്മിച്ച വീടിന്റെ ഗൃഹപ്രവേശനത്തിനു മുന്നോടിയായി നടന്ന കുറ്റിപറിക്കല്‍ ചടങ്ങ് കഴിഞ്ഞ ഉടന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിരവധി ക്ഷേത്രങ്ങളുടെയും ഭജനമഠങ്ങളുടെയും മടപ്പുരകളുടെയും നിര്‍മ്മാണ ചുമതല വഹിച്ചിട്ടുണ്ട്. അറിയപ്പെടുന്ന ചിത്രകാരന്‍ കൂടിയാണ് രവി. പരേതരായ വെളുത്തമ്പു ആചാരി-മാണി ദമ്പതികളുടെ മകനാണ്. ഭാര്യ: …