പള്ളിക്കര: വീടിന്റെ കുറ്റിപറിക്കല്‍ ചടങ്ങ് കഴിഞ്ഞതിനു തൊട്ടു പിന്നാലെ വാസ്തു വിദഗ്ദ്ധന്‍ കുഴഞ്ഞു വീണു മരിച്ചു.
പള്ളിപ്പുഴ, കൂട്ടക്കനിയിലെ എ.രവീന്ദ്രന്‍ (സൃഷ്ടിരവി- 54) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പൂച്ചക്കാട്ടാണ് സംഭവം. പുതുതായി നിര്‍മ്മിച്ച വീടിന്റെ ഗൃഹപ്രവേശനത്തിനു മുന്നോടിയായി നടന്ന കുറ്റിപറിക്കല്‍ ചടങ്ങ് കഴിഞ്ഞ ഉടന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിരവധി ക്ഷേത്രങ്ങളുടെയും ഭജനമഠങ്ങളുടെയും മടപ്പുരകളുടെയും നിര്‍മ്മാണ ചുമതല വഹിച്ചിട്ടുണ്ട്. അറിയപ്പെടുന്ന ചിത്രകാരന്‍ കൂടിയാണ് രവി. പരേതരായ വെളുത്തമ്പു ആചാരി-മാണി ദമ്പതികളുടെ മകനാണ്. ഭാര്യ: വിനോദിനി. മകള്‍: നിരഞ്ജന (യു.കെ). സഹോദരങ്ങള്‍: മാധവി, രോഹിണി, കാര്‍ത്യായനി, കുഞ്ഞിരാമന്‍, നാരായണി, നാരായണന്‍, സുശീല, പീതാംബരന്‍.