കാസര്‍കോട്: പ്ലസ്ടു വിദ്യാര്‍ത്ഥിനിക്കു പിന്നാലെ നടന്ന് ശല്യം ചെയ്ത യുവാവിനെ പൊലീസ് പോക്സോ പ്രകാരം അറസ്റ്റു ചെയ്തു. മാന്യ, കൊല്ലങ്കാനയിലെ അജ്മലി (25)നെയാണ് വിദ്യാനഗര്‍ പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ രണ്ടാഴ്ചത്തേയ്ക്ക് റിമാന്റു ചെയ്തു.
പെണ്‍കുട്ടി പോകുന്ന ബസിലും ബസിറങ്ങി നടക്കുമ്പോഴും പിന്നാലെ നടന്ന് ശല്യം ചെയ്യുകയായിരുന്നുവെന്നു പറയുന്നു.
ഇതിനെ പെണ്‍കുട്ടി ചോദ്യം ചെയ്തുവെങ്കിലും നടപടിയില്‍ നിന്നു പിന്തിരിയാന്‍ യുവാവ് തയ്യാറായിരുന്നില്ലെന്നു പറയുന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.