ആശുപത്രി ഡ്യൂട്ടിക്കിടെ അണ്ടര്‍ ഗ്രൗണ്ടിലെ ഫ്‌ളോറില്‍ വിണു; ഹെഡ് നഴ്‌സിന് ദാരുണാന്ത്യം

മലപ്പുറം : തിരൂരില്‍ ജില്ലാ ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്നും വീണ നഴ്‌സ് മരിച്ചു. തൃശൂര്‍ ചാലക്കുടിചെട്ടിക്കുളം സ്വദേശിനി തറയില്‍ മിനിയാ(48) ണ് മരിച്ചത്. അപകടത്തില്‍ അതീവ ഗുരുതരമായി പരുക്കേറ്റ മിനി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച്ച രാവിലെയായിരുന്നു അപകടം. ജില്ലാ ആശുപത്രിയില്‍ പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്നാണ് ഇവര്‍ താഴേക്ക് വീണത്. തുടര്‍ന്ന് മിനി ഓങ്കോളജി കെട്ടിടത്തിലെത്തി പരിശോധിക്കുന്നതിനിടയില്‍ ഗ്രൗണ്ട് ഫ്ലോറില്‍ നിന്ന് തറയിലെ അണ്ടര്‍ ഗ്രൗണ്ടിലേക്ക് യന്ത്രങ്ങളും മറ്റും മുകളിലേക്ക് കയറ്റാന്‍ നിര്‍മ്മിച്ചഭൂഗര്‍ഭ അറയിലേക്ക് കാല്‍ തെന്നി പത്തടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ തലയ്ക്കും കാലിനും പരുക്കേറ്റു തുടര്‍ന്ന് പ്രഥമിക ചികിത്സയ്ക്കു ശേഷം കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തൃശൂര്‍ ജില്ലയിലെ ചാലക്കുടി സ്വദേശിനിയായ മിനിമോള്‍ മൂന്ന് വര്‍ഷം മുന്‍പാണ് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഹെഡ് നഴ്‌സായി ജോലിയില്‍ പ്രവേശിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page