തൃശൂര്‍: പുവ്വത്തൂരില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ വിദ്യാര്‍ത്ഥിനി ടോറസ് ലോറി കയറി മരിച്ചു. പുവ്വത്തൂര്‍ കാട്ടേരി വെട്ടിയാറ വീട്ടില്‍ മധു അഭിമന്യുവിന്റെ മകള്‍ ദേവപ്രിയ (18)ആണ് മരിച്ചത്.
പുവ്വത്തൂര്‍ സുബ്രമണ്യ ക്ഷേത്രത്തിന് സമീപം ചൊവ്വാഴ്ച്ച വൈകിട്ട് 6.10 നായിരുന്നു അപകടം. ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ കോളേജിലെ ഒന്നാം വര്‍ഷ ബി.സി.എ വിദ്യാര്‍ത്ഥിനിയായ ദേവപ്രിയ കോളേജില്‍ നിന്ന് എന്‍സിസി പരേഡ് കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. ദേവപ്രിയ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ മറ്റൊരു സ്‌കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. റോഡിലൂടെ വന്ന ടോറസ് ലോറിക്കടിയിലേക്ക് തെറിച്ചു വീണ ദേവപ്രിയ അതേ ലോറി ദേഹത്ത് കയറിയാണ് മരിച്ചത്. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റു മോർട്ടം നടപടികൾക്കായി മാറ്റി.