പോലീസ് സ്റ്റേഷനിൽ നിന്ന് ജെസിബി കടത്തിയ സംഭവം; സസ്പെൻഷനിലായ  എസ്.ഐ  അറസ്റ്റിൽ


കോഴിക്കോട്: മുക്കം പോലീസ് സ്റ്റേഷനിൽ നിന്ന് ജെ.സി.ബി കടത്തിയ സംഭവത്തിൽ വഴിത്തിരിവ്.കേസിൽ വീഴ്ച വരുത്തിയതിന് സസ്പെൻഷനിലായിരുന്ന
എസ്.ഐ ടി.ടി.നൗഷാദിനെ അറസ്റ്റ് ചെയ്തു. നൗഷാദിനെതിരെ എഫ്.ഐ. ആർ രജിസ്റ്റർ ചെയ്തത് അന്വേഷണം നടത്തി വരുന്നതിനിടെ കൃത്യമായ തെളിവുകൾ ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം ജില്ലാ സെഷൻസ് കോടതിയിൽ റിപ്പോർട്ട് കൊടുക്കുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിവൈഎസ്പി പി.പ്രമോദാണ് അറസ്റ്റ് ചെയ്തത്.
ക്രൈം ഡിറ്റാച്ച്മെൻ്റ് ഡി.വൈ.എസ്.പി പ്രമോദ്, സ്റ്റേഷനിൽ നിന്ന് ജെ.സി.ബി കടത്തിയ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെയും കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതികളുടെയും മൊഴിയെടുത്തിരുന്നു. സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. കേസിലെ പ്രധാന പ്രതിയായ ബഷീറിന് നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. കേസിലെ മറ്റു പ്രതികളായ ആറു പേർ മുക്കം സ്റ്റേഷനിൽ കീഴടങ്ങിയപ്പോൾ ബഷീർ ഒളിവിൽ പോവുകയായിരുന്നു. സെപ്റ്റംബർ 19 ന് കൊടിയത്തൂർ പുതിയനിടത്ത് അപകടത്തിൽ ഒരാളുടെ മരണത്തിനിടയാക്കിയ ജെ.സി.ബിയാണ്
ഉടമയുടെ മകനും സംഘവും ചേർന്ന് കടത്തിക്കൊണ്ട് പോയത്. അപകടം നടക്കുമ്പോൾ ജെ.സി.ബിക്ക് ഇൻഷുറൻസ് ഉണ്ടായിരുന്നില്ല.
ജെ.സി.ബി ഉടമയുടെ മകനും കൂമ്പാറ സ്വദേശിയുമായ മാർട്ടിൻ മാതാളിക്കുന്നേൽ (32), കെ.ആർ.ജയേഷ് കീഴ്പ്പള്ളി (32), പൊന്നാങ്കയം സ്വദേശി ദിലീപ് കുമാർ (49), തമിഴ്നാട് സ്വദേശി വേളാങ്കണ്ണി രാജ (55), കല്ലുരുട്ടി സ്വദേശി തറമുട്ടത്ത് രജീഷ് മാത്യു (39), മോഹൻരാജ് (40) എന്നിവർ കീഴടങ്ങുകയും അവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്യലഹരിയില്‍ പൊലീസുകാരന്‍ ഓടിച്ച കാര്‍ വാഹനങ്ങളില്‍ ഉരസിയ ശേഷം വെയ്റ്റിംഗ് ഷെഡിലിടിച്ചു; നാട്ടുകാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിനു കൈമാറി, കേസെടുത്തതോടെ പൊലീസുകാരനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page