പെരിയ: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നത്തെ തുടര്‍ന്നാണെന്നു പറയുന്നു. കണ്ടൈനര്‍ റോഡുസൈഡില്‍ അഴിച്ച് വച്ച് ഡ്രൈവര്‍ ട്രക്കുമായി രക്ഷപ്പെട്ടു. സംഭവത്തില്‍ ഡ്രൈവര്‍ മലപ്പുറം തിരൂര്‍ സ്വദേശി അബ്ദുല്‍ ഷമീറിനെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു. കമ്പനി മാനേജരുടെ പരാതി പ്രകാരമാണ് കേസ്. കഴിഞ്ഞ ദിവസം ചാലിങ്കാല്‍-മീങ്ങോത്ത് റോഡിലാണ് കണ്ടൈനര്‍ നിര്‍ത്തിയിട്ട നിലയില്‍ നാട്ടുകാര്‍ കണ്ടത്. ട്രക്കു കാണാത്തതിനാല്‍ സംശയം ഉയര്‍ന്നിരുന്നു. ഇക്കാര്യം പൊലീസിലും അറിയിച്ചു. പൊലീസെത്തി നടത്തിയ പരിശോധനയില്‍ കണ്ടൈനര്‍ അഴിച്ചു വച്ചശേഷം ട്രക്കുമായി കടന്നു കളയുകയായിരുന്നുവെന്നു മനസ്സിലായത്. പൊലീസ് കണ്ടെയ്‌നര്‍ കമ്പനി അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് സംഭവം വ്യക്തമായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും കേസെടുക്കുകയുമായിരുന്നു. കണ്ടൈനര്‍ കമ്പനി മംഗ്‌ളൂരു മേഖലാ മാനേജര്‍ കൈതപ്രം പാണപ്പുഴയിലെ എം.ഹരികൃഷ്ണന്റെ പരാതി പ്രകാരമാണ് കേസ്.