ക്ലാസില്‍ ഒറ്റയ്ക്ക് പഠിക്കുകയായിരുന്ന വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ അധ്യാപകന്റെ ശ്രമം; കീടനാശിനി കഴിച്ച് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു; കാണാതായ അധ്യാപകനെ അറസ്റ്റ് ചെയ്ത് പൊലീസ്

രാജസ്ഥാനിലെ ബാരന്‍ ജില്ലയില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിന് സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി 12ന് നടന്ന സംഭവത്തില്‍, കേസെടുത്തതിന് ശേഷം കാണാതായ കുറ്റാരോപിതനായ അധ്യാപകനെ ഇന്നലെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് മാറ്റി.
സംഭവം നടന്ന ദിവസം വീട്ടില്‍ തിരിച്ചെത്തിയ വിദ്യാര്‍ത്ഥിനി കീടനാശിനി കഴിക്കുകയായിരുന്നു. ഇതറിഞ്ഞ മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായി.
ജനുവരി 15 ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ ശേഷമാണ് മാതാപിതാക്കളോടൊപ്പം ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ വിദ്യാര്‍ത്ഥിനി പരാതി നല്‍കിയത്. ക്ലാസില്‍ ഒറ്റയ്ക്ക് പഠിക്കുകയായിരുന്ന തന്നെ ഗണിത അധ്യാപകന്‍ നിര്‍ബന്ധിച്ച് കെട്ടിപ്പിടിക്കുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്ന് വിദ്യാര്‍ത്ഥിനി ആരോപിച്ചു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ റിപ്പോര്‍ട്ടില്‍, സെക്ഷന്‍ 341 (തെറ്റായ പ്രവൃത്തിക്കുള്ള ശിക്ഷ), 354 (സ്ത്രീയുടെ മാന്യതയെ ഹാനിക്കാന്‍ ഉദ്ദേശിച്ച് ആക്രമിക്കുകയോ ക്രിമിനല്‍ ബലപ്രയോഗം ചെയ്യുകയോ ചെയ്യുക) കൂടാതെ പോക്സോ നിയമപ്രകാരവും എസ്സി/എസ്ടി ആക്ട് പ്രകാരവും പൊലീസ് കേസെടുത്തു. പ്രതിക്കെതിരെ നിയമനടപടി സ്വീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് സൂപ്രണ്ട് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page