മുഗുവിലെ 23.5 പവന്‍ കവര്‍ച്ച; കേസ് അന്വേഷണത്തില്‍ വഴിത്തിരിവ്

ബദിയഡുക്ക: പട്ടാപ്പകല്‍ വീട്ടില്‍ നിന്നു 23.5 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. കവര്‍ച്ച നടന്ന വീട്ടില്‍ നിന്നു ലഭിച്ച വിരലടയാളത്തിന്റെ ഉടമസ്ഥനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
ഏതാനും ദിവസം മുമ്പാണ് സീതാംഗോളി, മുഗുകുഞ്ഞിപ്പദവിലെ ബട്ടുറൈയുടെ വീട്ടില്‍ കവര്‍ച്ച നടന്നത്. വീട്ടുകാരെല്ലാം സമീപത്തെ സുബ്രായ ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കുവാന്‍ പോയപ്പോഴായിരുന്നു കവര്‍ച്ച. ഉച്ചയ്ക്കു 12.30 മണിയോടെ പോയി രണ്ടു മണിക്കു തിരിച്ചെത്തിയ സമയത്താണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. വാതിലിന്റെ പൂട്ടു തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ കിടപ്പുമുറിയിലെ അലമാരയ്ക്കു മുകളില്‍ വച്ചിരുന്ന താക്കോല്‍ എടുത്താണ് അലമാര തുറന്നത്. അലമാരയ്ക്ക് അകത്തു ഉണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ച് അകത്തെ ലോക്കര്‍ ബോക്സ് തുറന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കുകയായിരുന്നു.
വീടിനെകുറിച്ചും വീട്ടുകാരുടെ നീക്കങ്ങളും കൃത്യമായി നിരീക്ഷിച്ച ശേഷമായിരിക്കും കവര്‍ച്ച നടത്തിയതെന്നു തുടക്കത്തില്‍ തന്നെ പൊലീസ് സംശയിച്ചിരുന്നു. ഇതിനിടയിലാണ് പ്രതികളിലേയ്ക്ക് വെളിച്ചം വീശുന്ന വിരലടയാളം സംബന്ധിച്ച സൂചന ലഭിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page