അന്യജാതിക്കാരനെ പ്രണയിച്ച സഹോദരിയെ വെട്ടിക്കൊലപ്പെടുത്തി കാമുകന്റെ തലയറുത്ത് പൊതുസ്ഥലത്തു പ്രദര്‍ശിപ്പിച്ചു

തമിഴ്നാട്ടില്‍ അന്യജാതിക്കാരനെ പ്രണയിച്ച കാരണത്തിന് സഹോദരിയെയും കാമുകനെയും വെട്ടിക്കൊലപ്പെടുത്തി. സംഭവത്തിന് ശേഷം പ്രതിയായ സഹോദരന്‍ ഒളിവില്‍പോയി. മധരുയിലാണ് ദുരഭിമാനക്കൊല നടന്നത്. മഹാലക്ഷ്മി, സതീഷ് കുമാര്‍ എന്നിവരെയാണു പ്രവീണ്‍ (20) എന്നയാള്‍ ക്രൂരമായി കൊലപ്പെടുത്തിയത്. സതീഷിന്റെ തല വെട്ടിയെടുത്ത് പൊതുസ്ഥലത്തു പ്രദര്‍ശിപ്പിക്കുകയുംചെയ്തു. പിന്നാലെ സഹോദരിയെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു. ഇതുകണ്ട മറ്റൊരു സ്ത്രീയുടെ കയ്യും ഇയാള്‍ വെട്ടി.അന്യജാതിയില്‍പെട്ട സതീഷ് കുമാറും മഹാലക്ഷ്മിയും തമ്മില്‍ വളരെ കാലമായി അടുപ്പത്തിലായിരുന്നു. എന്നാല്‍ കുടുംബത്തിന്റെ നിര്‍ബന്ധപ്രകാരം മഹാലക്ഷ്മി മറ്റൊരു വിവാഹത്തിന് സമ്മതം നല്‍കേണ്ടി വന്നിരുന്നു. …

ഗ്യാന്‍വാപി മസ്ജിദില്‍ പൂജ ചെയ്യാം; അനുമതി നല്‍കി വാരണാസി ജില്ലാ കോടതി

ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദില്‍ പൂജക്ക് അനുമതി നല്‍കി വാരാണസി ജില്ലാ കോടതി. മസ്ജിദിന് താഴെ മുദ്രവെച്ച 10 നിലവറകളുടെ മുന്നില്‍ പൂജ നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സികളും ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഹിന്ദു വിഭാഗം ഉന്നയിച്ച പൂജയ്ക്കുള്ള അനുമതിയാണ് കോടതി നല്‍കിയിരിക്കുന്നത്. നാല് ഹിന്ദു സ്ത്രീകളായിരുന്നു ഈ ആവശ്യവുമായി ജില്ലാ കോടതിയെ സമീപിച്ചിരുന്നത്. കോടതി വിധിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മസ്ജിദിന്റെ അടിത്തട്ടിലുള്ള തെക്ക് ഭാഗത്തെ നിലവറയിലെ വിഗ്രഹങ്ങളില്‍ …

അഞ്ചാം ക്ളാസ് വിദ്യാർത്ഥികൾക്ക് നേരെ പ്രകൃതി വിരുദ്ധ പീഡനം;ഹോസ്റ്റൽ വാർഡൻ അറസ്റ്റിൽ

ഇടുക്കി: തൊടുപുഴയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികൾക്ക് സർക്കാർ ഹോസ്റ്റലിൽ പ്രകൃതിവിരുദ്ധ പീഡനം. പീഡിപ്പിച്ച ഹോസ്റ്റല്‍ വാര്‍ഡന്‍ കരുനാഗപ്പള്ളി സ്വദേശി രാജീവിനെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിനിരയായെന്ന്  അഞ്ച് കുട്ടികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പട്ടികവർഗ വകുപ്പാണ് വാര്‍ഡനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.  ഹോസ്റ്റലിനുള്ളില്‍ വെച്ച്‌ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നായിരുന്നു കുട്ടികളുടെ മൊഴി. കൂടുതല്‍ അന്വേഷണത്തിനായി പൊലീസ് ചൈൽഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സഹായം തേടും. പീഡന വിവരം സ്ഥിരീകരിക്കാന്‍ പ്രത്യേക കൗണ്‍സിലിംഗ് നടത്തി. ഇതിനുശേഷമാണ് തൊടുപുഴ പൊലീസില്‍ …

കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം; സഹോദരനെയും കുടുംബത്തെയും വെട്ടിക്കൊന്ന കേസില്‍ പ്രതിയ്ക്ക് വധശിക്ഷ

കൊച്ചി: വില്‍പത്രത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അങ്കമാലി മുക്കന്നൂരില്‍ സഹോദരനെയും കുടുംബത്തെയും വെട്ടിക്കൊന്ന കേസില്‍ പ്രതിക്ക് വധശിക്ഷ. മൂക്കന്നൂര്‍ എരപ്പ് അറയ്ക്കല്‍ വീട്ടില്‍ ബാബുവിനാണ് വധശിക്ഷ വിധിച്ചത്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിയുടെ മൂത്ത സഹോദരന്‍ ശിവന്‍ (62), ഭാര്യ വത്സല (58), മകള്‍ സ്മിത (33) എന്നിവരെ വെട്ടിക്കൊന്ന കേസിലാണ് തൂക്കുകയര്‍. സ്മിതയുടെ മക്കളായ അശ്വിന്‍, അപര്‍ണ എന്നിവര്‍ക്കും വെട്ടേറ്റിരുന്നു. സഹോദരന്റെ മകളായ സ്മിതയെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ വിധിച്ചത്. മറ്റ് …

സെപ്റ്റിക് ടാങ്കിൽ വീണ ആനകുട്ടിയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി

തൃശ്ശൂർ:സെപ്റ്റിക് ടാങ്കില്‍ വീണ ആനക്കുട്ടിയെ മണിക്കൂറുകൾ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ പുറത്തെത്തിച്ചു. ആതിരപ്പിള്ളി പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍ ഒമ്പതാം ബ്ലോക്കിലാണ് സംഭവം.കാട്ടാനക്കൂട്ടത്തോടൊപ്പം പോകുന്നതിനിടയില്‍ പ്ലാന്‍റേഷന്‍ കോര്‍പറേഷന്‍റെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിന്‍റെ സ്ലാബ് തകര്‍ന്ന് ആനക്കുട്ടി കുഴിയില്‍ വീഴുകയായിരുന്നു. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ടാങ്കിനു സമീപത്തായി കാട്ടാനക്കൂട്ടവും നിലയുറപ്പിച്ചിരുന്നു. തുടർന്ന് ആർആർടി സംഘത്തിന്‍റെ സഹായത്തോടെ രക്ഷാപ്രവർത്തനം ആരംഭിച്ചു. കാട്ടാനക്കൂട്ടത്തെ സമീപത്തുനിന്നും മാറ്റിയശേഷമായിരുന്നു രക്ഷാപ്രവര്‍ത്തനം. വൃത്താകൃതിയിലുള്ള വല താഴേക്ക് ഇട്ടശേഷം ആനക്കുട്ടിയെ അതിനുള്ളിലാക്കി പുറത്തേക്ക് എത്തിക്കുകയായിരുന്നു. വനംവകുപ്പിന്‍റെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ …

രാഹുൽ ഗാന്ധിയുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായെന്ന് കോൺഗ്രസ്സ്;പിന്നിലെ ഗ്ലാസ് തകർന്നു; തിരക്കിനിടയിൽ സംഭവിച്ചതെന്ന് പൊലീസ്

കൊല്‍ക്കത്ത: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായെന്ന് കോണ്‍ഗ്രസ്. ആക്രമണത്തില്‍ കാറിന്റെ ചില്ലുകള്‍ തകർന്നെന്നും കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു.ബംഗാളിലെ മാള്‍ഡയില്‍ വച്ചാണ് ആക്രമണമുണ്ടായത്. രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ബീഹാറില്‍ നിന്ന് വീണ്ടും ബംഗാളിലേക്ക് കടക്കുന്നതിനിടെയാണ് ആക്രമണം.ബീഹാറിലെ കതിഹാറില്‍ നിന്ന് ന്യായ് യാത്ര ബംഗാളിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായുള്ള പതാക കൈമാറ്റ ചടങ്ങ് നടക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. ഈ സമയം രാഹുല്‍ ബസിന്റെ …

പഴനി ക്ഷേത്രം വിനോദ സഞ്ചാര കേന്ദ്രമല്ല; അഹിന്ദുക്കള്‍ക്ക് പ്രവേശിക്കണമെങ്കില്‍ സത്യവാങ്മൂലം വേണമെന്ന് മദ്രാസ് ഹൈക്കോടതി

തമിഴ്‌നാട് പഴനി മുരുകന്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതി മധുര ബെഞ്ചിലെ ജഡ്ജി ജസ്റ്റിസ് എസ് ശ്രീമതിയാണ് വിധി പ്രസ്താവിച്ചത്. പളനി ദണ്ഡായുധപാണി സ്വാമി ക്ഷേത്രത്തിലും ഉപക്ഷേത്രങ്ങളിലും ഹിന്ദുക്കള്‍ക്ക്മാത്രം പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡി സെന്തില്‍കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തില്‍ സ്ഥിതി ചെയ്യുന്ന കൊടിമരത്തിനപ്പുറം അഹിന്ദുക്കള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കുന്നില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്. അഹിന്ദുക്കള്‍ക്കും ഹിന്ദു ദൈവങ്ങളില്‍ വിശ്വാസമില്ലാത്തവര്‍ക്കും പ്രവേശനമില്ലെന്നു സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ ക്ഷേത്രത്തില്‍ പുനഃസ്ഥാപിക്കാനും …

വിഡി സതീശന്‍ 150 കോടി രൂപ കൈക്കൂലി വാങ്ങി; തുക വാങ്ങിയത് കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍; ആരോപണവുമായി പിവി അന്‍വര്‍

തിരുവനന്തപുരം: കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ 150 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ഗുരുതര ആരോപണവുമായി പിവി അന്‍വര്‍ എംഎല്‍എ. കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ വന്‍ സാമ്പത്തിക ഗൂഢാലോചന നടന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഇതിന് ചുക്കാന്‍ പിടിച്ചതെന്നും അന്‍വര്‍ ആരോപിച്ചു. കര്‍ണാടകത്തിലെയും ഹൈദരാബാദിലെയും ചില കമ്പനികളെ കൂട്ടുപിടിച്ചാണ് പദ്ധതി അട്ടിമറിക്കാന്‍ സതീശന്‍ ഗൂഢാലോചന നടത്തിയതി. ഇതിനായി 150 കോടി രൂപയാണ് കൈക്കൂലി ലഭിച്ചതെന്നും അന്‍വര്‍ ആരോപിച്ചു. കണ്ടെയ്നര്‍ …

നിക്ഷേപക തട്ടിപ്പില്‍ ഒറ്റക്കെട്ട്; കോണ്‍ഗ്രസ്-സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

തിരുവനന്തപുരം: തിരുവിതാംകൂര്‍ സമൃദ്ധി വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ മറവില്‍ നിക്ഷേപക തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. കര്‍ഷക കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് തോംസണ്‍ ലോറന്‍സിനെതിരെ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തത്. കരുമം സ്വദേശിയായ വിമുക്തഭടന്‍ മത്തായിയുടെ പരാതിയിലാണ് കേസെടുത്തത്. കോണ്‍ഗ്രസ് നേതാവിനുപുറമെ സിപിഎം പ്രാദേശിക നേതാവ് ബിനുവിനെതിരെയും കേസെടുത്തിട്ടുണ്ട്. പരാതിയില്‍ വഞ്ചനാ കുറ്റം ചുമത്തി വഞ്ചിയൂര്‍ പോലീസ് തോംസണിതിരെ കേസെടുത്തിട്ടുണ്ട്. സിപിഎം പ്രാദേശിക നേതാവ് ബിനുവിനെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. സമൃദ്ധി സഹകരണ സംഘത്തില്‍ …

ഉറങ്ങാന്‍ കിടന്ന നവവരന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരനായ യുവാവ് മരിച്ചു. കപ്പൂര്‍ പത്തായപ്പുരക്കല്‍ ഷെഫീക്ക്(26) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന ഷെഫീക്ക് ഇന്ന് പുലര്‍ച്ചെ ശാരീരിക അസ്വസ്ഥതകളോടെയാണ് ഉണര്‍ന്നത്. ഉടന്‍ ഇയാളെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ യുവാവ് മരിച്ചു. ഒരു മാസം മുന്‍പാണ് ഷെഫീക്ക് വിവാഹിതനായത്. സെഫീറയാണ് ഭാര്യ.

രണ്ടര വയസുകാരി കുഴഞ്ഞ് വീണു മരിച്ചു

കോഴിക്കോട്:വടകരയില്‍ രണ്ടുവയസുകാരി കുഴഞ്ഞുവീണു മരിച്ചു. കുറുമ്ബയില്‍ കുഞ്ഞാംകുഴി പ്രകാശന്‍-ലിജി ദമ്പതികളുടെ മകള്‍ ഇവ ആണ് മരിച്ചത്.ഇന്നലെ രാത്രിയാണ് സംഭവം. ഛര്‍ദിയെ തുടര്‍ന്ന് കുഞ്ഞ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.കുഞ്ഞിന് മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ഉടന്‍ തന്നെ വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇതിന് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച്‌ കൂടുതല്‍ …

ചേറ്റുകുണ്ടിനു പിന്നാലെ പൂക്കട്ടയിലും മോഷണവീരന്‍; മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് സിം കാര്‍ഡുകള്‍ ഉപേക്ഷിച്ചു; 50 തേങ്ങയും കാടുവെട്ടുന്ന മെഷീനും സൈക്കിളുമായി സ്ഥലം വിട്ടു

കാസര്‍കോട്: സിറ്റൗട്ടില്‍ ഉറങ്ങി കിടന്നയാളുടെ തലയിണക്കടുത്ത് വെച്ച മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് സിംകാര്‍ഡുകള്‍ ഊരിവച്ചു. ശേഷം ഷഡില്‍ സൂക്ഷിച്ചിരുന്ന 50 തേങ്ങയും കാടുവെട്ടുന്ന മെഷീനും സൈക്കിളുമായി സ്ഥലം വിട്ടു. വിചിത്രനായ മോഷ്ടാവ് ആരാണെന്നു കണ്ടെത്തുന്നതിനു പൊലീസ് അന്വേഷണം ആരംഭിച്ചു. കൊടിയമ്മ പൂക്കട്ടയിലെ അബ്ദുല്‍ റഹ്‌മാന്‍ എന്ന അന്തയുടെ വീട്ടിലാണ് ചൊവ്വാഴ്ച രാത്രി മോഷണം നടന്നത്. രാത്രി 10.30 മണിയോടെ അബ്ദുല്‍ റഹ്‌മാന്‍ പതിവുപോലെ ഉറങ്ങാന്‍ കിടന്നിരുന്നു. രാവിലെ എഴുന്നേറ്റപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. ഫോണിന്റെ സിം …

‘പുഷ്പ 2’ വരുന്നു; അല്ലു അര്‍ജുന്റെ മാസ് പരിവേഷം

ആരാധകര്‍ ആകാംഷയോടെയും അതിലേറെ പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ‘പുഷ്പ 2’ റിലീസാകാന്‍ ഇനി 200 ദിവസങ്ങള്‍ കൂടി. രാജ്യമാകെ വലിയ തരംഗം തീര്‍ത്ത പുഷ്പ എന്ന സിനിമയുടെ രണ്ടാം ഭാഗം എന്നതിനൊപ്പം സൂപ്പര്‍താരം അല്ലു അര്‍ജുന്‍ മൂന്നുവര്‍ഷത്തിന് ശേഷം അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. അടുത്ത 200 ദിവസം കഴിഞ്ഞാല്‍ പുഷ്പ രണ്ട് തിയറ്ററുകളില്‍ എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഈ വര്‍ഷം സ്വാതന്ത്ര്യദിനത്തില്‍ ആരാധകരെ ആവേശഭരിതരാക്കാന്‍ പുഷ്പ 2 …

കമ്പനിയില്‍ അടക്കേണ്ട പണം സ്വന്തം അക്കൗണ്ടിലിട്ടു; 32 ലക്ഷം തട്ടിയ ജീവനക്കാരനെതിരെ വിശ്വാസവഞ്ചനക്ക് കേസെടുക്കാന്‍ കോടതി നിര്‍ദേശം

കാസര്‍കോട്: കിടക്ക വ്യാപാര സ്ഥാപനത്തിലെ മാര്‍ക്കറ്റിംഗ് വിഭാഗം ജീവനക്കാരന്‍ കമ്പനിയില്‍ അടക്കേണ്ട മുപ്പത്തി രണ്ട് ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി വിശ്വാസവഞ്ചന കാണിച്ചുവെന്ന പരാതിയില്‍ കോടതിനിര്‍ദേശപ്രകാരം പൊലീസ് കേസെടുത്തു. കുമ്പള ശാന്തിപ്പള്ള ബദ്രിയ നഗറിലെ ഗബ്ബാന മാട്രസ് സ്ഥാപന ഉടമ കോയിപ്പാടി സൂരംബയലിലെ പ്രദീപ് കുമാര്‍ ശര്‍മ്മയുടെ (35) പരാതിയിലാണ് അനന്തപുരം ടെമ്പിള്‍ റോഡിലെ അനില്‍കുമാര്‍ ഗൗണ്ടിനെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തത്. ജീവനക്കാരനായ പ്രതി 2020 മുതല്‍ ഇടപാടുകാരില്‍ നിന്നും ഗൂഗിള്‍ പേ വഴിപണം സ്വീകരിച്ച ശേഷം …

എല്ലുകള്‍ക്കും സന്ധികള്‍ക്കും വേദന അനുഭവപ്പെടുന്നുണ്ടോ? അസ്ഥിക്ഷയം ഉണ്ടാകുന്നു എന്ന് തോന്നുന്നുണ്ടോ?അസ്ഥിക്ഷയം ഉണ്ടാകാൻ ഇടയാക്കുന്ന ഈ അപകട ഘടകങ്ങൾ ശ്രദ്ധിക്കുക

അസ്ഥിക്ഷയം (ഓസ്റ്റിയോപൊറോസിസ്) മൂലം ദുർബലമായതും പൊട്ടുന്നതുമായ അസ്ഥികള്‍ ഉണ്ടാകാം. അസ്ഥികളില്‍ സുഷിരവും ദുർബലവുമായത് കൊണ്ട് പെട്ടെന്ന് ഒടിവുകൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഓസ്റ്റിയോപൊറോസിസിന് ‌ കാരണമാകുന്ന അപകട ഘടകങ്ങൾ എന്തെല്ലാം എന്ന് നോക്കാം. ഓസ്റ്റിയോപൊറോസിസ് സാധ്യത വർദ്ധിപ്പിക്കുന്ന 10 ഘടകങ്ങൾ:

ട്രാവല്‍ ഏജന്‍സിയില്‍ പങ്കാളികളാക്കാം; ഒരു കോടി തട്ടിയ ദമ്പതികള്‍ മുങ്ങി

ബംഗളൂരു: ബസ് വ്യവസായത്തില്‍ പങ്കാളികളാക്കാമെന്നു വാഗ്ദാനം ചെയ്ത് മലയാളികള്‍ ഉള്‍പ്പെടെ 11 പേരില്‍നിന്ന് ഒരു കോടിയോളം രൂപ തട്ടിയെടുത്ത ദമ്പതികള്‍ മുങ്ങി. 30 ലക്ഷത്തോളം രൂപ നിക്ഷേപിച്ച ഒരാള്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൈസൂരുവില്‍ ട്രാവല്‍ ഏജന്‍സി നടത്തിയിരുന്ന സയ്യിദ് റിയാന്‍ – സഫ്വാന ദമ്പതികളാണ് തട്ടിപ്പ് നടത്തിയതെന്ന് തിരിച്ചറിഞ്ഞു.ടൂര്‍ പാക്കേജ് നടത്തി വലിയ ലാഭമുണ്ടാക്കാമെന്നും അതിന്റെ വിഹിതം ലഭിക്കുമെന്നും ആയിരുന്നു വാഗ്ദാനം. ദമ്പതികള്‍ തങ്ങളുടെ സുഹൃത്തക്കള്‍ വഴിയാണ് മറ്റുള്ളവരുമായി ബന്ധം സ്ഥാപിച്ചതെന്ന് പറയുന്നു. …

തീയ്യറ്റർ ഉടമ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് കോറണേഷൻ,മുക്കം അഭിലാഷ്, റോസ് തിയറ്ററുകളുടെ ഉടമ അപകടത്തില്‍ മരിച്ചു. കിഴുക്കാരകാട്ട് കെ.ഒ. ജോസഫ് (അഭിലാഷ് കുഞ്ഞൂഞ്ഞ്- 74) ആണ് മരിച്ചത്.എറണാകുളത്ത് നിന്ന് മടങ്ങിവരവേ തൃശ്ശൂരിലെ ഒരു തിയറ്റർ കെട്ടിടം കെ.ഒ. ജോസഫ് സന്ദർശിച്ചിരുന്നു. തിയറ്റർ സന്ദർശിക്കുന്നതിനിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് അപകടം സംഭവിച്ചെന്നാണ് പ്രാഥമിക വിവരം. തലയടിച്ചു വീണ ജോസഫിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദയാഘാതം കൂടി സംഭവിക്കുകയായിരുന്നു. മൃതദേഹം ഉച്ചക്ക് ശേഷം മുക്കത്ത് എത്തിക്കും.

അസഭ്യം പറഞ്ഞ യാത്രക്കാരനെവനിതാ കണ്ടക്ടര്‍ ചെരുപ്പൂരി അടിച്ചു;മാപ്പ് പറയിച്ചശേഷം ബസില്‍ നിന്നും ഇറക്കിവിട്ടു

ബംഗളൂരു: അപമര്യാദയായി സംസാരിച്ച യാത്രക്കാരനായ അധ്യാപകനെ വനിതാ കണ്ടക്ടര്‍ ചെരുപ്പൂരി ചെകിട്ടത്തടിച്ചു. കോലാര്‍ ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് സംഭവം. തുടര്‍ന്ന് ബസ് പൊലീസ് സ്റ്റേഷനിലേക്ക് എടുക്കാന്‍ വനിതാ കണ്ടക്ടര്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു. ഇതോടെ മറ്റു യാത്രക്കാര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും അസഭ്യമായി സംസാരിച്ച യാത്രക്കാരനെ കൊണ്ട് മാപ്പ് പറയിക്കുകയും ചെയ്തു. അതിനുശേഷം ഇയാളെ ബസില്‍ നിന്നും ഇറക്കി വിടുകയും ചെയ്തു. യാത്രക്കാരനായ അധ്യാപകനോട് കണ്ടക്ടര്‍ ചില്ലറ വേണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് മോശമായി സംസാരിച്ചതെന്ന് പറയുന്നു. കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് വടക്കു …