സെപ്റ്റിക് ടാങ്കിൽ വീണ ആനകുട്ടിയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി

തൃശ്ശൂർ:സെപ്റ്റിക് ടാങ്കില്‍ വീണ ആനക്കുട്ടിയെ മണിക്കൂറുകൾ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ പുറത്തെത്തിച്ചു. ആതിരപ്പിള്ളി പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍ ഒമ്പതാം ബ്ലോക്കിലാണ് സംഭവം.കാട്ടാനക്കൂട്ടത്തോടൊപ്പം പോകുന്നതിനിടയില്‍ പ്ലാന്‍റേഷന്‍ കോര്‍പറേഷന്‍റെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിന്‍റെ സ്ലാബ് തകര്‍ന്ന് ആനക്കുട്ടി കുഴിയില്‍ വീഴുകയായിരുന്നു.

വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ടാങ്കിനു സമീപത്തായി കാട്ടാനക്കൂട്ടവും നിലയുറപ്പിച്ചിരുന്നു. തുടർന്ന് ആർആർടി സംഘത്തിന്‍റെ സഹായത്തോടെ രക്ഷാപ്രവർത്തനം ആരംഭിച്ചു.

കാട്ടാനക്കൂട്ടത്തെ സമീപത്തുനിന്നും മാറ്റിയശേഷമായിരുന്നു രക്ഷാപ്രവര്‍ത്തനം. വൃത്താകൃതിയിലുള്ള വല താഴേക്ക് ഇട്ടശേഷം ആനക്കുട്ടിയെ അതിനുള്ളിലാക്കി പുറത്തേക്ക് എത്തിക്കുകയായിരുന്നു. വനംവകുപ്പിന്‍റെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ ആനക്കുട്ടിയുടെ ആരോഗ്യനില പരിശോധിച്ച ശേഷം കാട്ടിൽ വിടുന്നതിൽ തീരുമാനമെടുക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page