അസഭ്യം പറഞ്ഞ യാത്രക്കാരനെവനിതാ കണ്ടക്ടര്‍ ചെരുപ്പൂരി അടിച്ചു;മാപ്പ് പറയിച്ചശേഷം ബസില്‍ നിന്നും ഇറക്കിവിട്ടു

ബംഗളൂരു: അപമര്യാദയായി സംസാരിച്ച യാത്രക്കാരനായ അധ്യാപകനെ വനിതാ കണ്ടക്ടര്‍ ചെരുപ്പൂരി ചെകിട്ടത്തടിച്ചു. കോലാര്‍ ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് സംഭവം. തുടര്‍ന്ന് ബസ് പൊലീസ് സ്റ്റേഷനിലേക്ക് എടുക്കാന്‍ വനിതാ കണ്ടക്ടര്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു. ഇതോടെ മറ്റു യാത്രക്കാര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും അസഭ്യമായി സംസാരിച്ച യാത്രക്കാരനെ കൊണ്ട് മാപ്പ് പറയിക്കുകയും ചെയ്തു. അതിനുശേഷം ഇയാളെ ബസില്‍ നിന്നും ഇറക്കി വിടുകയും ചെയ്തു. യാത്രക്കാരനായ അധ്യാപകനോട് കണ്ടക്ടര്‍ ചില്ലറ വേണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് മോശമായി സംസാരിച്ചതെന്ന് പറയുന്നു. കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് വടക്കു പടിഞ്ഞാറന്‍ കോര്‍പ്പറേഷന്‍ ബസിലാണ് സംഭവമുണ്ടായത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page