വിഡി സതീശന്‍ 150 കോടി രൂപ കൈക്കൂലി വാങ്ങി; തുക വാങ്ങിയത് കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍; ആരോപണവുമായി പിവി അന്‍വര്‍

തിരുവനന്തപുരം: കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ 150 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ഗുരുതര ആരോപണവുമായി പിവി അന്‍വര്‍ എംഎല്‍എ. കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ വന്‍ സാമ്പത്തിക ഗൂഢാലോചന നടന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഇതിന് ചുക്കാന്‍ പിടിച്ചതെന്നും അന്‍വര്‍ ആരോപിച്ചു. കര്‍ണാടകത്തിലെയും ഹൈദരാബാദിലെയും ചില കമ്പനികളെ കൂട്ടുപിടിച്ചാണ് പദ്ധതി അട്ടിമറിക്കാന്‍ സതീശന്‍ ഗൂഢാലോചന നടത്തിയതി. ഇതിനായി 150 കോടി രൂപയാണ് കൈക്കൂലി ലഭിച്ചതെന്നും അന്‍വര്‍ ആരോപിച്ചു. കണ്ടെയ്നര്‍ ലോറികളിലാണ് തുക എത്തിച്ചത്. മത്സ്യം കയറ്റി വരുന്ന ലോറിയിലാണ് പണം എത്തിയത്. മൂന്ന് ഘട്ടങ്ങളിലായി 50 കോടി രൂപ വീതം 150 കോടി രൂപ ചാവക്കാട് എത്തി. ചാവക്കാട് നിന്ന് ആംബുലന്‍സില്‍ പണം കൊണ്ടുപോയി. ഈ പണം കര്‍ണാടകയിലാണ് നിക്ഷേപിച്ചിരിക്കുന്നത്. സതീശന്‍ സ്ഥിരമായി ബംഗളൂരുവിലേക്ക് പോകുന്നുണ്ടെന്നും യാത്രാരേഖകള്‍ പരിശോധിക്കണമെന്നും പിവി അന്‍വര്‍ പറഞ്ഞു.
ധിക്കാരിയും അഭിനേതാവുമാണ് വിഡി സതീശന്‍. വിഡി സതീശനൊപ്പം സാമാജികനായി ഇരിക്കേണ്ടി വന്നതില്‍ തല കുനിക്കുന്നുവെന്നും പിവി അന്‍വര്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ കേരളത്തിലെ പ്രതിപക്ഷം കെ റെയിലിനെതിരെ കാര്യമായ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നില്ല. എന്നാല്‍, പിന്നീട് ചില മാധ്യമങ്ങളുടെ സഹായത്തോടെ കെ റെയില്‍ പദ്ധതിക്കെതിരെ വലിയ തോതില്‍ കുപ്രചരണം നടത്തി. ജനങ്ങള്‍ടെയാകെ തെറ്റിദ്ധരിപ്പിച്ചു. വിഡി സതീശനായിരുന്നു ഇതിന്റെയെല്ലാം നേതാവ്. പ്രതിപക്ഷ നേതാവിന്റെ അഴിമതിയും ഗൂഢാലോചനയും അന്വേഷിക്കണമെന്നും പിവി അന്‍വര്‍ ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page