രാഹുൽ ഗാന്ധിയുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായെന്ന് കോൺഗ്രസ്സ്;പിന്നിലെ ഗ്ലാസ് തകർന്നു; തിരക്കിനിടയിൽ സംഭവിച്ചതെന്ന് പൊലീസ്

കൊല്‍ക്കത്ത: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായെന്ന് കോണ്‍ഗ്രസ്. ആക്രമണത്തില്‍ കാറിന്റെ ചില്ലുകള്‍ തകർന്നെന്നും കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു.ബംഗാളിലെ മാള്‍ഡയില്‍ വച്ചാണ് ആക്രമണമുണ്ടായത്. രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ബീഹാറില്‍ നിന്ന് വീണ്ടും ബംഗാളിലേക്ക് കടക്കുന്നതിനിടെയാണ് ആക്രമണം.ബീഹാറിലെ കതിഹാറില്‍ നിന്ന് ന്യായ് യാത്ര ബംഗാളിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായുള്ള പതാക കൈമാറ്റ ചടങ്ങ് നടക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. ഈ സമയം രാഹുല്‍ ബസിന്റെ മുകളില്‍ നില്‍ക്കുകയായിരുന്നുവെന്നാണ് വിവരം. സ്ഥലത്ത് വൻ ജനാവലി തടിച്ചുകൂടിയിരുന്നു. ഇതിനിടെ രാഹുലിന്റെ വാഹനത്തിന്റെ പിൻഭാഗത്തെ ഗ്ലാസ് തകരുകയായിരുന്നു. എന്നാല്‍, ആളുകള്‍ തിക്കിത്തിരക്കിയത് കാരണമാണ് ചില്ല് തകർന്നതെന്നാണ് പൊലീസ് പറയുന്നത്.തുടർന്ന് രാഹുല്‍ ഗാന്ധി ബസില്‍ നിന്നിറങ്ങി കാറിന് സമീപമെത്തി പരിശോധിച്ചു. നേരത്തേ, ബംഗാള്‍ ഭരണകൂടം രാഹുല്‍ ഗാന്ധിക്ക് മാല്‍ഡ ജില്ലയിലെ ഭലൂക്ക ഇറിഗേഷൻ ബംഗ്ലാവില്‍ താമസിക്കാൻ അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് യാത്രാ ഷെഡ്യൂളില്‍ കോണ്‍ഗ്രസ് മാറ്റം വരുത്തി

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page