യു കെ വിസ വാഗ്ദാനം ചെയ്ത് യുവതിയിൽനിന്നും 16 ലക്ഷത്തിലേറെ രൂപ തട്ടി

നീലേശ്വരം: യു കെയിലേക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് യുവതിയുടെ പതിനാറ് ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തു. ഭീമനടി കുറുക്കൂട്ടി പൊയിലെ സിജോജോസഫിന്റെ ഭാര്യ ഷിംന ബേബി (29) യുടെ പരാതിയില്‍ കരുവന്‍ഞ്ചാലിലെ സി കെ ജോസഫിനെതിരെ കേസെടുത്തു. യു കെയിലേക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് സ്‌പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് വാട്‌സാപ്പില്‍ അയച്ച് കൊടുത്ത് വിശ്വസിപ്പിച്ചു. 2023 ആഗസ്റ്റ് മുതല്‍ പലതവണ കളിലായി 1685000 രൂപ വാങ്ങി വഞ്ചിച്ചെന്ന പരാതിയിലാണ് കേസ്.

ബോട്ട് യാത്രയ്ക്കിടെ ഹൃദയാഘാതം; ടെമ്പോ ഡ്രൈവര്‍ മരിച്ചു

ഉദുമ: ബോട്ട് യാത്രക്കിടയില്‍ ടെമ്പോ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു. ഉദുമ ടൗണിലെ ടെമ്പോ ഡ്രൈവര്‍ ഉദുമ മൂലയില്‍ വളപ്പിലെ കെ യു ഹമീദ് (54) ആണ് മരിച്ചത്. ഉദുമ ഗവ.ഹൈസ്‌കൂള്‍ 1983 എസ്എസ്എല്‍സി ബാച്ച് കൂട്ടായ്മ ‘ഹൃദയം 83’ കൂട്ടായ്മ അംഗമാണ് ഹമീദ്. കൂട്ടായ്മ ഞായറാഴ്ച നീലേശ്വരം ഹൗസ് ബോട്ടില്‍ നടത്തിയ യാത്രക്കിടെയാണ് ഹമീദിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടനെ ബോട്ട് കരയിലേക്ക് അടുപ്പിച്ച് നീലേശ്വരം തേജസ്വിനി ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് പ്രഥമ ശുശ്രൂഷ നല്‍കി കാഞ്ഞങ്ങാട്ടെ …

കേന്ദ്ര സർക്കാരിൻ്റെ ഭാരത് അരി വിൽപ്പന തൃശ്ശൂരിൽ പൊലീസ് തടഞ്ഞു;തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമെന്ന് പരാതി;പൊലീസും ബിജെപി പ്രവർത്തകരും തമ്മിൽ തർക്കം

തൃശ്ശൂർ: തൃശൂർ മുല്ലശേരിയില്‍ ഭാരത് അരി വില്‍പ്പന പൊലീസ് തടഞ്ഞു. മുല്ലശേരി പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് അരി വിതരണം തടഞ്ഞത്.ഏഴാം വാർഡില്‍ വ്യാഴാഴ്ചയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അരി വിതരണം തെരഞ്ഞെടുപ്പ്  പെരുമാറ്റ ചട്ട ലംഘനമാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ ബിജെപി പ്രവർത്തകരും പൊലീസും തമ്മില്‍ വാക് തർക്കമുണ്ടായി.കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഭാരത് അരിയെച്ചൊല്ലി തൃശൂരില്‍ രാഷ്ട്രീയപ്പോര് നിലനില്‍ക്കുന്നതിനിടെയാണ് അരി വില്‍പ്പന പൊലീസ് തടഞ്ഞത്.  നാഫെഡ് അടക്കമുള്ള കേന്ദ്ര ഏജൻസികൾ ആണ് അരി വിതരണത്തിന് എത്തിക്കുന്നത്.

ജനവാസ കേന്ദ്രത്തിലെ കിണറ്റില്‍ വീണ കാട്ടുപോത്തിനെ രക്ഷപ്പെടുത്തി

കാസർകോട്: ദിവസങ്ങളായി നാട്ടില്‍ കറങ്ങി സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റില്‍ വീണ കാട്ടുപോത്തിനെ രക്ഷപ്പെടുത്തി. മടിക്കൈ, മൂന്നുറോഡ് നാന്തം കുഴിയില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് രമണിന്റെ വീട്ടുപറമ്പിലെ കിണറ്റിലാണ് കാട്ടുപോത്ത് വീണത്. നീലേശ്വരം എസ്.ഐ മധുസൂദനന്‍ മടിക്കൈയുടെ നേതൃത്വത്തില്‍ പൊലീസ് സംഘവും ഡി.എഫ്‌ ഒ കെ അഷറഫിന്റെ നേതൃത്വത്തിലുള്ള വനപാലകരും ചേർന്ന് ജെസിബി ഉപയോഗിച്ച് കിണറ്റില്‍ നിന്ന് കരയിലേക്ക് വഴി ഒരുക്കി. തിങ്കളാഴ്ച പുലർച്ചെ കാട്ടുപോത്തിനെ രക്ഷപ്പെടുത്തി. വീഴ്ചയില്‍ കാട്ടുപോത്തിന് കാലിന് പരിക്കേറ്റിരുന്നു. എസ് എഫ് ഒ മാരായ …

നടുറോഡിൽ ഭാര്യയെ പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമം; യുവതിയുടെ നില ഗുരുതരം

ആലപ്പുഴ: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ നടുറോഡിൽ പെട്രോൾ ഒഴിച്ച് കൊല്ലാൻ ഭർത്താവിന്റെ ശ്രമം. ചേർത്തല താലൂക്ക് ആശുപത്രിക്ക് മുന്നിൽ തിങ്കളാഴ്ചയാണ് സംഭവം. പട്ടണക്കാട് സ്വദേശിനി ആരതിയെയാണ് ഭർത്താവ് ശ്യാംജിത്ത് പെട്രോൾ ഒഴിച്ച് ശേഷം തീ കത്തിച്ചത്. അതീവ ഗുരുതരമായി പൊള്ളലേറ്റ ആരതിയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. പട്ടണക്കാട്ടെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായ ആരതി ഓഫീസിലേക്ക് പോകവേ പിന്നാലെയെത്തിയ ഭർത്താവ് ശ്യാംജിത്ത് കയ്യിലുണ്ടായിരുന്ന പെട്രോൾ …

പെരിയയില്‍ വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് കണ്ണീരോടെ വിട

കാഞ്ഞങ്ങാട്: പെരിയ ദേശീയപാതയില്‍ കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച തായന്നൂര്‍, ചെരളത്തെ പുതിയപുരയില്‍ ടി.രഘുനാഥ് (52), സുഹൃത്ത് ചപ്പാരപ്പടവിലെ സി.രാജേഷ് (37) എന്നിവര്‍ക്ക് നാട് കണ്ണീരില്‍ വിട നല്‍കി. ഗുരുതരമായി പരിക്കേറ്റ തായന്നൂര്‍ തേരംകല്ല് സ്വദേശികളായ ടി.രാജേഷ് (35), രാഹുല്‍ (35) എന്നിവര്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പെരിയ ചാണവളപ്പ് തറവാട്ടില്‍ നടന്ന വയനാട്ട് കുലവന്‍ തെയ്യംകെട്ട് മഹോത്സവത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സംഘം സഞ്ചരിച്ച കാര്‍ ദേശീയപാതയില്‍ പെരിയ സെന്‍ട്രല്‍ യൂണിവേഴ്‌സ്‌സിറ്റിക്ക് സമീപം ഇന്നലെ …

രണ്ട് വർഷം മുമ്പ് സഹോദരിയെ ശല്യം ചെയ്ത പ്ലസ് ടു വിദ്യാർത്ഥിയെ സഹോദരൻ നടുറോഡിൽ വെട്ടിക്കൊന്നു

രണ്ടുവർഷം മുമ്പ് സഹോദരിയെ ശല്യം ചെയ്ത പ്ലസ് ടു വിദ്യാർത്ഥിയെ 19കാരനായ സഹോദരൻ നടുറോഡിൽ വെട്ടിക്കൊന്നു. കോയമ്പത്തൂരിലാണ് സംഭവം. ചിന്നപ്പംപെട്ടി സ്വദേശി പ്രണവാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുപിന്നാലെ പെൺകുട്ടിയുടെ സഹോദരൻ പേരരശൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. രണ്ട് വർഷം മുമ്പ് സഹോദരിയെ ശല്യം ചെയ്തതിലുള്ള വൈരാഗ്യവും പകയുമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് പ്രണവ് പേരരശന്റെ സഹോദരിയെ ശല്യം ചെയ്തുവെന്ന് ആരോപിച്ച് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായിരുന്നു. സഹോദരിയെ ശല്യം ചെയ്യുന്നത് …

വന്യജീവി ആക്രമണം;വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു; അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 2 പേർ അറസ്റ്റിൽ

കൽപ്പറ്റ:വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചതായി അറിയിപ്പ്. ചീഫ് വൈല്‍ഡ് ലൈഫ് വാർഡൻറേതാണ് ഉത്തരവ്. വന സംരക്ഷണസമിതി ജീവനക്കാരനെ കാട്ടാന കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് നടപടി.ഇനിയൊരു അറിയിപ്പുണ്ടാകും വരെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കില്ലെന്നാണ് ഉത്തരവിലുള്ളത്. അതേസമയം, കാട്ടാനാക്രമണത്തില്‍ കൊല്ലപ്പെട്ട പാക്കം സ്വദേശി പോളിൻ്റെ മൃതദേഹവുമായി നടത്തിയ പ്രതിഷേധത്തിലെ അക്രമസംഭവങ്ങളില്‍ രണ്ടുപേർ അറസ്റ്റിലായി. വനംവകുപ്പ് വാഹനം ആക്രമിച്ച കേസിലാണ് രണ്ടുപേരെ അറസ്റ്റു ചെയ്തത്.     കുറിച്ചിപ്പറ്റ സ്വദേശി ഷിജു, പുല്‍‌പ്പള്ളി സ്വദേശി വാസു എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. നാല് …

ശമനമില്ലാതെ ചൂട്; ഇന്നും മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം:സംസ്ഥാനം കനത്ത ചൂടിൽ ചുട്ടുപൊള്ളുന്നു. സാധാരണയെക്കാള്‍ ചൂട് വർധിക്കുന്ന സാഹചര്യത്തില്‍ കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.കോഴിക്കോട് ജില്ലയില്‍ ഉയർന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, കണ്ണൂർ ജില്ലകളില്‍ ഉയർന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്.സാധാരണയെക്കാള്‍ 3- 4 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ് ഇത്.രാവിലെമുതല്‍ മൂന്നുവരെ നേരിട്ട് സൂര്യപ്രകാശമേല്‍ക്കാതെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ഉയർന്ന ചൂട് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം എന്നതിനാലാണിത്. രോഗികള്‍, പ്രായമായവർ, ഗർഭിണികള്‍, കുട്ടികള്‍, …

ടി പി ചന്ദ്രശേഖരൻ വധം; രണ്ടു പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി, അപ്പീൽ തള്ളി

കൊച്ചി: ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്ക് കനത്ത തിരിച്ചടി. വിചാരണക്കോടതി വിധി ചോദ്യം ചെയ്തുള്ള പ്രതികളുടെ അപ്പീൽ ഹൈക്കോടതി തള്ളി. മാത്രമല്ല, രണ്ടു പ്രതികളെ വെറുതെ വിട്ട വിചാരണ കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഒന്ന് മുതൽ ഒമ്പതു വരെയുള്ള പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു. പിഴയടക്കം റദ്ദാക്കണമെന്ന അപ്പീലും കോടതി പരിഗണിച്ചില്ല. കേസിലെ പത്താം പ്രതിയും സിപിഐ എം ഒഞ്ചിയം ഏരിയ കമ്മിറ്റിയംഗവുമായ കെ കെ കൃഷ്‌ണൻ, 12 -ആം …

കുടിയൊഴിപ്പിക്കൽ നോട്ടീസ് ലഭിച്ചു; പിന്നാലെ ദയാവധം അനുവദിക്കണമെന്ന് കാട്ടി രാഷ്ട്രപതിക്ക് കത്തയച്ച് ദമ്പതികൾ

വീടിന്റെ കുടിയൊഴിപ്പിക്കൽ നോട്ടീസ് ലഭിച്ചതോടെ തങ്ങളെ ദയാവധത്തിന് വിധേയരാക്കണമെന്ന് കാട്ടി രാഷ്ട്രപതിക്ക് വൃദ്ധ ദമ്പതികളുടെ കത്ത്. പുത്തൂർ കടബയിലെ കൗക്രാടി താലൂക്കിൽ കപ്പിനബൈലിലെ രാധമ്മ, മുത്തുസ്വാമി എന്നിവരാണ് രാഷ്ട്രപതിക്ക് കത്തയച്ചത്. ചിത്രദുർഗ സ്വദേശികളായ ഇരുവരും ആറ് വർഷം മുമ്പാണ് ഇവിടെ ദിവസക്കൂലി ജോലിക്കാരായി എത്തിയത്. സമ്പാദ്യമായ 50,000 രൂപ കൊടുത്ത് കുറച്ച് ഭൂമി വാങ്ങി ഓലപ്പുര കെട്ടുകയും ചെയ്തു. എന്നാൽ, സ്ഥലം വിറ്റ വ്യക്തിയാകട്ടെ പട്ടയം പോലും കൊടുത്തില്ല. മാത്രമല്ല, സർക്കാർ പുറമ്പോക്ക് ഭൂമിയാണ് സ്വന്തമെന്ന വ്യാജേന …

ഒടുവിൽ മുഖ്യൻ്റെ കാറും എ ഐ ക്യാമറയിൽ കുടുങ്ങി; മുൻ സീറ്റിലിരുന്നയാൾ സീറ്റ് ബെൽറ്റ് ധരിച്ചില്ല; പിഴയിട്ട് എം വി ഡി

തിരുവനന്തപുരം:ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗികവാഹനത്തിനും മോട്ടോര്‍ വാഹനവകുപ്പിന്റെ പിഴ. മുന്‍സീറ്റിലിരുന്ന വ്യക്തി സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാണ് പിഴ.500 രൂപയാണ് പിഴയിട്ടിരിക്കുന്നത്.കോട്ടയം മുണ്ടക്കയം കുട്ടിക്കാനം റോഡില്‍ വെച്ച്‌ 2023 ഡിസംബർ 12-ന് നാലു മണിയോടെയാണ് കാർ എ. ഐ ക്യാമറയില്‍ കുടുങ്ങിയത്. നവകേരള സദസിനിടെയാണ് സംഭവം. പിഴ വന്ന സമയം മുഖ്യമന്ത്രി കാറില്‍ ഉണ്ടായിരുന്നില്ല. നവകേരളസദസ്സിന്റെ ഭാഗമായി പ്രത്യേക ബസിലായിരുന്നു മുഖ്യമന്ത്രി സഞ്ചരിച്ചിരുന്നത്. പിഴത്തുക ഇതുവരെ അടച്ചിട്ടില്ലെന്നാണ് വിവരം.

രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടിയെ കാണാതായ സ്ഥലത്തിന് 400 മീറ്റർ അകലെവരെ പൊലീസ് നായ എത്തി

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ രണ്ടു വയസുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസ് അരിച്ചുപെറുക്കി അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ഇതുവരെ സൂചനകൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് സിറ്റി പൊലീസ് കമീഷണർ പറഞ്ഞു. കുട്ടിയെ കാണാതായ സ്ഥലത്തിന് 400 മീറ്റർ അകലെ വരെ പൊലീസ് നായ മണം പിടിച്ച് എത്തി. അൽപനേരം നിന്നശേഷം മടങ്ങുകയായിരുന്നു. സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജുവിനാണ് അന്വേഷണ ചുമതല. അഞ്ച് സംഘങ്ങളായി തിരിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയാണ് തെരച്ചിൽ നടത്തുന്നത്. ജില്ലാ അതിര്‍ത്തികളില്‍ …

മലയാളി യുവതിയെ ഡൽഹിയിൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; പ്രതി മലപ്പുറത്ത് പിടിയിൽ

തിരൂർ:ഡല്‍ഹിയില്‍ ഉപരിപഠനത്തിന് പോയ മലയാളി വിദ്യാർഥിനിയെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍.തിരൂർ പെരുന്തല്ലൂർ സ്വദേശി ‘ടാർസെൻ’ എന്നറിയപ്പെടുന്ന വീര്യത്ത്പറമ്പില്‍ സിറാജുദ്ദീനെയാണ് (34) ഡല്‍ഹി പൊലീസ് തിരൂരില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞവർഷം ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം.ഡല്‍ഹിയിലാണ് വിദ്യാർഥിനിക്കു നേരെ ലൈംഗിക അതിക്രമം ഉണ്ടായത്. നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ സിറാജുദ്ദീൻ തിരൂരിലെ റൗഡി ലിസ്റ്റില്‍ പെട്ടയാളാണ്. കഴിഞ്ഞദിവസം തിരൂരിലെത്തിയ ഡല്‍ഹി പൊലീസ് തിരൂർ പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. കേസിലുള്‍പ്പെട്ട മറ്റൊരു പ്രതിയായ പരിയാപുരം …

വയനാട്ടിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവിൻ്റെ ആത്മഹത്യാ ശ്രമം; കൊലപാതകം കുടുംബ വഴക്കിനെ തുടർന്ന്; ഗുരുതരാവസ്ഥയിലുള്ള ഭർത്താവ്  ചികിത്സയിൽ

കൽപ്പറ്റ: വയനാട് പാലുകുന്നില്‍ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. 32കാരി ആതിരയാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് ബാബു  ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അഞ്ചുകുന്ന് കുളത്താറ കുറുമ കോളനിയിലെ ആതിരയെ ഭർത്താവ് ബാബു വാക്കത്തി കൊണ്ട് വെട്ടികൊല്ലുകയായിരുന്നു. ഇന്നലെവൈകീട്ട് 4 മണിയോടെ ആയിരുന്നു സംഭവം. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. കൂലി പണിക്കായി രണ്ടാഴ്ച മുമ്പ് കുടകിലേക്ക് പോയ ആതിര കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്. പിന്നാലെ ആതിരയും ബാബുവും തമ്മില്‍ വാക്കുതർക്കമുണ്ടായി. അതാണ് കൊലപാതകത്തിൽ കലാശിച്ചത്.ഭാര്യയെ വെട്ടിയ …

തിരുവനന്തപുരത്ത് 2 വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; കാണാതായത് നാടോടി ദമ്പതികളുടെ കുട്ടിയെ ; വ്യാപക പരിശോധനയുമായി പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ 2 വയസുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായി പരാതി. റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന നാടോടി ദമ്പതികളുടെ മകളെയാണ് എടുത്തു കൊണ്ടു പോയത്.മൂന്നു സഹോദരങ്ങള്‍ക്ക് ഒപ്പമാണ് ഈ കുട്ടിയും ഉറങ്ങാൻ കിടന്നതെന്ന് രക്ഷിതാക്കള്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് വ്യാപകമായി പരിശാധന നടത്തുകയാണ്. ഒരു ആക്റ്റീവ സ്കൂട്ടർ സമീപത്ത് വന്നിരുന്നതായി മൊഴിയുണ്ട്. ഹൈദരാബാദ് എല്‍ പി നഗർ സ്വദേശികളായ അമർദ്വീപ് – റമീനദേവി ദമ്പതികളുടെ മകളാണ്. മേരി എന്നാണ് കുഞ്ഞിന്റെ പേര്. ഇവർക്ക് നാലുകുട്ടികളാണുള്ളത്. കുട്ടികൾ ഒന്നിച്ചാണ് …

ജനവാസമുള്ള പ്രദേശത്ത് എത്തിയ കാട്ടുപോത്ത് കിണറിൽ വീണു; രക്ഷാപ്രവർത്തനം തുടരുന്നു

കാസർകോട്: വനത്തിൽ നിന്നും നാട്ടിൽ ഇറങ്ങിയ കാട്ടുപോത്ത് കിണറ്റിൽ വീണു. മടിക്കൈ മൂന്നുറോഡ് നാന്തം കുഴിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറിലാണ് കാട്ടുപോത്ത് വീണത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. നാന്തം കുഴിയിലെ വിജയന്റെ വീട്ടുപറമ്പിലെ കിണറ്റിലാണ് കാട്ടുപോത്ത് വീണത്. ഇന്ന് ഉച്ചക്ക് ഈ ഭാഗത്ത് കൂടി കാട്ടുപോത്ത് ഓടിപ്പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. ഇതേ തുടർന്ന് നാട്ടുകാർ പരിഭ്രാന്തിയിലായിരുന്നു. ജനവാസമുള്ള പ്രദേശങ്ങളിൽ കാട്ടുപോത്ത് എത്തിയ വിവരം അറിഞ്ഞതോടെ വീട്ടുകാർ കുട്ടികളെ പുറത്തിറക്കിയില്ല. പ്രദേശത്തെ യുവാക്കളും നാട്ടുകാരും നീലേശ്വരം പൊലീസും …

ഓടിക്കൊണ്ടിരിക്കെ ബസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു

കാസർകോട്: ഓടിക്കൊണ്ടിരിക്കെ ബസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. ചേവാർ കുണ്ടംകേരടുക്ക സ്വദേശി അബ്ദുൽ റഹ്മാൻ (42) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെ കുണ്ടംകേരടുക്കയിൽ വെച്ചാണ് സംഭവം. കാസർകോട് നിന്നും പെർമുദേ-ധർമ്മത്തടുക്ക റൂട്ടിൽ ഓടുന്ന ബസ്സിലെ ഡ്രൈവറായിരുന്നു റഹ്മാൻ. പെർമുദേക്കടുത്തു വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട അബ്ദുൾറഹ്മാൻ ബസിൽ നിന്നിറങ്ങി കടയിൽ നിന്നും സോഡാ വാങ്ങിക്കുടിച്ചു. പിന്നീട് യാത്ര തുടരുന്നതിനിടയിലാണ് കുണ്ടംകേരടുക്കയിൽ വെച്ച് വീണ്ടും നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ ബസ് സൈഡിൽ നിർത്തി സീറ്റിൽ നിന്നും എഴുന്നേറ്റയുടനെ …