ബോട്ട് യാത്രയ്ക്കിടെ ഹൃദയാഘാതം; ടെമ്പോ ഡ്രൈവര്‍ മരിച്ചു

ഉദുമ: ബോട്ട് യാത്രക്കിടയില്‍ ടെമ്പോ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു. ഉദുമ ടൗണിലെ ടെമ്പോ ഡ്രൈവര്‍ ഉദുമ മൂലയില്‍ വളപ്പിലെ കെ യു ഹമീദ് (54) ആണ് മരിച്ചത്. ഉദുമ ഗവ.ഹൈസ്‌കൂള്‍ 1983 എസ്എസ്എല്‍സി ബാച്ച് കൂട്ടായ്മ ‘ഹൃദയം 83’ കൂട്ടായ്മ അംഗമാണ് ഹമീദ്. കൂട്ടായ്മ ഞായറാഴ്ച നീലേശ്വരം ഹൗസ് ബോട്ടില്‍ നടത്തിയ യാത്രക്കിടെയാണ് ഹമീദിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടനെ ബോട്ട് കരയിലേക്ക് അടുപ്പിച്ച് നീലേശ്വരം തേജസ്വിനി ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് പ്രഥമ ശുശ്രൂഷ നല്‍കി കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുമ്പോഴെക്കും മരണം സംഭവിച്ചു. ഉദുമയിലെ പരേതനായ ബേലിയില്‍ അബ്ദുല്ലയുടെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: ആമിന. മക്കള്‍: അഫീഫ, അഫ്‌ല(തിരുവനന്തപുരം യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനി) ഹക്കീം, ഹാദി മരുമകന്‍: മുഹ്‌സിന്‍ മൗവ്വല്‍ ബിലാല്‍. സഹോദരങ്ങള്‍: മുഹമ്മദ് അസീസ്, മുഹമ്മദ് ഷാഫി, ജമീല, ഖൈറുന്നിസ, നസീറ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page