വയനാട്ടിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവിൻ്റെ ആത്മഹത്യാ ശ്രമം; കൊലപാതകം കുടുംബ വഴക്കിനെ തുടർന്ന്; ഗുരുതരാവസ്ഥയിലുള്ള ഭർത്താവ്  ചികിത്സയിൽ

കൽപ്പറ്റ: വയനാട് പാലുകുന്നില്‍ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. 32കാരി ആതിരയാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് ബാബു  ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അഞ്ചുകുന്ന് കുളത്താറ കുറുമ കോളനിയിലെ ആതിരയെ ഭർത്താവ് ബാബു വാക്കത്തി കൊണ്ട് വെട്ടികൊല്ലുകയായിരുന്നു. ഇന്നലെ
വൈകീട്ട് 4 മണിയോടെ ആയിരുന്നു സംഭവം. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. കൂലി പണിക്കായി രണ്ടാഴ്ച മുമ്പ് കുടകിലേക്ക് പോയ ആതിര കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്. പിന്നാലെ ആതിരയും ബാബുവും തമ്മില്‍ വാക്കുതർക്കമുണ്ടായി. അതാണ് കൊലപാതകത്തിൽ കലാശിച്ചത്.ഭാര്യയെ വെട്ടിയ ശേഷം സ്വയം കഴുത്തിന് വെട്ടിയ ബാബു ജീവനൊടുക്കാനും ശ്രമിച്ചു.ഗുരുതരാവസ്ഥയിൽ  കോഴിക്കോട് മെഡിക്കല്‍ കോളേജിലുള്ള പ്രതി ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. 10ഉം 9ഉം 5ഉം വയസുള്ള മൂന്ന് കുട്ടികളുണ്ട് ഈ ദമ്പതികൾക്ക്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page