നടുറോഡിൽ ഭാര്യയെ പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമം; യുവതിയുടെ നില ഗുരുതരം

ആലപ്പുഴ: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ നടുറോഡിൽ പെട്രോൾ ഒഴിച്ച് കൊല്ലാൻ ഭർത്താവിന്റെ ശ്രമം. ചേർത്തല താലൂക്ക് ആശുപത്രിക്ക് മുന്നിൽ തിങ്കളാഴ്ചയാണ് സംഭവം. പട്ടണക്കാട് സ്വദേശിനി ആരതിയെയാണ് ഭർത്താവ് ശ്യാംജിത്ത് പെട്രോൾ ഒഴിച്ച് ശേഷം തീ കത്തിച്ചത്. അതീവ ഗുരുതരമായി പൊള്ളലേറ്റ ആരതിയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. പട്ടണക്കാട്ടെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായ ആരതി ഓഫീസിലേക്ക് പോകവേ പിന്നാലെയെത്തിയ ഭർത്താവ് ശ്യാംജിത്ത് കയ്യിലുണ്ടായിരുന്ന പെട്രോൾ യുവതിയുടെ തലയിലൂടെ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ തീ കെടുത്താൻ ശ്രമിച്ചുവെങ്കിലും അപ്പോഴേക്കും ദേഹമാസകലം തീ പടർന്നിരുന്നു. ചാക്കും മറ്റും ഇട്ട് കെടുത്തിയ ശേഷമാണ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ആക്രമണത്തിനിടെ ഭർത്താവിനും പൊള്ളലേറ്റു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page