ഒടുവിൽ മുഖ്യൻ്റെ കാറും എ ഐ ക്യാമറയിൽ കുടുങ്ങി; മുൻ സീറ്റിലിരുന്നയാൾ സീറ്റ് ബെൽറ്റ് ധരിച്ചില്ല; പിഴയിട്ട് എം വി ഡി

തിരുവനന്തപുരം:ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗികവാഹനത്തിനും മോട്ടോര്‍ വാഹനവകുപ്പിന്റെ പിഴ. മുന്‍സീറ്റിലിരുന്ന വ്യക്തി സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാണ് പിഴ.500 രൂപയാണ് പിഴയിട്ടിരിക്കുന്നത്.
കോട്ടയം മുണ്ടക്കയം കുട്ടിക്കാനം റോഡില്‍ വെച്ച്‌ 2023 ഡിസംബർ 12-ന് നാലു മണിയോടെയാണ് കാർ എ. ഐ ക്യാമറയില്‍ കുടുങ്ങിയത്. നവകേരള സദസിനിടെയാണ് സംഭവം.

പിഴ വന്ന സമയം മുഖ്യമന്ത്രി കാറില്‍ ഉണ്ടായിരുന്നില്ല. നവകേരളസദസ്സിന്റെ ഭാഗമായി പ്രത്യേക ബസിലായിരുന്നു മുഖ്യമന്ത്രി സഞ്ചരിച്ചിരുന്നത്. പിഴത്തുക ഇതുവരെ അടച്ചിട്ടില്ലെന്നാണ് വിവരം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്യലഹരിയില്‍ പൊലീസുകാരന്‍ ഓടിച്ച കാര്‍ വാഹനങ്ങളില്‍ ഉരസിയ ശേഷം വെയ്റ്റിംഗ് ഷെഡിലിടിച്ചു; നാട്ടുകാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിനു കൈമാറി, കേസെടുത്തതോടെ പൊലീസുകാരനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page