മകന്റെ മുന്നില്‍ അച്ഛന്‍ പശുവിന്റെ കുത്തേറ്റ് മരിച്ചു; സംഭവം മകനെ സ്‌കൂളില്‍ വിടാനെത്തിയപ്പോള്‍

മകന്റെ മുന്നില്‍ അച്ഛന്‍ പശുവിന്റെ കുത്തേറ്റ് മരിച്ചു. മകനെ സ്‌കൂളില്‍ വിടാന്‍ ബസ് കാത്തുനില്‍ക്കുമ്പോഴാണ് തെരുവില്‍ അലഞ്ഞുതിരിഞ്ഞ പശു കുത്തിയത്. ദക്ഷിണ ഡല്‍ഹിയിലെ തിഗ്രിയിലാണ് സുഭാഷ് കുമാര്‍ ഝാ എന്നയാള്‍ (42) മരിച്ചത്. മകനെ സ്‌കൂളില്‍ അയക്കാനാണു സുഭാഷ് ദേവ്‌ലി മോഡ് ബസ് സ്റ്റോപ്പിലെത്തിയത്. ഇതിനിടയില്‍ തെരുവില്‍ അലഞ്ഞുതിരിയുകയായിരുന്ന പശു സുഭാഷിനുനേരെ പാഞ്ഞടുത്തു. ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച സുഭാഷിനെ പശു കുത്തിവീഴ്ത്തുകയായിരുന്നു. സുഭാഷ് കുമാറിന്റെ മുഖത്തും തലയിലും നെഞ്ചിലും കാലിലും പശു പലവട്ടം ഇടിക്കുകയും കുത്തുകയും ചെയ്തു. മകന്റെ …

മൂക്കില്‍ ഇടിച്ചുവീഴ്ത്തി; ബ്ലേഡ് കൊണ്ട് വരഞ്ഞു; പരിക്കേറ്റ എട്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു; ആറാം ക്ലാസുകാരന്‍ അറസ്റ്റില്‍

നിസാരകാരണത്തിന്റെ പേരില്‍ എട്ടാം ക്ലാസുകാരനെ ഇടിച്ചുവീഴ്ത്തി ബ്ലേഡ് കൊണ്ട് വരഞ്ഞു. ആറാം ക്ലാസുകാരന്റെ അക്രമത്തില്‍ സാരമായി പരിക്കേറ്റ 14 കാരന്‍ ആശുപത്രിയില്‍ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സമീപവാസിയായ വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ ന്യൂ ഉസ്മാന്‍പുരിലെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് പിടിയിലായത്. സ്‌കൂളിനു പുറത്തുവച്ച് ബ്രഹ്‌മപുരി സാന്റ് രവിദാസ് ഗളളിയില്‍ വെച്ചാണ് ഇരുവരും ഏറ്റുമുട്ടിയത്. നിസാരകാര്യത്തിന്റെ പേരിലായിരുന്നു ഏറ്റുമുട്ടല്‍. മൂക്കിന് ഇടിയേറ്റ എട്ടാം ക്ലാസ് വിദ്യാര്‍ഥി തലചുറ്റി വീണു. ഇതിനുപിന്നാലെ ആറാം ക്ലാസുകാരന്‍ …

വിവാഹിതനായ അധ്യാപകനോട് കടുത്ത പ്രണയം; നിരസിച്ച യുവാവിനോടുള്ള പക കാരണം മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചു; യുവതി അറസ്റ്റില്‍

അധ്യാപകന്റെ മോര്‍ഫ് ചെയ്ത നഗ്‌നവീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ച കേസില്‍ യുവതി അറസ്റ്റില്‍. ആന്ധ്രപ്രദേശിലെ യുപിഎസ്‌സി പരിശീലനകേന്ദ്രത്തിലെ അധ്യാപകനും തെലങ്കാന ഹൈക്കോടതിയില്‍ അഭിഭാഷകനുമായ യുവാവിന്റെയും കുടുംബത്തിന്റെയും നഗ്‌നചിത്രങ്ങളാണ് യുവതി പ്രചരിപ്പിച്ചത്. മാസങ്ങള്‍ക്ക് മുമ്പാണ് 22 കാരിയായ യുവതി പരിശീലനകേന്ദ്രത്തില്‍ എത്തുന്നത്. 42 കാരനായ അധ്യാപകനോട് പ്രണയം തോന്നിയ യുവതി അത് അയാളെ അറിയിക്കുകയും ചെയ്തു. എന്നാല്‍, താന്‍ വിവാഹിതനാണ് എന്നു പറഞ്ഞ് അധ്യാപകന്‍ യുവതിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇതില്‍ പകയും ദേഷ്യവും തോന്നിയ യുവതി അധ്യാപകന്റെ വ്യാജ നഗ്‌നവീഡിയോയും …

കല്ലേറിൽ തലക്ക് പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ച സംഭവം; മകൻ അറസ്റ്റിൽ; 53കാരിയെ മകൻ എറിഞ്ഞത് ഗുളികൻ തറയിൽ നിന്നെടുത്ത കല്ലുകൊണ്ട്

ബാലുശ്ശേരി: തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ച സംഭവത്തിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു.ഉണ്ണികുളം കരിയാത്തൻകാവ് കുന്നുമ്മൽ ഗോവിന്ദന്റെ ഭാര്യ അമ്മിണി (53) തലയ്ക്ക് പരിക്കേറ്റ് മരിച്ച സംഭവത്തിലാണ് മകൻ മണികണ്ഠൻ (31) അറസ്റ്റിലായത്. കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ മകൻ വലിച്ചെറിഞ്ഞ കരിങ്കല്ല് തലയിൽ കൊണ്ടാണ് അമ്മിണി ആശുപത്രിയിലായതും പിന്നീട് മരിച്ചതും .ഇക്കഴിഞ്ഞ 20നാണ് അമ്മിണിയെ തലയ്ക്ക് പരിക്കേറ്റനിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ച് പരിഹരിക്കുന്നതിനായി ബന്ധുക്കൾ ഒത്തുകൂടിയിരുന്നു. തുടർന്ന് …

വിട്ടുവീഴ്ചക്കില്ല; മൂന്നാം സീറ്റ് കിട്ടിയേ തീരു; നിലപാട് കടുപ്പിച്ച് ലീഗ് നേതാക്കള്‍; ഇന്ന് നിര്‍ണായക യോഗം

മലപ്പുറം: മൂന്നാം സീറ്റ് എന്ന ആവശ്യം ന്യായവും അര്‍ഹതപ്പെട്ടതുമാണെന്ന് മുസ്ലിംലീഗ് നേതാക്കള്‍. മൂന്നാം സീറ്റ് വിഷയത്തില്‍ ഇനി ഒരു വിട്ടുവീഴ്ചക്കും തയ്യാറാകേണ്ടതില്ലെന്നും നിലപാട് കടുപ്പിക്കണമെന്നും ലീഗ് നേതാക്കള്‍ വ്യക്തമാക്കി. ആവശ്യപ്പെടുന്നത് ന്യായമായ കാര്യമെന്ന് മുതിര്‍ന്ന മുസ്ലിംലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഉഭയകക്ഷി ചര്‍ച്ചയിലും ലീഗ് വിട്ടുവീഴ്ച ചെയ്യില്ല. വിട്ടുവീഴ്ച ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണെന്നും ഇടി പറഞ്ഞു.മൂന്നാം സീറ്റ് ആവശ്യത്തില്‍ ഉറച്ചു നില്‍ക്കും. ലീഗ് നിലപാട് മാറ്റില്ല. ന്യായമായ കാര്യമാണ് ലീഗ് ആവശ്യപ്പെട്ടത്. …

ബോവിക്കാനത്തെ മരം കത്തിച്ചതില്‍ പ്രതിഷേധം ശക്തം; മരമുത്തശ്ശിമാരെ സംരക്ഷിക്കാന്‍ പുഞ്ചിരിയുടെ മനുഷ്യ മതില്‍

ബോവിക്കാനം: ബോവിക്കാനത്തെ 100 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള മരം തീയ്യിട്ട് നശിപ്പിക്കാനുള്ള സാമൂഹ്യ വിരുദ്ധരുടെ ശ്രമത്തിനെതിരെ പുഞ്ചിരി മുളിയാറിന്റെ നേതൃത്വത്തില്‍ മനുഷ്യ മതില്‍ തീര്‍ത്തു.12 വര്‍ഷം മുമ്പ് റോഡ് വികസനത്തിന്റെ മറവില്‍ 20-ഓളം മരങ്ങള്‍ മുറിച്ചു മാറ്റാന്‍ ശ്രമിച്ചപ്പോള്‍ ഹൈക്കോടതിയില്‍ നിന്നും സ്റ്റേ വാങ്ങി നില നിര്‍ത്തിയ മരമാണ് നശിപ്പിച്ചത്.പ്രതിഷേധ മതില്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം. കുഞ്ഞമ്പു നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു.പുഞ്ചിരി പ്രസിഡന്റ് ബി.സി. കുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ താലൂക്ക് പ്രസിഡന്റ് …

വിവാഹ വാഗ്ദാനം നൽകി ബന്ധുവിനെ പീഡിപ്പിച്ചു; സിനിമാ നടൻ അറസ്റ്റിൽ

റായ്പൂർ:വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ബന്ധുവിന്റെ പരാതിയില്‍ ഛത്തീസ്ഗഡ് നടനും സംവിധായകനും നിര്‍മാതാവും വ്യവസായിയുമായ മനോജ് രജ്പുതിനെ അറസ്റ്റ് ചെയ്തു.13 വര്‍ഷമായി പീഡിപ്പിക്കുന്നുവെന്ന, 29 കാരിയുടെ പരാതിയിലാണ് മനോജിനെ ശനിയാഴ്ച അറസ്റ്റ് ചെയ്തത്. 2011 മുതല്‍ പെണ്‍കുട്ടിക്ക് മനോജുമായി ബന്ധമുണ്ടായിരുന്നു. ആ സമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കിയിരുന്നുവെന്നും പരാതിയില്‍ പറയുന്നു. പോക്സോ നിയമപ്രകാരവും പ്രതിക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

കോളജിലെ ക്ലാസിനിടെ ഇറങ്ങിപ്പോയ 19 കാരിയെ കാണാതായി

മംഗളൂരു: മൂഡബിദ്രി നഗരത്തിലെ സ്വകാര്യ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി. കൊല്ലൂര്‍ സ്വദേശി ആദിര(19)യെയാണ് കാണാതായത്. വെള്ളിയാഴ്ചയാണ് ആദിര കോളേജില്‍ അവസാനമായി കോളജില്‍ വന്നത്. സഹപാഠികളോടൊപ്പം സ്ഥാപനത്തില്‍ എത്തിയ പെണ്‍കുട്ടി ക്ലാസിനിടക്ക് ഇറങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് കന്നഡ ഭവന് സമീപം ബസില്‍ നിന്ന് ഇറങ്ങിയതായും വിവരമുണ്ട്. പിന്നീട് വിവരമൊന്നും ലഭിച്ചില്ല. ഫോണും എടുക്കുന്നില്ല. കോളജ് യൂണിഫോമിലാണ് കാണാതായതെന്ന് സഹപാഠികള്‍ പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു.

പള്ളിയിൽ കയറി വൈദികനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം; 28 പേർ കസ്റ്റഡിയിൽ

പൂഞ്ഞാര്‍: പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളിയുടെ മുറ്റത്തു വൈദികനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ 28 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 47 പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് സംസാരമുണ്ട്. സംഘം സഞ്ചരിച്ച അഞ്ചു കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.പരുക്കേറ്റ, പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളി സഹവികാരി ഫാ. ജോസഫനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടര്‍ന്ന് ഈരാറ്റുപേട്ട നഗരസഭയില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പള്ളിയിലെത്തി. ഇന്ന് അടിയന്തര യോഗം ചേരും.

തിരുവല്ലയിൽ നിന്ന് കാണാതായ വിദ്യാർത്ഥിനിയെ കണ്ടെത്തി; കൂട്ടികൊണ്ട് പോയ യുവാവ് പിടിയിൽ

തിരുവല്ല: പത്തനംതിട്ട തിരുവല്ലയിലെ സ്വകാര്യ സ്കൂളിൽ നിന്ന് കാണാതായ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ കണ്ടെത്തി. ഇന്ന് പുലർച്ചെ നാലരയോടെയാണ് വിദ്യാർഥിനി തിരുവല്ല സ്റ്റേഷനിൽ ഹാജരായായത്. പെൺകുട്ടിയെ പൊലീസ് സ്റ്റേഷനു സമീപം കൊണ്ടുവിട്ട യുവാവ് പൊലീസ് പിടിയിലായി. പെൺകുട്ടിയെ ഇവിടെ എത്തിച്ച ശേഷം മുങ്ങിയ യുവാവിനെ പൊലീസ് പിന്തുടർന്നു ബസിൽ നിന്നാണ് പിടികൂടിയത്. തൃശ്ശൂർ സ്വദേശി അഖിൽ (22) ആണ് പിടിയിലായത്. പെൺകുട്ടിയെ കൊണ്ടുപോയ രണ്ടാമനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. പതിനഞ്ചുകാരിയെ കൊണ്ടുപോയവരുടെ ചിത്രങ്ങൾ പൊലീസ് ഇന്നലെ പുറത്ത് വിട്ടിരുന്നു. …

പുതിയ ക്രിമിനൽ നിയമങ്ങൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ; ഗസറ്റ് വിജ്ഞാപനം ഇറക്കി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: നിലവിലെ ഇന്ത്യന്‍ ക്രിമിനല്‍ നിയമങ്ങളെ നിയമങ്ങള്‍ പരിഷ്‌കരിച്ച് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ മൂന്ന് ക്രിമിനല്‍ നിയമങ്ങളും ജൂലായ് ഒന്ന് മുതല്‍ നിലവില്‍ വരും. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍  ഗസറ്റ് വിജ്ഞാപനമിറക്കി. നിലവിലെ ഇന്ത്യന്‍ ക്രിമിനല്‍ നിയമങ്ങളെ നിയമങ്ങള്‍ പരിഷ്‌കരിച്ച് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ മൂന്ന് ക്രിമിനല്‍ നിയമങ്ങളും ജൂലായ് ഒന്ന് മുതല്‍ നിലവില്‍ വരും. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍  ഗസറ്റ് വിജ്ഞാപനമിറക്കി.ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്.), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എന്‍.എസ്.എസ്.), ഭാരതീയ സാക്ഷ്യ …

ലോക്‌സഭാ തെരഞ്ഞെടുപ്പ്; 10 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി സാധ്യതാ പട്ടിക ബി.ജെപി പുറത്ത് വിട്ടു

തിരുവനന്തപുരം: പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിന് 10 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ സാധ്യതാപട്ടിക ബിജെപി പുറത്തുവിട്ടു. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും കുമ്മനം രാജശേഖരനുമാണ് പരിഗണനയിലുള്ളത്. എറണാകുളത്ത് കിറ്റക്സ് എംഡി സാബു ജേക്കബും അനില്‍ ആന്റണിയുമാണ് പരിഗണനയിലുള്ളത്. പത്തനംതിട്ടയില്‍ പി.സി.ജോര്‍ജ്ജിന്റെയും ഷോണ്‍ ജോര്‍ജ്ജിന്റെയും കുമ്മനം രാജശേഖരന്റെയും പേരുകള്‍ പരിഗണിക്കുന്നു. ചാലക്കുടി മണ്ഡലത്തില്‍ മേജര്‍ രവി, എ.എന്‍ രാധാകൃഷ്ണന്‍, ബി.ഗോപാലകൃഷ്ണന്‍ എന്നിവരാണ് പരിഗണനയിലുള്ളത്. ആലപ്പുഴ മണ്ഡലത്തില്‍ അനില്‍ ആന്റണിക്കൊപ്പം കൊല്ലപ്പെട്ട രഞ്ജിത് ശ്രീനിവാസന്റെ ഭാര്യ ലിഷ രഞ്ജിത്തിന്റെ പേരും സാധ്യതാ പട്ടികയിലുണ്ട്. കണ്ണൂര്‍ …

പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. എടവക, കമ്മോം സ്വദേശി കെ.സി.മൊയ്തു (32)വിനെയാണ് മാനന്തവാടി പൊലീസ് അറസ്റ്റു ചെയ്തത്.സംഭവം സംബന്ധിച്ച് പെൺകുട്ടി വീട്ടുകാരോട് പറഞ്ഞതിനെ തുടര്‍ന്നാണ് പൊലീസില്‍ വിവരം അറിയിച്ചത്. എസ്.ഐ ജാന്‍സി മാത്യു വീട്ടിലെത്തി പെണ്‍കുട്ടിയില്‍ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തിയശേഷമാണ് മദ്രസ അധ്യാപകനെതിരെ മാനഭംഗത്തിനും പോക്‌സോ പ്രകാരവും കേസെടുത്തത്. പ്രതി നേരത്തെയും തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പറയുന്നു. പ്രതിയെ കോടതി രണ്ടാഴ്ചത്തേയ്ക്കു റിമാന്റു ചെയ്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പ്; അഞ്ചു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് -ആം ആദ്മി സംഖ്യം; പഞ്ചാബില്‍ സഖ്യമില്ല

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അഞ്ചു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസും എഎപിയും സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയിലായി. ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, ചാണ്ഡിഗഡ്, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് സീറ്റ് വിഭജന സഖ്യമുണ്ടാക്കിയത്. അതേസമയം എഎപി ഭരണത്തിലുള്ള പഞ്ചാബില്‍ ഇരുപാര്‍ടികളും പരസ്പരം മല്‍സരിക്കും. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മുകുള്‍വാസനിക്ക് എംപിയാണ് ഇക്കാര്യം സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്. ഡല്‍ഹിയിലെ ഏഴു ലോക്‌സഭാ മണ്ഡലങ്ങളില്‍ എഎപി നാലിടത്തും, കോണ്‍ഗ്രസ് മൂന്നിടത്തും ധാരണയനുസരിച്ച് മല്‍സരിക്കും. ഗോവയില്‍ ആകെയുള്ള രണ്ട് മണ്ഡലങ്ങളില്‍ എഎപിയുടെ പിന്തുണയോടെ കോണ്‍ഗ്രസ് …

ഉത്തര്‍പ്രദേശില്‍ ട്രാക്ടര്‍ കുളത്തിലേക്ക് മറിഞ്ഞ് 22 പേര്‍ മുങ്ങിമരിച്ചു; അപകടത്തില്‍പെട്ടത് മകപൂര്‍ണിമ ദിനത്തില്‍ ഗംഗാനദിയില്‍ കുളിക്കാന്‍ പോയ സംഘം

ആഗ്ര: ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയില്‍ ട്രാക്ടര്‍ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 8 കുട്ടികളടക്കം 22 പേര്‍ മരിച്ചു. ശനിയാഴ്ച രാവിലെ ഇറ്റായില്‍ നിന്ന് കാസ്ഗഞ്ചിലേക്ക് പോകുകയായിരുന്ന 40 ഓളം തീര്‍ഥാടകര്‍ സഞ്ചരിച്ച ട്രാക്ടറാണ് മറിഞ്ഞത്. മക പൂര്‍ണിമ ദിനത്തില്‍ പുണ്യസ്‌നാനത്തിനായി ഗംഗാ നദിയിലേക്ക് പോകുകയായിരുന്നു സംഘം. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ട്രാക്ടര്‍ ട്രോളി മറിഞ്ഞ് എട്ടടിയോളം താഴ്ചയുള്ള കുളത്തിലേക്ക് വീഴുകയായിരുന്നുവെന്ന് അലിഗഡ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ശലഭ് മാത്തൂര്‍ പറഞ്ഞു. ചെളി നിറഞ്ഞ …

മൂന്നാം സീറ്റിലുറച്ച് ലീഗ്; ലോക് സഭാ സീറ്റ് മാത്രമാണ് ചോദിച്ചതെന്നും ലഭിച്ചില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പി.എം.എ സാലാം

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാമതൊരു സീറ്റ് കൂടി വേണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ മുസ്ലിം ലീഗ്. മൂന്നാം ലോക്സഭാ സീറ്റ് വേണമെന്നും അത് കിട്ടാത്ത പ്രശ്‌നം ഉണ്ടാവില്ലെന്നും പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചു. മൂന്നാം സീറ്റ് നാളത്തെ ചര്‍ച്ചയില്‍ കിട്ടുമെന്നുതന്നെയാണ് ഉറച്ച വിശ്വാസം. ഇതുസംബന്ധിച്ച തീരുമാനം നാളെത്തന്നെ ഉണ്ടാകണം. ഇനിയും നീട്ടിക്കൊണ്ടുപോകാനാവില്ല. ലോക് സഭ സീറ്റ് മാത്രമാണ് ലീഗ് ചോദിച്ചതെന്നും രാജ്യസഭ ആവശ്യപ്പെട്ടിട്ടില്ലെന്നും പി.എം.എ സലാം കോഴിക്കോട് പ്രതികരിച്ചു.  വേണ്ടി വന്നാല്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും അദ്ദേഹം …

പ്രതിപക്ഷ നേതാവിനെതിരെ സുധാകരന്റെ തെറി പ്രയോഗം; വി.ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ വൈകിയെത്തിയതില്‍ നീരസം പ്രകടിപ്പിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ വൈകിയെത്തിയതില്‍ നീരസം പരസ്യമായി പ്രകടിപ്പിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പ്രതിപക്ഷ നേതാവിനെതിരെഅസഭ്യപദപ്രയോഗത്തിലൂടെയായിരുന്നു സുധാകരന്‍ തന്റെ നീരസം അറിയിച്ചത്. ഇത് വളരെ മോശം പരിപാടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മൈക്ക് ഓണാണെന്നും ക്യാമറയുണ്ടെന്നും ഓര്‍മിപ്പിച്ച് ഷാനിമോള്‍ ഉസ്മാനടക്കമുള്ള നേതാക്കള്‍ സുധാകരനെ കൂടുതല്‍ സംസാരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു.സമാരഗ്‌നിയുടെ ഭാഗമായി ആലപ്പുഴയിലായില്‍ വാര്‍ത്താസമ്മേളനം നടത്താനെത്തിയതായിരുന്നു സുധാകരന്‍. മാധ്യമപ്രവര്‍ത്തകര്‍ കാത്തിരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഡിസിസി പ്രസിഡന്റ് ബി ബാബു പ്രസാദിനോട് സുധാകരന്‍ ദേഷ്യം …

കായങ്കുളത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ യുവാവ് വീണു മരിച്ചു; മരിച്ചത് കാസര്‍കോട് സ്വദേശി

ആലപ്പുഴ: കിണര്‍ വൃത്തിയാക്കുന്നതിനിടെ യുവാവ് വീണു മരിച്ചു. കാസര്‍കോട് പരപ്പച്ചാല്‍ സ്വദേശി ഷരീഫ് (39) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് കായങ്കുളത്ത് പുതുതായി നിര്‍മിക്കുന്ന വീട്ടുമുറ്റത്തെ കിണറ്റില്‍ വീണാണ് മരിച്ചത്. ഏറെക്കാലമായി കായങ്കുളത്ത് താമസിക്കുന്ന ശരീഫ് ഒരു മാസം മുമ്പ് പരപ്പയിലെ വീട്ടില്‍ വന്നിരുന്നു. വിവാഹ ശേഷമാണ് കായങ്കുളത്ത് സ്ഥിര താമസമാക്കിയത്. ഭാര്യയും ഒരു കുട്ടിയുണ്ട്. സഹോദരങ്ങള്‍: ളാഹിര്‍ (കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ്, കമ്മാടം), ഹാലിദ് (ഗള്‍ഫ്), സുഹറ, നസീമ, സാബിറ നര്‍ക്കിലക്കാട്.