ഹരിയാനയിൽ ഇന്ത്യൻ നാഷണൽ ലോക്ദൾ പ്രസിഡൻ്റും മുൻ എം.എൽ.എ.യുമായ നഫേ സിംഗ് റാത്തിയെ ഒരു സംഘം വെടിവെച്ചു കൊലപ്പെടുത്തി

ചണ്ഡിഗഢ്: ഹരിയാനയിലെ ഇൻഡ്യൻ നാഷണൽ ലോക്ദൾ പ്രസിഡൻ്റും മുൻ എം.എൽ.എ.യുമായ നഫേ സിംഗ് റാത്തിയെ ഞായറാഴ്ച വൈകിട്ട് വെടി വച്ചു കൊന്നു. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മറ്റു മൂന്നു പേർക്കും വെടിയേറ്റു. ഇതിൽ ജയ് കിഷൻ എന്നയാളും മരിച്ചു. മറ്റു രണ്ടുപേർ ഗുരുതര നിലയിൽ ചികിത്സയിലാണ്. റാത്തിയും കൂട്ടരും സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടർന്ന മറ്റൊരു കാറിലുണ്ടായിരുന്ന സംഘമാണ് വെടിവച്ചത്. ത്ധജ്ജറിലായിരുന്നു അക്രമം. വെടിവയ്പിനു ശേഷം അക്രമി സംഘം രക്ഷപ്പെട്ടു. വെടിയേറ്റവരെ ഉടൻ തന്നെ തൊട്ടടുത്തുളള അശുപത്രിയിലെത്തിച്ചെങ്കിലും നഫേ സിംഗ് റാത്തിയും …

മാസപ്പടി കേസിൽ എസ് എഫ് ഐ ഒ അന്വേഷണം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും;പുതിയ വെളിപ്പെടുത്തലിനൊരുങ്ങി മാത്യു കുഴൽ നാടൻ;വീണാ വിജയൻ്റെ പ്രതിരോധം ദുർബലമാകുന്നു

കൊച്ചി:മാസപ്പടി കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിൻറെ (എസ്എഫ്ഐഒ) (SFIO) അന്വേഷണം ചോദ്യം ചെയ്ത് കെഎസ്ഐഡിസി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്വേഷണത്തിനുള്ള ഉത്തരവിൻ്റെ പകർപ്പ് അടക്കം നൽകാതെയാണ് എസ്എഫ്ഐഒ പരിശോധന നടത്തുന്നതെന്നായിരുന്നു ഹർജിക്കാരുടെ ആക്ഷേപം. ഹർജിയിൽ കക്ഷി ചേരാൻ പരാതിക്കാരനും ബിജെപി നേതാവുമായ ഷോൺ ജോർജ് നൽകിയ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. എന്തുകൊണ്ടാണ് എസ്എഫ്ഐഒ അന്വേഷണത്തെ എതിർക്കുന്നതെന്നും അതിന്റെ ഉദ്ദേശ …

ഡോക്ടറെ ഐസിയുവിന് മുന്നിലിട്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമം;പ്രതി പിടിയിൽ

നാസിക്: മഹാരാഷ്ട്രയിലെ നാസിക്കില്‍ ഐ.സി.യുവിന് മുന്നില്‍ വച്ച്‌ ഡോക്ടറെ വെട്ടിപരിക്കേല്‍പ്പിച്ചു. മുൻ സഹപ്രവർത്തകയുടെ ഭർത്താവാണ് ഡോക്ടറെ 17 തവണ വെട്ടിയത്.ആക്രമണത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളെ തുടർന്നുള്ള തർക്കമാണെന്ന് പൊലീസ് പറയുന്നു. പ്രതി രാജേന്ദ്ര മോറിനെ പൊലീസ് പിടികൂടി. നാസിക്കിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച്ച രാത്രിയാണ് സംഭവം. ആശുപത്രിയുടെ ഡയറക്ടറും ക്രിട്ടിക്കല്‍ കെയർ സ്പെഷ്യലിസ്റ്റുമായ കൈലാഷ് രതിയാണ് ക്രൂരമായ അക്രമത്തിനിരയായത്. രാത്രി ഒൻപത് മണിയോടെ ആശുപത്രിയിലെ മുൻജീവനക്കാരിയുടെ ഭർത്താവായ പ്രതി രാജേന്ദ്ര മോർ ഡോക്ടറെ സമീപിക്കുകയും. ഐസിയുവിന് മുന്നില്‍  …

പെരിയ കേന്ദ്ര സർവകലാശാല ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥി മരിച്ച നിലയിൽ

പെരിയ കേരള കേന്ദ്ര സർവകലാശാല വിദ്യാർமி ഹോസ്‌റ്റൽ മുറിയിൽ മരിച്ച നിലയിൽ. നിതേഷ് യാദ എംഎഡ് വിദ്യാർഥിയും ഉത്തർപ്രദേശ് ഘാസിപൂർ സ്വദേശിയുമായ നിതേഷ് യാദവാണ് (28) മരിച്ചത്. മൃതദേഹം കാഞ്ഞ ങ്ങാട്ടെ ജില്ലാ ആശുപത്രി മോർച്ച റിയിലേക്ക് മാറ്റി. ഞായറാഴ്ച വൈകിട്ട് ഏഴുമണിക്കാണ് ഹോസ്റ്റൽ വാർഡൻ മൃതദേഹം കണ്ടത്. ബേക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ജോലിയോഗം മഹാഭാഗ്യം; ഒരാഴ്ചയ്ക്കിടെ ഡോ.അശ്വതിയെ തേടിയെത്തിയത് മൂന്ന് സർക്കാർ ജോലി നിയമന ഉത്തരവുകൾ

കാസർകോട്: സർക്കാർ ജോലി ഇന്ന് മഹാകടമ്പയാണെന്ന് ഉദ്യോഗാർത്ഥികൾ പറയാറുണ്ടെങ്കിലും ഡോ. അശ്വതി ഇതിൽ നിന്നും ഏറെ വ്യത്യസ്തയാണ്. ഒരാഴ്ചക്കുള്ളിൽ ഈ യുവതിയെ തേടിയെത്തിയത് മൂന്ന് സർക്കാർ ജോലി നിയമന അറിയിപ്പുകൾ. യു പി എസ് സി നടത്തിയ കംബൈൻഡ് മെഡിക്കൽ സർവീസ് പരീക്ഷയിൽ 180 റാങ്ക് നേടി കേഡർ അലോക്കേഷനിൽ റയിൽവേയിൽ ഗ്രൂപ്പ് എ കാറ്റഗറിയിൽ അസിസ്റ്റന്റ് ഡിവിഷണൽ മെഡിക്കൽ ഓഫീസർ ആയി തെരഞ്ഞെടുക്കപ്പെട്ട ലിസ്റ്റ് വന്നത് കഴിഞ്ഞ ആഴ്ചയാണ്. അതിനിടെയാണ് രണ്ടു ദിവസം മുമ്പ് കേന്ദ്ര …

ഒരു കുടുംബത്തിലെ മൂന്ന് പേർ വീടിനകത്ത് മരിച്ച നിലയിൽ; കേക്കിൽ വിഷം ചേർത്ത് കഴിച്ചതെന്ന് പൊലീസ്

കോയമ്പത്തൂർ: കൗണ്ടംപാളയം ജവഹർ നഗറില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി. ഗണേശൻ (65), ഭാര്യ വിമല (55), മകള്‍ ദിയ ഗായത്രി (25) എന്നിവരാണ് മരിച്ചത്.ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി കൗണ്ടംപാളയം പൊലീസ് പറഞ്ഞു. കേക്കില്‍ വിഷം പുരട്ടി കഴിച്ചതാണെന്നാണ്‌ പ്രാഥമിക നിഗമനംഒരു വർഷം മുമ്പ് വിവാഹിതയായ ദിയ ഗായത്രിയും ഭർത്താവും തമ്മില്‍ തെറ്റിപ്പിരിഞ്ഞിരുന്നു. ഇതോടെ കുറച്ചു ദിവസമായി ദിയ വീട്ടുകാർക്ക് ഒപ്പമാണ് താമസിക്കുന്നത്. ഇതിലുള്ള മനോവിഷമമാവാം മരണത്തിന് കാരണമെന്ന് സൂചനയുണ്ട്. കഴിഞ്ഞദിവസം ഗണേശന്റെ സഹോദരൻ പലതവണ …

കാവടി കാണാനായി ബന്ധുവീട്ടിലെത്തി; ഫോണില്‍ സംസാരിക്കുന്നതിനിടെ കിണറില്‍ വീണ് യുവാവ് മരിച്ചു

ബന്ധുവീട്ടില്‍ ഉത്സവത്തിനെത്തിയ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. തൃശൂര്‍ കാര്യാട്ടുകര മാടമ്പിക്കാട്ടില്‍ എംജെ നിതിന്‍(30) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് സംഭവം. ഒളരിക്കരയിലെ ബന്ധുവീട്ടില്‍ പുല്ലഴി വടക്കുംമുറിയില്‍ കാവടി കാണാനായി എത്തിയതായിരുന്നു നിതിന്‍. മെബൈല്‍ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഫോണില്‍ സംസാരിക്കുന്നതിനിടെ കിണറിന്റെ സംരക്ഷണ ഭിത്തിയില്‍ കൈകുത്തിയതോടെ തെന്നി കിണറ്റില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ പ്രദേശത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് നിതിനെ കിണറ്റില്‍ നിന്നും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മാടമ്പിക്കാട്ടില്‍ ജയന്റെയും ലതയുടെയും മകനാണ്. …

പ്രാര്‍ഥനയുടെ കലങ്ങള്‍ നിരത്തി അനന്തപുരി; പൊങ്കാല പുണ്യം നുകര്‍ന്ന് ഭക്തലക്ഷങ്ങള്‍ മടങ്ങി

തിരുവനന്തപുരം: തലസ്ഥാന നഗരിയെ യാഗശാലയാക്കിയ ആറ്റുകാല്‍ പൊങ്കാലയ്ക്ക് പരിസമാപ്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മറ്റുസംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നുമടക്കം ആയിരക്കണക്കിന് ഭക്തരാണ് ഇക്കുറി പൊങ്കാലയിടാന്‍ എത്തിയത്. അടുത്ത വര്‍ഷവും എത്താമെന്ന് ആറ്റുകാലമ്മയ്ക്ക് വാക്ക് നല്‍കിയാണ് പ്രാര്‍ത്ഥനയുടെ പുണ്യം നുകര്‍ന്ന് സ്ത്രീകള്‍ മടങ്ങിയത്.ശുഭപുണ്യാഹത്തിനു ശേഷമാണു ചടങ്ങുകള്‍ ആരംഭിച്ചത്. ഇതേസമയം പാട്ടുപുരയില്‍ തോറ്റംപാട്ടുകാര്‍ കണ്ണകി ചരിതം പാടി. പാട്ടു തീര്‍ന്നതോടെയാണ് പൊങ്കാല ചടങ്ങുകള്‍ക്കു തുടക്കമായത്. രാവിലെ 10നു പണ്ടാര അടുപ്പില്‍ തീ കത്തിച്ചതോടെയാണ് സ്ത്രീലക്ഷങ്ങള്‍ വ്രതം നോറ്റ് കാത്തിരുന്ന …

ഓണ്‍ലൈന്‍ ഗെയിമിലൂടെ ലക്ഷങ്ങളുടെ കടം; ബാധ്യത തീര്‍ക്കാന്‍ വഴി കണ്ടത് മാതാവിനെ കൊലപ്പെടുത്തല്‍; ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ മകന്‍ പിടിയിലായി

ഓണ്‍ലൈന്‍ ഗെയിമിലൂടെ ലക്ഷങ്ങളുടെ കടം ഉണ്ടായ യുവാവ് അത് തീര്‍ക്കാന്‍ വഴി കണ്ടത് മാതാവിന്റെ വധം. 50 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് തട്ടിയെടുക്കാന്‍ ശ്രമിച്ച യുവാവ് ഒടുവില്‍ അഴിക്കുള്ളിലായി. ഉത്തര്‍പ്രദേശിലെ ഫത്തേപൂരില്‍ നിന്നാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവരുന്നത്. സുപീ എന്ന ഓണ്‍ലൈന്‍ ഗെയിമിങ് പ്ലാറ്റ്‌ഫോമില്‍ ഗെയിമുകള്‍ കളിച്ച് യുവാവ് അതിന് അടിമയായി മാറിയിരുന്നു. കളികളില്‍ നിന്ന് നിരന്തരം നഷ്ടമുണ്ടായി. നാല് ലക്ഷത്തോളം രൂപയാണ് ഇങ്ങനെ കടം വന്നത്. ഈ കടം എങ്ങനെ വീട്ടുമെന്ന ചോദ്യമാണ് അമ്മയെ കൊല്ലാമെന്ന …

കടുവയെ പിടിച്ച് പല്ലെടുത്തിട്ടുണ്ടെന്ന് വീമ്പിളക്കി; പുലിവാല്‍ പിടിച്ച് എംഎല്‍എ; വനംവകുപ്പ് കേസെടുത്തു

കടുവയെ വേട്ടയാടി പല്ലെടുത്തിട്ടുണ്ടെന്നും ആ പല്ലാണ് ധരിച്ചിരിക്കുന്നതെന്നും പ്രസംഗിച്ച് പുലിവാല്‍ പിടിച്ച് ശിവസേന എംഎല്‍എ. ശിവസേന ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം നേതാവും ബുല്‍ധാന എംഎല്‍എയുമായ സഞ്ജയ് ഗെയ്ക്വാദാണ് പ്രസംഗിച്ച് വെട്ടിലായത്. 1987 ല്‍ താന്‍ ഒരു കടുവയെ വേട്ടയാടിയെന്നും അതിന്റെ പല്ലാണ് കഴുത്തില്‍ അണിഞ്ഞിരിക്കുന്നതെന്നുമായിരുന്നു എംഎല്‍എയുടെ വിവാദ പ്രസംഗം. പ്രസംഗം കേട്ട് അണികള്‍ കൂട്ടത്തോടെ കയ്യടിച്ചുവെങ്കിലും എംഎല്‍എ ഒടുക്കം കുടുങ്ങി. പ്രസംഗത്തിന്റെ വീഡിയോ സാമൂഹ്യമാധ്യങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഇത് ശ്രദ്ധയില്‍പെട്ട വനംവകുപ്പ് സ്വമേധയാ കേസെടുക്കുകയായിരുന്നു. വന്യജീവി സംരക്ഷണ …

കൂട്ട പീഡനത്തിനിരയായ 15 കാരിയെ ഷെൽട്ടർ ഹോമിൽ നിന്ന് കാണാതായി

തൊടുപുഴ:അടിമാലിയില്‍ പീഡനത്തിനിരയായി ഷെല്‍ട്ടര്‍ ഹോമില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെ കാണാതായി. ഇന്നലെ വൈകിട്ടാണ് 15 വയസുള്ള കുട്ടിയെ കാണാതായത്.പരീക്ഷ എഴുതാന്‍ പോയി തിരികെ ബസില്‍ വരുന്ന വഴി പൈനാവിനും തൊടുപുഴക്കുമിടയില്‍ വെച്ചാണ് കാണാതായത്. പെണ്‍കുട്ടിക്കായി തൊടുപുഴ പൊലീസ് തെരച്ചില്‍ അന്വേഷണമാരംഭിച്ചു. പെണ്‍കുട്ടിയെ ലൈംഗീകചൂഷണത്തിനിരയാക്കിയ അഞ്ച് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ഇവർ റിമാൻഡിലാണ്.

ബീച്ചില്‍ കളിച്ചുകൊണ്ടിരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ തിരയില്‍പെട്ട് കാണാതായി

പനമ്പൂര്‍ ബീച്ചില്‍ കളിച്ചുകൊണ്ടിരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥി ശക്തമായ തിരമാലയില്‍ കടലില്‍പെട്ടു. മീനകളിയയിലെ സര്‍ക്കാര്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി തുക്കാറാമാണ് (13) കടലില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായത്. ശനിയാഴ്ച ഉച്ചയ്ക്ക് സ്‌കൂള്‍ വിട്ടശേഷം പനമ്പൂര്‍ കടല്‍ത്തീരത്ത് സുഹൃത്ത് മാരുതിക്കൊപ്പം എത്തിയ തുക്കാറാം കടലില്‍ കളിക്കുന്നതിനിടെ തിരയില്‍പെട്ട് കാണാതായി. പരിസരത്തുണ്ടായിരുന്നവരുടെ നിലവിളി കേട്ട് ഡ്യൂട്ടിയിലുള്ള ലൈഫ് ഗാര്‍ഡ് ശ്രമിച്ചെങ്കിലും ശക്തമായ തിരമാലകള്‍ കാരണം രക്ഷാപ്രവര്‍ത്തനം സാധ്യമായില്ല. നീന്തല്‍ വിദഗ്ധരുടെ സഹായത്തോടെ തിരച്ചില്‍ തുടരുകയാണ്. വടക്കന്‍ കര്‍ണാടക സ്വദേശിയായ തുക്കാറാം ബൈക്കംപാടിയില്‍ …

2.32 കി.മീ നീളം, 34 തൂണുകള്‍, 978 കോടി ചെലവ്; ഇന്ത്യയിലെ ഏറ്റവും വലിയ കേബിള്‍ പാലം സുദര്‍ശന്‍ സേതുവിന്റെ സവിശേഷതകള്‍ അറിയാം

ദ്വാരകയിലെ കച്ഛ് ഉള്‍ക്കടലില്‍ നിര്‍മിച്ച കേബിള്‍ പാലം ഇന്ത്യയിലെ ഏറ്റവും നീളമുള്ള കേബിള്‍ പാലമാണിത്. ‘സുദര്‍ശന്‍ സേതു’വെന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. നിരവധി സവിശേഷതകള്‍ ഉണ്ട് ഈ പാലത്തിന്. അത് എന്തൊക്കെയാണ് എന്നറിയാം. ഗുജറാത്തിലെ ദ്വാരകയില്‍ ആണ് സുദര്‍ശന്‍ സേതു എന്ന് അറിയപ്പെടുന്ന പാലം സ്ഥിതി ചെയ്യുന്നത്. ദ്വാരകയിലെ ഓഖയില്‍നിന്ന് ബേത് ദ്വാരക ദ്വീപിലേക്കുള്ള പാലത്തിന് 2.32 കിലോമീറ്റര്‍ നീളമുണ്ട്. അനുബന്ധ റോഡുകള്‍ക്ക് 2.45 മീറ്റര്‍വീതം ദൈര്‍ഘ്യം വരും. 150 മീറ്റര്‍ വീതം ഉയരമുള്ള രണ്ട് ഉരുക്കു ടവറുകളില്‍നിന്നാണ് …

ലോക്കോ പൈലറ്റില്ലാതെ ട്രെയിന്‍ ഓടിയത് കാശ്മീര്‍ മുതല്‍ പഞ്ചാബ് വരെ; 100 കിലോമീറ്റര്‍ വേഗതയില്‍ കുതിച്ച് ട്രെയിന്‍; ഒഴിവായത് വന്‍ ദുരന്തം

ലോക്കോ പൈലറ്റില്ലാതെ 70 കിലോമീറ്ററിലധികം ട്രെയിന്‍ ഓടിയ സംഭവത്തില്‍ ഒഴിവായത് വന്‍ ദുരന്തം. ജമ്മു കശ്മീരിലെ കത്വാ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിന്‍ ആണ് ജമ്മുകശ്മീര്‍ മുതല്‍ പഞ്ചാബ് വരെ ലോക്കോ പൈലറ്റ് ഇല്ലാതെ ഓടിയത്. സംഭവത്തില്‍ ജമ്മുകശ്മീര്‍ ഡിവിഷണല്‍ ട്രാഫിക് മാനേജര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ 7.10 ഓടെയാണ് സംഭവം നടന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ജമ്മുവിലെ കത്വയില്‍ 14806 ആര്‍ എന്ന ഗുഡ്സ് ട്രെയിന്‍ ലോക്കോ പൈലറ്റ് …

ന്യൂയോർക്കിൽ അപ്പാർട്ട്മെൻ്റിലുണ്ടായ തീപിടിത്തത്തിൽ ഇന്ത്യൻ മാധ്യമ പ്രവർത്തകൻ മരിച്ചു;തീ പടർന്നത് ഇലക്ട്രിക് ബൈക്കിൻ്റെ ബാറ്ററിയിൽ നിന്ന്

ന്യൂഡൽഹി:ന്യൂയോർക്കില്‍ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ ഇന്ത്യൻ പൗരനായ  മാദ്ധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. ന്യൂയോർക്കിലെ ഹാർലെമിലുള്ള സെന്റ് നിക്കോളാസ് അപ്പാർട്ട്‌മെന്റിലാണ് തീപിടിത്തമുണ്ടായത്.അപകടത്തില്‍ ഫസീല്‍ ഖാൻ (27) ആണ് കൊല്ലപ്പെട്ടതെന്ന് ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. മൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയതായും അധികൃതർ വ്യക്തമാക്കി. കൊളംബിയ ജേർണലിസം സ്‌കൂളില്‍ പഠനം പൂർത്തിയാക്കിയ ഫസീല്‍ ഖാൻ ഹെക്കിംഗർ റിപ്പോർട്ട് എന്ന മാദ്ധ്യമത്തില്‍ ഡാറ്റ ജേർണലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു. 2018ല്‍ ബിസിനസ് സ്റ്റാൻഡേർഡില്‍ ആണ് ഫസീല്‍ ഖാൻ കരിയർ ആരംഭിച്ചത്. 2020ല്‍ കൊളംബിയ സർവകലാശാലയില്‍ ബിരുദപഠനത്തിനായി പോകുന്നതിന് …

മൂന്നാം സീറ്റ് പ്രശ്‌നം; ഉഭയകക്ഷിയോഗത്തില്‍ തീരുമാനമായില്ല; ചര്‍ച്ച തൃപ്തികരമെന്നും 27 ന് അന്തിമ തീരുമാനം അറിയിക്കുമെന്നും പികെ കുഞ്ഞാലിക്കുട്ടി

കൊച്ചി: മൂന്നാം സീറ്റ് വേണമെന്ന മുസ്ലീം ലീഗിന്റെ ആവശ്യം ഉഭയകക്ഷിയോഗത്തില്‍ തീരുമാനമായില്ല. ചൊവ്വാഴ്ച ലീഗ് നേതൃത്വം പാണക്കാട് നടക്കുന്ന യോഗത്തിലൂടെ തീരുമാനം യു.ഡിഎഫിനെ അറിയിക്കും. അതേസമയം ചര്‍ച്ച തൃപ്തികരമാണെന്നും മൂന്നാം സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഇനി ചര്‍ച്ചയുടെ ആവശ്യമില്ലെന്നും 27 ന് കമ്മിറ്റി കൂടി അന്തിമ തീരുമാനം അറിയിക്കുമെന്നും ലീഗ് നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം സീറ്റ് നല്‍കുന്നതില്‍ കോണ്‍ഗ്രസ് ബുദ്ധിമുട്ടറിയിച്ചുവെന്ന സൂചനയാണ് ലഭിക്കുന്നത്. പകരം രാജ്യസഭാ സീറ്റ് …

ഓട്ടോ നിയന്ത്രണംവിട്ടു മറിഞ്ഞ് പരിക്കേറ്റ ഡ്രൈവര്‍ മരിച്ചു; സംസ്‌കാരം ഇന്ന്

ഓട്ടോ നിയന്ത്രണംവിട്ടു മറിഞ്ഞ് പരിക്കേറ്റ ഡ്രൈവര്‍ മരിച്ചു. കണ്ണൂര്‍ കയരളം മേച്ചേരി ഗുളികന്‍ തറക്ക് സമീപത്തെ പാലയാടന്‍ മണി ( 54) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെ ദേശീയപാതയില്‍ കുറ്റിക്കോല്‍പാലത്തിന് സമീപത്തായിരുന്നു അപകടം. മണി ഓടിച്ചുവരികയായിരുന്ന ഓട്ടോ നിയന്ത്രണം വിട്ടുമറിഞ്ഞു. ഓട്ടോയ്ക്കടിയില്‍ കുടുങ്ങിയ മണിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഞായറാഴ്ച ഉച്ചയ്ക്ക് മേച്ചേരിയിലെ വീട്ടില്‍ എത്തിക്കും. ശവസംസ്‌കാരം പയ്യാമ്പലത്ത്. ഭാര്യ: ഷീജ. മക്കള്‍: അഭയ്, അര്‍ജുന്‍. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, ഗീത, …

മലപ്പുറം കൊണ്ടോട്ടിയിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

മലപ്പുറം:കൊണ്ടോട്ടിയിൽ കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞു.  രാവിലെ ഏഴ് മണിയോടെയാണ് സംഭവം. അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റെങ്കിലും ആരുടെയും നില ഗുരുതരമല്ല.പാലക്കാട്ടുനിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസ്സാണ് തങ്ങള്‍സ് റോഡ് ജങ്ഷന് സമീപം നിയന്ത്രണംവിട്ട് മറിഞ്ഞത്. നിയന്ത്രണംവിട്ട ബസ് ഇടതുവശത്തേക്ക് മറിയുകയായിരുന്നു. ഞായറാഴ്ചയായതിനാലും സമീപത്ത് മറ്റ് വാഹനങ്ങളും യാത്രക്കാരും ഇല്ലാത്തതിനാലും വൻദുരന്തം ഒഴിവായി. ബസിലും യാത്രക്കാർ കുറവായിരുന്നു. അപകടത്തിന് പിന്നാലെ ഗതാഗതം തടസപ്പെട്ടെങ്കിലും വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. അപകടത്തിൽപ്പെട്ട ബസ് സ്ഥലത്ത് നിന്ന് മാറ്റി.ഇവിടെ ബസുകളുടെ അമിത വേഗത പതിവാണെന്നും പലപ്പോഴും  …