പള്ളിയിൽ കയറി വൈദികനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം; 28 പേർ കസ്റ്റഡിയിൽ


പൂഞ്ഞാര്‍: പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളിയുടെ മുറ്റത്തു വൈദികനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ 28 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 47 പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് സംസാരമുണ്ട്. സംഘം സഞ്ചരിച്ച അഞ്ചു കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.
പരുക്കേറ്റ, പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളി സഹവികാരി ഫാ. ജോസഫനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടര്‍ന്ന് ഈരാറ്റുപേട്ട നഗരസഭയില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പള്ളിയിലെത്തി. ഇന്ന് അടിയന്തര യോഗം ചേരും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page