വിവാഹ വാഗ്ദാനം നൽകി ബന്ധുവിനെ പീഡിപ്പിച്ചു; സിനിമാ നടൻ അറസ്റ്റിൽ


റായ്പൂർ:വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ബന്ധുവിന്റെ പരാതിയില്‍ ഛത്തീസ്ഗഡ് നടനും സംവിധായകനും നിര്‍മാതാവും വ്യവസായിയുമായ മനോജ് രജ്പുതിനെ അറസ്റ്റ് ചെയ്തു.13 വര്‍ഷമായി പീഡിപ്പിക്കുന്നുവെന്ന, 29 കാരിയുടെ പരാതിയിലാണ് മനോജിനെ ശനിയാഴ്ച അറസ്റ്റ് ചെയ്തത്.

2011 മുതല്‍ പെണ്‍കുട്ടിക്ക് മനോജുമായി ബന്ധമുണ്ടായിരുന്നു. ആ സമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കിയിരുന്നുവെന്നും പരാതിയില്‍ പറയുന്നു. പോക്സോ നിയമപ്രകാരവും പ്രതിക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page